വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും
കോതമംഗലം : വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും, പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി മുളമ്പേൽ വീട്ടിൽ അജ്മൽ (36) എന്നിവർക്ക് മൂന്നുവർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി – VII ജഡ്ജി വി പി എം സുരേഷ് ബാബു വാണ് വിധി പുറപ്പെടുവിച്ചത്. 2019 മെയ് […]
കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി
കാഞ്ഞൂർ: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. ജോയ് കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ദർശന സമൂഹത്തോടൊപ്പം പ്രദക്ഷിണമായി എത്തിയതിന് ശേഷം പുതുതായി നിർമ്മിച്ച കൊടിമരം വികാരി ആശീർവാദിക്കുകയും തുടർന്ന് തിരുന്നോളിന്റെ കൊടിയേറ്റവും നടന്നു. തിരുന്നാൾ ദിവസമായ ഡിസംബർ 8 ന് രാവിലെ തിരുന്നാൾ പാട്ടുകുർബാന, പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. കൊടിമരം നിർമ്മിച്ച ഗ്രീൻ ഹൂപ്പർ കമ്പനി മാനേജർ […]
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്
കൊച്ചി: ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ തുടർച്ചയായി തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. ഇരട്ടിയലധികം വർദ്ധനവാണ് പല റൂട്ടുകളിലും ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ നിന്ന് മുംബൈലേക്കുള്ള ടിക്കറ്റ് നിരക്ക് 50,000 രൂപ വരെ ഉയർന്നിട്ടുണ്ട്, എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ വരുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ നാളേക്കുള്ള ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമല്ല, വിറ്റഴിച്ചുകഴിഞ്ഞതായാണ് സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം നാളെ, ദില്ലിയിൽ നിന്ന് […]
ജയിലിൽ നിരാഹാരം; ആരോഗ്യസ്ഥിതി മോശമായതോടെ രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇട്ടതായാണ് വിവരം. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം […]
കൊല്ലം മൈലക്കാട് ദേശീയ പാത തകർന്നു; റോഡിന് അടിയിലൂടെ ജലപ്രവാഹം
കൊല്ലം: കൊല്ലം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താണത്. നിർമാണത്തിൽ ഇരുന്ന സൈഡ് വാൾ ആണ് ഇടിഞ്ഞത്. ഇതിനെ തുടർന്ന് സർവീസ് റോഡും തകർന്നു. തകർന്ന റോഡിന്റെ അടിയിലൂടെ ജനപ്രവാഹം ഉണ്ടായി. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഈ സമയം സർവീസ് റോഡിലൂടെ കടന്നു പോയ സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ കുടുങ്ങി. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ […]
ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ കാലടി അറസ്റ്റ് ചെയ്തു
കാലടി: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. അങ്കമാലി എസ് എൻ ഡി പി ജംഗ്ഷൻ ഭാഗത്ത് കുന്നപ്പിള്ളി വീട്ടിൽ ബിനോയ് (44) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 2021 മാർച്ച് മുതൽ 2022 നവംബർ വരെയുള്ള വിവിധ കാലഘട്ടങ്ങളിലായി കാലടി നടുവട്ടം സ്വദേശിനിയായ യുവതിയിൽ നിന്നും എട്ടുലക്ഷത്തി അമ്പതിനായിരം രൂപയാണ് ബിനോയിയും മറ്റ് മൂന്ന് പേരും കൂടി തട്ടിയെടുത്തത്. ഇറ്റലിയിൽ ഹോം നേഴ്സ് ജോലി ശരിയാക്കി കൊടുക്കാം […]
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്ത്; നടപടി എഐസിസിയുടെ അനുമതിയോടെ
തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമാനം വന്നത്.
ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ; ഉടൻ ഹർജി നൽകും
കൊച്ചി: ലൈംഗിക പീഡനക്കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഓൺലൈൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിനു വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ്. രാജീവ് ഹാജരായേക്കുമെന്നാണ് സൂചന. കോടതി ജാമ്യം നിഷേധിച്ചതോടെ രാഹുലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന രാഹുലിനായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
രാഹുലിന് മുൻകൂർ ജാമ്യമില്ല; ഹർജി തള്ളി കോടതി
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. രണ്ടു ദിവസങ്ങളിലായി വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ബലാത്സംഗത്തിനും ഗർഭഛിദ്രത്തിനും തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്തത്. പ്രതിക്കെതിരേ നിരന്തരം സമാന പരാതികൾ ഉയരുന്നുണ്ട്. പ്രതിയെ ജാമ്യത്തിൽവിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതായി പ്രോസിക്യൂഷൻ കോടതിയെ […]



