FEATURED

ഓസ്ട്രേലിയയിൽ വൈസ് ചാൻസലേഴ്സ് സ്‌കോളർഷിപ് ശ്രീമൂലനഗരം സ്വദേശിനിക്ക്; സ്‌കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ്

കാലടി: ഓസ്ട്രേലിയയിലെ ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്‌കോളർഷിപ് മലയാളി വിദ്യാർഥിനിക്ക്. ശ്രീമൂലനഗരം സ്വദേശിനി നിയ ലാലുവിനാണ് 21.24 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭിച്ചത്. ഈ വർഷം വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്‌കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ് നിയ. ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയായ നിയ, ശ്രീമൂലനഗരം പെരുമായൻ ലാലുവിന്റെയും (ഗോൾഡൻ സ്റ്റുഡിയോ കാലടി) ലീനയുടെയും മകളാണ്.

FEATURED

ഗോവിന്ദച്ചാമി ജയില്‍ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്

കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഇന്ന രാവിലെ ജയില്‍ സെല്‍ പരിശോധിക്കുമ്പോള്‍ പ്രതിയെ സെല്ലില്‍ കാണാന്‍ സാധിച്ചില്ല. പോലീസില്‍ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ജയിലിനുള്ളില്‍ അധികൃതര്‍ വിശദമായി […]

FEATURED

മൂവാറ്റുപുഴയില്‍ പെറ്റി കേസ് പിഴത്തുകയില്‍ 16 ലക്ഷം അടിച്ചുമാറ്റിയ പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍

മൂവാറ്റുപുഴ: ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ്‌ ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് സസ്പെൻഡ്‌ ചെയ്തത്. 2018 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവൻ ബാങ്കിലടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. നിലവിൽ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെൻഷൻ. മൂവാറ്റുപുഴ […]

FEATURED

കർക്കിടക വാവിനോടനുബന്ധിച്ച് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ

ആലുവ: കർക്കിടകവാവിനോടനുബന്ധിച്ചു 24ന് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡു വഴിയും , പറവൂർ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേയ്ക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലൂടെ ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. പറവൂർകവല മണപ്പുറം റോഡിൽ “Y ജംഗ്ഷൻ “ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിങ്ങ് മൈതാനത്ത് നിന്നും വരുന്ന വാഹനങ്ങൾ […]

FEATURED

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി; ഡൽഹി സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി പട്ടേൽ നഗർ നിധിൻ ശർമ്മ ( ഖാലിദ് 38) യെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിൽ എയർപോർട്ടിലെ ഒഫീഷ്യൽ മെയിൽ ഐഡിയിലേക്കും, പിന്നീട് മെയ് മാസത്തിൽ എറണാകുളം റേഞ്ച് ഡിഐജി യുടെ മെയിൽ ഐഡിയിലേക്കും ഭീഷണി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് […]

FEATURED

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി 

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി.  കാലടി , ചെങ്ങൽ ഭാഗത്ത്  കാച്ചപ്പിള്ളി  വീട്ടിൽ ഷിൻ്റോ (തമ്പുരു 39) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട്  കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി  എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ, സതീഷ് ബിനോ ആണ് ഉത്തരവിട്ടത്. രണ്ട് വർഷത്തിനുള്ളിൽ  ദേഹോപദ്രവം,  ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, പട്ടികജാതി/പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഫെബ്രുവരിയിൽ  കാലടി പോലീസ്  […]

FEATURED

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക് ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മിഥുൻ. രാവിലെ എട്ടരയോടെയാണ് സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കുശേഷമാണ്. അതിനു മുന്‍പായി കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാൻ കയറിയപ്പോൾ ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികൾ പറഞ്ഞത്.

FEATURED

ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സാഹിത്യോത്സവത്തിന്‌ തുടക്കമായി

കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ കുട്ടികളുടെ സാഹിത്യോത്സവം എഴുത്തു മേശയ്ക്ക് തുടക്കമായി. 25 വരെ വിവിധ പരിപാടികളോടെയാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ അത്തി മരത്തിൽ ഒരുക്കിയ കവിത മരം മഴയ്ക്ക് സമർപ്പിച്ച് കവി ഗിരീഷ് പുലിയൂർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. അത്തിമരത്തിൽ കുട്ടികൾ എഴുതിയ കവിതകളും കഥകളും ചെറിയ ലേഖനങ്ങളും മരച്ചില്ലകളിൽ തൂക്കിയാണ് കവിത മരം ഒരുക്കിയത്. മരച്ചുവട്ടിൽ നിന്ന് കുട്ടികൾക്കൊപ്പം കവിതകൾ പാടിയും കഥകൾ പറഞ്ഞും ഗിരീഷ് പുലിയൂർ കവിത മരം മഴയ്ക്ക് […]

FEATURED

ബ്രസീലിയൻ ദമ്പതികളെ ആശുപത്രിയിലെത്തിച്ച് വയറിളക്കി; പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ ഗുളികകൾ

കൊച്ചി: നെടുമ്പാശേരി കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയിൽ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രി വൈകി അങ്കമാലി കോടതിയിൽ ഹാജരാക്കിയ ബ്രൂണോയെയും ലൂക്കാസിനെയും റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകും. പ്രതികൾ ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. ഇതിനായി പ്രതികളെ ചോദ്യം […]