മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു
കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ പാണ്ട്യൻചിറയിൽ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു.സ്വകാര്യ വ്യക്ത്തിയുടെ പന്നി ഫാമിലാണ് ആഫ്രീക്കൻ പന്നി പനി സ്ഥീരീകരിച്ചിരിക്കുന്നത്. ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്ക്കരിച്ചു. രോഗം സ്ഥിരികരിച്ചിട്ടുള്ള പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന […]
അമ്മയെ വെട്ടിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു; പ്രതി ലഹരിക്ക് അടിമ
കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ വെട്ടിക്കൊന്ന പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് വെട്ടുകത്തി കൊണ്ട് വെട്ടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. ഇളമ്പള്ളി സ്വദേശി സിന്ധു ആണ് മരിച്ചത്. സിന്ധുവിന്റെ മകൻ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയിൽ […]
ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം
തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി […]
വെള്ളിയാഴ്ച 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് വെള്ളിയാഴ്ച (June 27) 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണൽ കോളെജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് തൃശൂർ, കോട്ടയം ജില്ലാ കളക്റ്റർമാർ വ്യക്തമാക്കി.
ഫ്ലാറ്റിൽ മോഷണം; രണ്ടുപേർ പിടിയിൽ
ആലുവ :കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. നേപ്പാൾ മൊറാംഗ് വിരാട്നഗർ സ്വദേശികളായ ഷിബു സഹാനി (31), മനീഷ് കുമാർ ദാസ് (24) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ഹരിയാന സ്വദേശിയായ ബെൻസലിൻ്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിൽ മോഷണം നടന്നത്. ഏപ്രിൽ 12 മുതൽ 22 വരെയുള്ള പത്ത് ദിവസം ബൻസലിനും കുടുംബവും മുംബൈയിൽ വിവാഹത്തിനായി പോയിരിക്കുകയായിരുന്നു. 22ന് രാത്രി തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മൂന്നുലക്ഷം രൂപയും എട്ടു […]
യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കുന്നത്തുനാട്: യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടിൽ പ്രീജി (45) യെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പട്ടിമറ്റം ജംഗ്ഷനിൽ കട നടത്തിവന്നിരുന്ന യുവതിയെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഇവരുടെ പിതാവിനും വെട്ടേറ്റു. ഇരുവരും ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, […]
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; രണ്ട് ഡയറക്ടർ ബോർഡംഗങ്ങൾ കൂടി അറസ്റ്റിൽ
അങ്കമാലി :അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ രണ്ട് ഡയറക്ടർ ബോർഡംഗങ്ങൾ കൂടി അറസ്റ്റിൽ. എൽസി വർഗ്ഗീസ്, പി.സി.ടോമി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരേയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻ ബാങ്ക് പ്രസിഡന്റ് പി.ടി പോളിന്റെ ഭാര്യ എൽസി, ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന ടി.പി. ജോർജ്, ദേവസി മാടൻ, പി.വി. പൗലോസ്, മേരി ആന്റണി, രാജപ്പൻ നായർ, ലക്സി ജോയ് ഉദ്യോഗസ്തരായിരുന്ന സെക്രട്ടറി ബിജു കെ. ജോസ്, […]
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി കുട്ടപ്പൻ ആണ് പൊലീസിന്റെ പിടിയിൽ ആയത്. പെരുമ്പാവൂർ മുടക്കുഴ സ്വദേശി സനുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.



