FEATURED

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട , പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. തിരുപ്പൂർ പരപ്പാളയം കുമാരസ്വാമി ലേഔട്ടിൽ സന്തോഷ് (36), പാലക്കാട് കുഴൽമന്ദം ചിതലി മരത്തക്കാട് വീട്ടിൽ രതീഷ് അയ്യപ്പൻ (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. മിനി പിക്കപ്പ് വാനിലാണ് കഞ്ചാവ് കടത്തിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി പ്രധാന പാതയിലൂടെ വരികയായിരുന്ന വാഹനത്തെ ചേലാമറ്റത്ത് […]

FEATURED

പുഴയിൽ മാലിന്യം തളളിയവർക്ക് 25000 രൂപ പിഴ ചുമത്തി

കാഞ്ഞൂർ : പാറപ്പുറം വല്ലംകടവ് പാലത്തിൽ നിന്നും മാലിന്യം പുഴയിൽ തളളിയവർക്ക് പഞ്ചായത്ത് പിഴ ചുമത്തി. 25000 രൂപയാണ് പിഴ ചുമത്തിയത്. തിരുനാരായണപുരം സ്വദേശി മുഹമ്മദാലി, പാറപ്പുറം സ്വദേശികളായ മുകേഷ്, മനോജ് എന്നിവർക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വാഹനത്തിൽ ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന മാലിന്യം പെരിയാറിലേക്ക് തളളുകയായിരുന്നു. ഇത് കണ്ട യുവാക്കൾ പഞ്ചായത്തിൽ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പോലീസ് എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ്, പഞ്ചായത്ത് പ്രസിഡന്റ്, […]

FEATURED

ഇല്ലിത്തോട് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ജനം ഭീതിയിൽ

മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി നാശനഷ്ടം വരുത്തി. നമ്പ്രമ്പാടൻ ജിസ്‌മോന്റെ വീടിന്റെ ചുറ്റുമതിൽ തകർത്തു. കുടാതെ വാഴ മുതലായ കൃഷികളും നശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പത്തോളം ആനകളാണ് ഉണ്ടായത്. തുടർന്ന് നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനകൂട്ടത്തെ വനത്തിലേക്ക് കയറ്റിവിട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്ല്യം രൂക്ഷമാണ്. രണ്ടാഴ്ച്ച മുൻപ് ഇല്ലിത്തോട്ടിൽ വാട്ടർ ടാങ്ക് റോഡിലെ വീട് കാട്ടാന ആക്രമിച്ചുതകർത്തിരുന്നു. ദമ്പതിമാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടമ്മയ്ക്ക് […]

FEATURED

അങ്കമാലിയിലും കാലടിയിലും അടിയന്തരമായി ബൈപ്പാസ് നിർമ്മിക്കണം; സിപിഐ

കാലടി: രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന അങ്കമാലിയിലും കാലടിയിലും അടിയന്തിരമായി ബൈപ്പാസ് നിർമ്മിക്കണമെന്ന് സിപിഐ അങ്കമാലി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നാഷണൽ ഹൈവേയും എം സി റോഡും സംഗമിക്കുന്ന അങ്കമാലി രാത്രികാലങ്ങളിൽ പോലും ഗതാഗതക്കുരുക്കിലാണ്. ആളുകൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന കാലടിയിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കാലടിയിൽ സമാന്തര പാലം നിർമ്മിക്കുന്നുണ്ടെങ്കിലും കാലടി ടൗണിലെ റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാൽ പുതിയ പാലം ഗതാഗത കുരുക്കിന്‌ പരിഹാരമാകില്ല.അങ്കമാലിയിലും കാലടിയിലും ബൈപ്പാസ് നിർമ്മിച്ചാൽ മാത്രമേ ഇരു സ്ഥലത്തെയും ഗതാഗത […]

FEATURED

കാഞ്ഞൂർ നാട്ടുപൊലിമയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കാഞ്ഞൂർ: കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ട് സംഘത്തിലെ അംഗമായിരുന്ന അമ്പാടിയുടെ പന്ത്രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓർമ്മ കൂട്ടായ്മയിൽ വച്ച് ഈ വർഷത്തെ കാഞ്ഞൂർ നാട്ടുപൊലിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാമത് അമ്പാടി സ്മാരക ഫോക്ലോർ അവാർഡിനായി പാരമ്പര്യ നാടോടി കലയായ ഗരുഡൻ പറവ കലാകാരൻ  എം കെ പ്രദീപനെയും, മൂന്നാമത് നാട്ടുകല പുരസ്കാരത്തിനായി പ്രശസ്ത ഫോക്ലോറിസ്റ്റ് ഗിരീഷ് ആമ്പ്രയെയും, ഇ കെ ബിനു ഓർമ്മ പുരസ്കാരത്തിനായി അഭിനേത്രിയും നർത്തകിയുമായ ആര്യ സലീമിനെയും തെരഞ്ഞെടുത്തു. ചലച്ചിത്ര ടിവി താരം മനോജ് […]

FEATURED

അങ്കണവാടിയിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്

കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. വാടക കെട്ടിടത്തിലായിരുന്നു താത്ക്കാലിക അങ്കണവാടി പ്രവർത്തിപ്പിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികൾ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

FEATURED

‘ഭാരതാംബയെ ഒഴിവാക്കില്ല’: ദേശീയത, രാജ്യസ്‌നേഹം എന്നിവയിൽനിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ

തിരുവനന്തപുരം : ഭാരതാംബചിത്ര വിവാദത്തില്‍ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.ദേശീയത, രാജ്യസ്‌നേഹം എന്നിവയിൽനിന്ന് പിന്നോട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി തൊഴുന്ന ഗവര്‍ണറുടെ ചിത്രവും രാജ്ഭവന്‍ പുറത്തുവിട്ടു. പരിപാടിയില്‍ മന്ത്രി വി.ശിവന്‍കുട്ടി പ്രസംഗിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം […]

FEATURED

സിപിഐ അങ്കമാലി നിയോജക മണ്ഡലം സമ്മേളനം; നേത്രദാന സമ്മതപത്രം കൈമാറും

കാലടി: കേരള നേത്ര ബാങ്ക് അസോസിയേഷനുമായും അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയുമായി സഹകരിച്ച് സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ സിപിഐ അംഗങ്ങളിൽ നിന്നും മറ്റ് സുമനസ്സുകളിൽ നിന്നും നേത്രദാന സമ്മതപത്രം ശേഖരിച്ചു നൽകും. 20,21,22 തിയതികളിൽ നീലീശ്വരത്ത് നടക്കുന്ന അങ്കമാലി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃതദാന സമ്മതപത്രം സമർപ്പണം നൽകുന്നത് സിപിഐ നേതാവായിരുന്നു വി കെ രാമകൃഷ്ണൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യുകയും, ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി നൽകിയ മാതൃക ഉൾക്കൊണ്ടു […]

FEATURED

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്കൃത സർവ്വകലാശാലയിൽ

കാലടി: സംസ്ഥാന സർക്കാർ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി പ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജൂൺ 20ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ആർ. അജയൻ അറിയിച്ചു. റോജിഎം.ജോൺഎം.എൽ.എ. അധ്യക്ഷനായിരിക്കും. ബെന്നി ബഹനാൻ […]