
കാലടി: എറണാകുളം ജില്ലയിൽ കാലടി ഗ്രാമപഞ്ചായത്ത് മാണിക്യമംഗലം 7ാം വാർഡിൽ പുത്തനങ്ങാടി വീട്ടിൽ പി.എസ്. മുഹമ്മദ് ഇബ്രാഹിം കടുത്ത കരൾ രോഗ ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് ന്യുമോണിയ ബാധിച്ച് ഫംഗൽ ഇൻഫക്ഷൻ വന്ന് ചികിത്സയിലായിരുന്ന ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കരൾ മാറ്റി വച്ചാലെ ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയു. കരൾ മാറ്റി വക്കൽ ശസ്ത്രക്രിയക്കായി 25 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതിനകം ചികിത്സക്കായി വലിയൊരു തുക ചിലവായി കഴിഞ്ഞു.
ഭാര്യയും വിദ്യാർത്ഥിനികളായ രണ്ട് പെൺമക്കളും മാത്രമുള്ള കുടുംബം വളരെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനാൽ ഇത്രയും വലിയൊരു തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഭാര്യ സജി ഫാത്തിമയാണ് മുഹമ്മദിന് കരൾ പകുത്ത് നൽകാൻ തയ്യാറായിട്ടുള്ളത്. ശസ്ത്രക്രിയക്ക് ആവശ്യമായ തുക സ്വരൂപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും, ഭാര്യ സജി കൺവീനറും, വാർഡ് മെമ്പർ ജോ. കൺവീനറും, പ്രദേശത്തെ പ്രധാന വ്യക്തികൾ അംഗങ്ങളായും ഒരു ചികിത്സാ സഹായ നിധിക്ക് രൂപം നൽകുകയും പ്രസിഡന്റ്, വാർഡുമെമ്പർ, ഭാര്യ എന്നിവരുടെ പേരിൽ മുഹമ്മദ് ഇബ്രാഹിം ചികിത്സാ സഹായ നിധിക്കായി എസ്.ബി.ഐ കാലടി ശാഖയിൽ ജോ. അക്കൗണ്ട് തുറന്നീട്ടുണ്ട്.
AC No. 43910534133
IFSC Code – SBIN0070717
SBI Kalady Branch
Ph: 94478 12247 ( പഞ്ചായത്ത് പ്രസിഡന്റ് )