FEATURED

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശൂർ തൃപ്രയാറിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വലപ്പാട് സ്വദേശികളാണ് ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ​ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

FEATURED

സോപ്പുപെട്ടികളിലൊളിപ്പിച്ച് ഹെറോയിൻ. മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന സംഘം; കാലടിയിൽ നടന്നത് വൻ ഹെറോയിൻ വേട്ട. 3 പേർ പിടിയിൽ

കാലടി: കാലടിയിൽ വൻ മയക്ക് മരുന്ന് വേട്ട, ഇരുപത് ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ.ആസാം നൗഗാവ് സ്വദേശികളായ ഗുൽദാർ ഹുസൈൻ (32) അബു ഹനീഫ് (28) മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി സ്റ്റാന്റിന്റെ പരിസരത്തു നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആസാമിലെ ഹിമാപൂരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. […]

FEATURED

യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

മൂവാറ്റുപുഴ: യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഈസ്റ്റ് കടാതി സംഗമം പടിഭാഗത്ത് കരിപ്പുറത്ത് വീട്ടിൽ അഭിലാഷ് (43), ചെറുവട്ടൂർ പുതുക്കുടിയിൽ വീട്ടിൽ അമൽ (29), കോതമംഗലം കാരക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന ആരക്കുഴ തോട്ടക്കര പുതിയ വീട്ടിൽ പ്രിൻ്റോ പീറ്റർ (40), ചെറുവട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി മന്നാംകുഴി വീട്ടിൽ മഹേഷ് (കണ്ണൻ 41) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർക്കുന്നം സ്വദേശിയായ ഇരുപതുകാരനെയാണ് വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. […]

FEATURED

ആറ് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കിഴക്കമ്പലം: ആറ് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കിഴക്കമ്പലം വിലങ്ങ് കാരുകുളം കൊല്ലംകുടി വീട്ടിൽ എൽദോസ് (21), ഒഡീഷ കന്ദമാൽ സ്വദേശി മൃത്യുഞ്ജയ് ഡിഗൽ (40) എന്നിവരെയാണ് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. എഴുപത് ഗ്രാം കഞ്ചാവുമായി എൽദോസിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്.തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ വീടിന് സമീപമുള്ള കലുങ്കിനടിയിൽ ആറ് കവറുകളിലായി സൂക്ഷിച്ച ആറ് കിലോയോളം കഞ്ചാവ് കണ്ടെത്തി. എൽദോസിന് കഞ്ചാവ് വിൽപ്പന നടത്തിയത് […]

FEATURED

ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ അമൽ ജോസാണ് (28) മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

FEATURED

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്.  യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ […]

FEATURED

കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ബന്ധു വീട്ടിലെ നീന്തൽകുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. ചികിത്സയിലിരിക്കെ ഇന്നു രാവിലെ 8 മണിയോടെയാണ് കുഞ്ഞ് മരിച്ചത്. ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും […]

FEATURED

തൃശൂർ മുപ്ലിയില്‍ വീട്ടുമുറ്റത്ത് പുലി

തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.  നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. അതിനിടെ പത്തനംതിട്ട കോന്നി ഇളകൊള്ളൂർ സ്കൂളിന് […]

FEATURED

നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന്‌ പരാതി; ഭർത്താവടക്കം 2 പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ്  അറസ്റ്റിലായത്.  കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.