FEATURED

കാലടിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും; രണ്ട് വർഷം കൊണ്ട് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാകും

കാലടി: കാലടിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ചമുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. വായ്പയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് സർക്കാർ ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച്, കരാർ ഉറപ്പിച്ചു. കളമശേരി എ.കെ. കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 12.5 കോടി രൂപയുടെ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ 6 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കിയശേഷമാണ് ടെണ്ടർ […]

FEATURED

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാലടി കളബാട്ടുപുരം പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോ മകൻ പോളി (49) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് 4.30ന് കൊറ്റമം സെന്റ് റോക്കി കപ്പേളയക്ക് സമീപം വെച്ച് കാറിടിച്ച് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്നു പോളി. മാതാവ് അന്നം (കളബാട്ടുപുരം ഞാളിയൻ കുടുംബം) സഹോദരങ്ങൾ.ജോസഫ്, മേരി, സിസ്റ്റർ സെലിൻ (എംഎസ്എം സെന്റ്. ജോസഫ് കോൺവെന്റ് കർണ്ണാടക),

FEATURED

ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ

ആലുവ: ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22),ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫാ മൻസിലിൽ മുഹമ്മദ് ഫൈസൽ (29), എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 16ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഓവർ […]

FEATURED

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മുണ്ടങ്ങാമറ്റം റിട്ടയേഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഒരിക്കുംപുറത്ത് അയ്യപ്പൻ കുഞ്ഞ് മകൻ റിഷാൻ (പാച്ചു, 14 ) ആണ് മരിച്ചത്. നീലേശ്വരം എസ്എൻഡിപി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥി ആണ്. രണ്ടാഴ്ച്ച മുൻപായിരുന്നു അപകടം.

FEATURED

അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

അങ്കമാലി: അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ.ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്. 2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി […]

FEATURED

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പ്രതി അമ്മയുടെ ആൺ സുഹൃത്ത്

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

FEATURED

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. കേസില്‍ അറസ്റ്റിലായ പൂര്‍‌വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ് നിര്‍ണായകമായത്. സുഹൈല്‍ ഭായ് എന്നയാളാണ്  എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്

FEATURED

ഒരു മിനിറ്റിൽ വലിയ കഥപറഞ്ഞ് ‘മയക്കം’

കാലടി: സമകകാലിക സംഭവങ്ങളെ ആസ്പദമാക്കി ബ്ലൂഹാറ്റ്‌സ് മീഡിയ, തണൽ മീഡിയ എന്നിവരുടെ ബാനറിൽ മലയാറ്റൂർ സ്വദേശി ജെറിൻ ജോസ് സംവിധാനം ചെയ്ത 1 മിനിറ്റ് ദൈർഘ്യമുള്ള മയക്കം എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ലഹരിയുടെ പിടിയിൽ അകപ്പെട്ട യുവാവിന്റെ കഥയിലൂടെ ഇന്നത്തെ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ് ഹൃസ്വചിധതം. നിഖിൽ ജോയ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ രാജ് കെ.ജെ, അലൻ അങ്കമാലി എന്നിവരാണ് ക്യാമറ ചെയ്തിരിക്കുന്നത്. ആൽവിൻ ടോമി എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിൽ ആൽഫലക്‌സ് […]

FEATURED

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം∙ കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് മരിച്ചത്. കൊലപാതകശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് (22) ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയ തേജമസ്, പർദയാണ് […]