മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേന്ദ്രം അനുമതി നൽകാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രോസിക്യൂഷൻ വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിമര്‍ശിച്ചു. ഒന്നാം പ്രതി ഫർസിൻ മജീദ് പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം. കണ്ണൂരിൽ നിന്നും […]
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.സമ്പത്തിനെയാണ് ബംഗലുരൂവിൽ നിന്ന് പൊലീസ് പിടികൂടിയത്. പരിചയക്കാരിയായ സ്ത്രീകളുടെ സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്. തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്.
വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കരയിൽ നിന്നും ആരംഭിക്കും
കാലടി: ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും ആരംഭിക്കും. ഫെബ്രുവരി 6-ന് വൈകീട്ട് 5ന് യാത്രയുടെ ഉദ്ഘാടനം നടക്കും. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും സിനിമ താരം ശോഭനയും ചേർന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് ആദിശങ്കരയിലെ […]
ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5 ന്
കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ദേശീയ സാങ്കേതിക മത്സരവും പ്രദർശനവുമായ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5-ന് നടക്കും. രാവിലെ 9.30 ന് സൈബർ ഗ്രിഡ് സൊലൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി വെങ്കട്ടരാമൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിക്കും. സിയാൽ ചീഫ് ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഫീസർ കെ. അനൂപ് നൂതന സാങ്കേതിക വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും. വിക്രം സാരാഭായ് സ്പേസ് സെന്റർ, വിവിധ […]
‘ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ എന്നെ ആക്രമിച്ചു’. കൃത്രിമക്കാല്‍ രാജ്യസഭയില്‍ മേശപ്പുറത്തു വെച്ച് സി സദാനന്ദന്‍;
ദില്ലി: തന്‍റെ വെപ്പുകാലുകൾ രാജ്യസഭയിൽ മേശപ്പുറത്ത് വെച്ച് പ്രസംഗിച്ച് സി സദാനന്ദൻ എംപി. സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് എംപി നടത്തിയത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സി സദാനന്ദൻ. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്‍റെ കാലുകൾ മുറിച്ചുകളഞ്ഞെന്ന് സദാനന്ദൻ എംപി പറഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് വെപ്പുകാലുകൾ മേശപ്പുറത്തു വച്ച് അദ്ദേഹം പറഞ്ഞു- […]
നീലീശ്വത്തെ പച്ചക്കറി കടയിൽ മോഷണം; യുവാവ് അറസ്റ്റിൽ
കാലടി: പച്ചക്കറി കടയിലെ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട പന്തളം മുടിയൂർക്കോണം വൃന്ദാവൻ വീട്ടിൽ ശ്യാംകുമാർ (36) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് നീലീശ്വരം സ്വദേശിനിയും ഭർത്താവും കൂടി നീലീശ്വരം ജംഗ്ഷനിൽ നടത്തുന്ന പച്ചക്കറി കടയിൽ കയറി ബാഗിനകത്ത് സൂക്ഷിച്ചിരുന്ന 24000 രൂപ മോഷ്ടിച്ചെടുക്കുകയായിരുന്നു. ശ്യാംകുമാറിനെതിരെ കരീലക്കുളങ്ങര, മാവേലിക്കര എന്നീ പോലീസ് സ്റ്റേഷനുകളിൽ വേറെയും മോഷണം കേസുകളുണ്ട്.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ റ്റി മേപ്പിള്ളി, എസ് ഐ എം.എസ്.ശ്യാം, എ എസ് […]
സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് ഇരട്ട സ്വർണ്ണമെഡൽ
കാലടി:സുൽത്താൻ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 60 കിലോ സബ്ജൂനിയർ റൈറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് വിഭാഗങ്ങളിൽ ആരോൺ എഡിൻ ഇരട്ട സ്വർണ്ണ മെഡൽ നേടി. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ . ജില്ലാതലത്തിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്ക്കൂൾമീറ്റിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നീലീശ്വരം കാളാം പറമ്പിൽ എഡിൻ […]
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഐടി റെയ്ഡിനിടെയാണ് ആത്മഹത്യ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് […]
തിരുവൈരാണിക്കുളം; മംഗല്യം-2026 വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
കാലടി: മംഗല്യം-2026 വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്ത നങ്ങളുടെ ഭാഗമായി നടത്തിവരുന്ന മംഗല്യം-2026 വിവാഹത്തിന് നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണി ക്കുന്നു. അപേക്ഷ ഫോറങ്ങൾ 2026 ഫെബ്രുവരി 01 ഞായറാഴ്‌ച മുതൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ 2026 ഫെബ്രുവരി 15 നുള്ളിൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കേതാണ്. വിശദവിവരങ്ങൾക്ക് ക്ഷേത്രട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക . -0484-2600182, 2601182.



