കണ്ണൂരിൽ വാഹനാപകടം കാലടി സ്വദേശിയായ യുവാവ് മരിച്ചു
കാലടി:കണ്ണൂർ പയ്യന്നൂരിൽ നടന്ന വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു.ചെങ്ങൽ പറേലി വീട്ടിൽ അൻസാർ(33) ആണ് മരിച്ചത്.അൻസാർ ഓടിച്ചിരുന്ന മിനി ലോറി മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.ഖബറടക്കം ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ചെങ്ങൽ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.പിതാവ് പരേതനായ ഹസൈനാർ.മാതാവ് ജീല.ഭാര്യ ഭീമ.മക്കൾ:ദിയ ഫാത്തിമ,മുഹമ്മദ് സൈൻ ആദം,ദരിയ ഹുമൈറ
തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
പെരുമ്പാവൂർ: തോട്ടില്‍ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 ന് കളികഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ 33 കോടിയുടെ ക്രമക്കേട് ; വ്യാജരേഖ ചമച്ചും സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്തും തട്ടിപ്പ്
അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘം വ്യാജവായ്പകള്‍ നല്‍കി 33 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടത്തിയതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ അനേ്വഷണത്തില്‍ കണ്ടെത്തി. കരുവന്നൂര്‍, കണ്ടല സഹകരണബാങ്കുകളിലേതിന് സമാനമായ വായ്പാ തട്ടിപ്പാണ് അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സഹകരണ സൊസൈറ്റി ആക്ടിനെ അട്ടിമറിച്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘം സംഘടിതമായി സൊസൈറ്റിയെ ദുരുപയോഗം ചെയ്തു. ഇതിനായി വ്യാപകമായി സംഘത്തിന്റെ സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്തു. അംഗത്വമെടുക്കുന്നവര്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കാതെയും പ്രവേശന രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തല്‍ […]
കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ; സ്ത്രീ മരിച്ചു
തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ […]
ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു
കൊച്ചി: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു. പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു. ഒരു സിപിഒയെയും […]
ആലുവയിൽ അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ആലുവ: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ . വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോവുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26 ന് വൈകീട്ട് 5 മണിയോടെ എടയപ്പുറം ഭാഗത്ത് നിന്ന് നിർബന്ധിച്ചാണ് ഒപ്പം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധ ആരംഭിച്ചു. ഗ്രൂപ്പുകളായി […]
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നാല് വർഷ ബിരുദം, ബി.എഫ്.എ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ്
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ബി. എഫ്. എ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‍കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.), സംഗീതം, ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം എന്നിവയാണ് നാല് വർഷ ബിരുദ സമ്പ്രദായത്തിൽ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ […]
ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ
ആലപ്പുഴ: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്. അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാർ പറയുന്നു. സിനിമാനടനെ […]
അങ്കമാലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്
അങ്കമാലി: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് വിവരം. പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ […]