FEATURED

കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു

കാലടി: കനത്ത കാറ്റിലും, മഴയിലും കാലടി പഞ്ചായത്ത് 14-ാം വാർഡിൽ 3 സെൻ്റ് എയർപോർട്ട് പുനരധിവാസസങ്കേതത്തിലെ വീട് പൂർണ്ണമായും തകർന്നു. പള്ളത്ത്  ബിജുവിൻ്റെ വീടാണ് തകർന്ന് വീണത്. ഇന്നലെ രാത്രി 10 മണിയോടെ വലിയ ശബ്ദത്തോടെ വീടിൻ്റെ ഓടിട്ട മേൽക്കൂര ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ബിജുവും, ഭാര്യ സാറയും പുറത്തേക്കോടിയതിനാൽ അപകടം പറ്റാതെ രക്ഷപ്പെട്ടു.

FEATURED

കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണം:റോജി എം. ജോണ്‍ 

കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി ഉണ്ടാകണമെന്ന്  റോജി എം. ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കാലടി പാലത്തിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ മൂലം മണിക്കൂറുകളോളം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ കിടക്കുന്ന സാഹചര്യമാണ്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ മഴ ആരംഭിച്ചതോടുകൂടി എം.സി. റോഡിലും വിവിധ ഭാഗങ്ങളില്‍ അപകടകരമായ വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. എം.സി.റോഡിന്റെ ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള ഭാഗം […]

FEATURED

ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു

കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതൽ കണ്ടെയ്നറുകള്‍ തീരത്ത് അടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്. അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്നറര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും […]

FEATURED

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. സഹോദരൻ […]

FEATURED

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ  ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന […]

FEATURED

കാലടിയിൽ പുതിയ ഗതാഗത പരിഷ്‌ക്കാരം; ടൗണിൽ വീണ്ടും മീഡിയന്‍ സ്ഥാപിക്കും

കാലടി: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി കാലടിയിലെ ഗതാഗത സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബസ് ഉടമകള്‍ എന്നിവരുടെ യോഗം റോജി എം ജോൺ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്തിൻ്റെ ബസ് സ്റ്റാൻ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുൻകമ്മിറ്റി തീരുമാനിച്ചിട്ടുള്ളതുപ്രകാരം ഒഴിഞ്ഞു കിടക്കുന്ന മാർക്കറ്റ് ഗ്രൗണ്ട് താത്ക്കാലിക സ്റ്റാൻ്റായി പ്രവർത്തിപ്പിക്കാൻ യോഗം ബസുടമകൾക്ക് നിർദ്ദേശം നൽകി. അങ്കമാലി ഭാഗത്തു നിന്നും കാലടിക്കു വരുന്ന ബസുകള്‍ നിലവിലെ ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിനു പകരം […]

FEATURED

ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സികൾ വിതരണം ചെയ്തു

കാലടി: തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന് കീഴിലുളള തിരുവാതിര അക്കാദമിയുടെ ഫ്യൂച്ചർ ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സികൾ വിതരണം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. തിരുവാതിര അക്കാദമി പ്രസിഡന്റ് പി.കെ വേണുഗോപാൽ, സെക്രട്ടറി പി.നാരായണൻ, ട്രസ്റ്റ് അംഗങ്ങളായ എം.എസ് അശോകൻ, കെ.ജി. ശ്രീകുമാർ, എ.പി സാജു, എൻ.കെ റെജി, അക്കാദമി കമ്മിറ്റി അംഗം വി.ആർ സുരേഷ്, പി.ബി. മുരളിദാസ് എന്നിവർ സംസാരിച്ചു. കേരള എഫ്‌സി അണ്ടർ 16 വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഫ്യൂച്ചർ ഫുട്‌ബോൾ […]

FEATURED

മറിയക്കുട്ടി ബിജെപിയിൽ; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽ‌കി

തൊടുപുഴ: ക്ഷേമ പെൻഷൻ കുടിശിക മാസങ്ങളോളം ലഭിക്കാത്തതിനെ തുടർന്നു ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടി വന്ന് വാർത്തകളിൽ ഇടംപിടിച്ച അടിമാലി ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച തൊടുപുഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്നും സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്‍റ് പി.പി. സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ചു മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് […]

FEATURED

‘പീഡന വിവരം അറിഞ്ഞിരുന്നില്ല, ഭർത്താവിൻ്റെ വീട്ടുകാർ എന്നെ ഒറ്റപ്പെടുത്തി

കൊച്ചി: മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ സംശയം തീരാതെ പോലീസ്. അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്തെങ്കിലും എന്തിനാണ് മകളെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭർതൃവീട്ടിൽ താൻ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായി യുവതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. മക്കളെ പോലും തന്നിൽനിന്ന് അകറ്റി നിർത്തി. ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം. ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞു. അങ്ങനെ സംഭവിച്ചാൽ തന്റെ […]