വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി
പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ 4 വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് സ്വദേശി അയിനൂര്‍ അന്‍സാരിയുടെ മകള്‍ അപ്‌സര ഖാത്തൂരാണ് (4)മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുലി വന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ കൊണ്ട് പുലി പോകുന്നത് കണ്ട സമീപ വാസികള്‍ പാട്ടയും മറ്റും കൊട്ടി ബഹളം വെച്ചപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടി രക്ഷപ്പെട്ടെങ്കിലും ചോരവാര്‍ന്ന് കുട്ടി മരണപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ ഗവണ്‍മെന്‍റ് ആശുപത്രിയിലാണ്. കേരള […]
ഭാര്യ ലോക്കറിൽ വെക്കാൻ കൊടുത്ത സ്വർണം പണയംവച്ച ഭർത്താവിന് ആറ് മാസം തടവ്
കൊച്ചി: ലോക്കറിൽ വയ്ക്കാൻ ഭാര്യ നൽകിയ സ്വർണം പണയം വെച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി. ഭർത്താവ് വിശ്വാസവഞ്ചന കാണിച്ചെന്ന കീഴ്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഭർത്താവിന് ഹൈക്കോടതി 6 മാസം തടവുശിക്ഷ വിധിച്ചു. ഭാര്യയ്ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. 2009 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ സമയത്ത് ഭാര്യയുടെ മാതാവ് സമ്മാനിച്ച 50 പവൻ സ്വർണം യുവതി ബാങ്ക് ലോക്കറിൽ സൂക്ഷിക്കാനായി ഭർത്താവിനെ ഏൽപ്പിക്കുകയായിരുന്നു. ഇത് തിരികെ എടുക്കാനായി ഭർത്താവിനോടാവശ്യപ്പെട്ടപ്പോഴാണ് തന്‍റെ സമ്മതമില്ലാതെ […]
വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാർ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനും മത്സരിക്കും കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവുമാണ് നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായിരുന്നു.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ്, ബിജെപി സംസ്ഥാന സെക്രട്ടറി, […]
ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോഗസ്ഥർ ബൈക്ക് യാത്രികർക്ക് രക്ഷകരായി
തടിയിട്ട പറമ്പ്: ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോഗസ്ഥർ ബൈക്ക് യാത്രികർക്ക് രക്ഷകരായി. തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ എ.ആർ ജയൻ, ആർ. ജഗതി എന്നിവർ മൂവാറ്റുപുഴയിൽ നിന്ന് പ്രതി എസ്കോർട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. വെങ്ങോല പൂനൂർ എത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് വാഹനം നിർത്തി. ഭാരവാഹനവും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ. ഒരാൾ കാനയിൽ വീണു കിടക്കുന്നു. മറ്റേയാൾ ചോരയൊലിച്ച് ഇരിക്കുന്നു. കാനയിൽ കിടക്കുന്നയാളെ ഉടനെ എടുത്ത് കയറ്റി. നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം നടത്തി അതുവഴി […]
അങ്കമാലി ഉപജില്ലാ സ്‌കൂൾ കലോത്‌സവം ഇന്ന് സമാപിക്കും
കാലടി : അങ്കമാലി ഉപജില്ലാ സ്‌കൂൾ കലോത്‌സവം ഇന്ന് സമാപിക്കും. ഹയർ സെക്കൻഡറി ജനറൽ, ഹൈസ്കൂൾ ജനറൽ, ഹൈസ്കൂൾ സംസ്‌കൃതം എന്നിവയിൽ ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. യു.പി. ജനറൽ സെയ്ന്റ് ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം സ്കൂൾ അത്താണിയും യു.പി. സംസ്‌കൃതം ബി.എസ്. യു.പി.എസ്. കാലടിയും ഒന്നാമതാണ്. എൽ.പി. ജനറൽ ഹോളി ഫാമിലി എൽ.പി.എസ്. അങ്കമാലിയും യു.പി. അറബിക് സി.ആർ.എച്ച്.എസ്. കുറ്റിപ്പുഴയും എച്ച്.എസ്. അറബിക് ജി.എച്ച്.എസ്.എസ്. ചെങ്ങമനാടും എൽ.പി. അറബിക് ജെ.ബി.എസ്. കുന്നുകരയും മുന്നിട്ടുനിൽക്കുന്നു. […]
കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടികയറി
കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടികയറി. വികാരി ഫാ.മാത്യു മണവാളൻ കൊടി കയറ്റി. 27 വരെയാണ് തിരുനാൾ. പ്രധാന തിരുനാൾ ദിവസമായ 26 ന് രാവിലെ 10 ന് ഇടവകയിലെ സമർപ്പിതരുടെ സംഗമം ഉണ്ടായിരിക്കും. വൈകീട്ട 6 ന് ആഘോഷമായ ദിപ്പബലി,പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നീ കർമ്മങ്ങൾക്ക് ഫാ.ജെയിംസ് തുരുത്തിക്കര കാർമ്മികത്വം വഹിക്കും. തുടർന്ന് പള്ളി ചുറ്റി മെഴുക് തിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സമാപന ദിവസമായ 27 ന് വൈകീട്ട് […]
മയക്ക് മരുന്ന് കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ
അങ്കമാലി: മയക്ക് മരുന്ന് കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. തളിപ്പറമ്പ് സെയ്ദ് നഗറിൽ കളരിക്കുന്നേൽ വീട്ടിൽ ഹാഷിം (35)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഡാൻസാഫും, 2021 ൽ ലോക്ഡൗൺ സമയം അങ്കമാലി പോലീസും ചേർന്ന് കറുകുറ്റിയിൽ 2 കിലോ 200 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഈ കേസിലെ പ്രധാന കണ്ണിയാണ് ഹാഷിം. തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കൊണ്ടുവന്നത്. മൂന്നു പേർ നേരത്തെ പിടിയിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന ഹാഷിമിനെ […]
അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട; യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ
അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി […]
നവീന്‍ ബാബുവിന്‍റെ മരണം; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്‍റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്. നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നത്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നു എന്ന് പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി […]