വിഷു ബംപർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു
തിരുവനന്തപുരം : ഈ വർഷത്തെ വിഷു ബംപർ ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയായ ഒന്നാം സമ്മാനം. ആലപ്പുഴ ജില്ലയിലെ അനിൽ കുമാർ ആണ് ടിക്കറ്റ് വിറ്റ ഏജൻ്റ്. രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ- VA 205272 VB 429992 VC 523085 VD 154182 VE 565485 VG 654490 മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ […]
‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടേത് ഗുരുതര തട്ടിപ്പെന്ന് അന്വേഷണ റിപ്പോർട്ട്
കൊച്ചി: സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുതൽമുടക്കോ നൽകിയില്ലെന്ന ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ നൽകിയ പരതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് […]
സംസ്കൃത സർവകലാശാലയുടെ അമരത്ത് മൂന്ന് വനിതകൾ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ അമരത്ത് ഇനി മൂന്ന് വനിതകൾ. പ്രൊഫ. കെ. കെ. ഗീതാകുമാരി (വൈസ് ചാൻസലർ) പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ (രജിസ്ട്രാർ) പ്രൊഫ. വി. ലിസി മാത്യു (പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്സാമിനേഷൻസ്) എന്നിവരാണ് ഇനി സർവകലാശാലയെ നയിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്കൃത സർവ്വകലാശാലയുടെ തലപ്പത്ത് മൂന്ന് വനിതകൾ വരുന്നത്. വൈസ് ചാൻസലർ ആയിരുന്ന ഡോ.എം.വി.നാരായണൻ കോടതി വിധിയെ തുടർന്ന് പുറ ത്തായതിനെ തുടർന്ന് ഗവർണർ ഡോ.കെ.കെ.ഗീതാകുമാരിക്ക് വൈസ് ചാൻസലറുടെ ചുമതല നൽകുകയായിരുന്നു. വൈസ് […]
നൂറിന്റെ നിറവിൽ സ്വാതന്ത്ര്യ സമര സേനാനി വി. നാരായണൻ നായർ
കാലടി: സ്വാതന്ത്ര്യ സമര സേനാനി കാഞ്ഞൂർ സ്വദേശി വി. നാരായണൻ നായരുടെ നൂറാം പിറന്നാൾ ആഘോഷിച്ചു. നാരായണൻ നായർക്ക് ജന്മദിനാശംസകൾ നേരുവാൻ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്. ബെന്നി ബഹനാൻ എം.പി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ,ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു, വൈസ് പ്രസിഡൻറ് സിമി ടിജോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.എൻ കൃഷ്ണകുമാർ,മണ്ഡലം പ്രസിഡൻറ് സി.കെ […]
സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില് പറയുന്നു. സംഭവത്തില് നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ […]
രാസലഹരിയുമായി യുവാവ് പിടിയിൽ
ആലുവ: ആറ് എൽ.എസ്.ഡി. സ്റ്റാമ്പും മൂന്ന് ഗ്രാമോളം രാസലഹരിയുമായി യുവാവ് പിടിയിൽ . ഞാറയ്ക്കൽ ഇടവനക്കാട് കോട്ടത്തറ വീട്ടിൽ മുഹമ്മദ് അഫ്സൽ (36) നെയാണ് ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. 27 ന് വൈകീട്ട് ആറരയോടെ ബൈക്കിൽ മയക്കുമരുന്നു മായി പോകുമ്പോൾ യു.സി കോളേജിന് സമീപത്ത് വച്ചാണ് പിടികൂടിയത്. ബൈക്കിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു […]
കൊച്ചിയിൽ മേഘവിസ്ഫോടനം; ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ
കൊച്ചി: കൊച്ചിയിലെ കനത്ത മഴയ്ക്കു കാരണം മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴയാണ് കൊച്ചിയിൽ പെയ്തത്. കുസാറ്റിന്റെ മഴ മാപിനിയിലാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ മൂലം നഗരത്തിൽ ഗതാഗതം സതംഭിച്ചിരിക്കുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്.ഇടപ്പള്ളി- അരൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ശക്തമായ ഇടിമിന്നലും രാവിലെ അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്ത് പരക്കെ മഴ ശക്തമാണ്.
കോട്ടയത്ത് ഉരുൾപൊട്ടൽ: 7 വീടുകൾ തകർന്നു
കോട്ടയം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കോട്ടയത്ത് ഉരുൾപൊട്ടൽ. ഏഴ് വീടുകൾ തകർന്നതായാണ് വിവരം. ഭരണങ്ങാനം വില്ലേജിൽ ഇടമുറക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായതോടെ ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രചവചിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂരിൽ വാഹനാപകടം കാലടി സ്വദേശിയായ യുവാവ് മരിച്ചു
കാലടി:കണ്ണൂർ പയ്യന്നൂരിൽ നടന്ന വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു.ചെങ്ങൽ പറേലി വീട്ടിൽ അൻസാർ(33) ആണ് മരിച്ചത്.അൻസാർ ഓടിച്ചിരുന്ന മിനി ലോറി മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.ഖബറടക്കം ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ചെങ്ങൽ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.പിതാവ് പരേതനായ ഹസൈനാർ.മാതാവ് ജീല.ഭാര്യ ഭീമ.മക്കൾ:ദിയ ഫാത്തിമ,മുഹമ്മദ് സൈൻ ആദം,ദരിയ ഹുമൈറ