By
261 views 0 sec

ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂ‌ട്ടി‌യത്. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയർന്നത്. സഹാഠികളോട് 7 വയസ്സുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ […]

By
289 views 1 sec

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തളളണമെന്ന് കേരളം. 2014-ലെ ജയിൽ ചട്ട പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂല് ഫയൽ ചെയ്തു. ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം അനുവദിക്കാനാകില്ല. ഹൈക്കോടതിയോ, സെഷൻസ് കോടതിയോ നിർദേശിച്ചാൽ മാത്രമാണ് ഇവരെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ പോലും കഴിയുകയുള്ളൂ […]

By
413 views 0 sec

ദില്ലി: അധ്യാപികയുടെ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ മുസഫർനഗർ പൊലീസാണ് കേസെടുത്തത്. ഏഴ് വയസുകാരനാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനമേറ്റത്. അധ്യാപികയുടെ നിർദ്ദേശ പ്രകാരം കുട്ടിയെ സഹപാഠികൾ മുഖത്തടിക്കുകയായിരുന്നു. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും മർദ്ദനം തുടർന്നു. ഇതൊരാൾ ക്യാമറയിലും ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഒരു മണിക്കൂർ നേരം കുട്ടിയെ മർദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ […]

By
257 views 0 sec

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. ഇന്ന് വൈകുന്നേരം 3.40 ഓടെയാണ്  തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വന്ദേ ഭാരത് ട്രെയിനിനു മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് […]

By
229 views 0 sec

പറ്റ്ന: ബിഹാറിലെ മാധ്യമപ്രവർത്തകനായിരുന്ന വിമൽ കുമാർ യാദവിനെ വെടിവച്ചു കൊന്ന കേസിൽ 4 പേർ അറസ്റ്റിലായി. വിപിൻ യാദവ്, ഭവേഷ് യാദവ്, ആശിഷ് യാദവ്, ഉമേഷ് യാദവ് എന്നിവരാണ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലക്കേസിൽ ഉൾപ്പെട്ട മറ്റു രണ്ട് പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് ബിഹാറിലെ അരാരിയയിൽ വച്ച് വിമൽ കുമാർ യാദവ് കൊല്ലപ്പെട്ടത്. വിമൽകുമാറന്‍റെ വാതിലിൽ തട്ടി വിളിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടു […]

By
277 views 0 sec

ചെന്നൈ: ചെന്നൈയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നതായാണ് സംശയം. മുത്തശ്ശി സന്താനലക്ഷ്മി,  കുട്ടികളായ പ്രിയദർശിനി, സംഗീത, പവിത്ര  എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടിൽ കുട്ടികൾ തനിച്ചായതിനാലാണ് അമ്മൂമ്മയെ വിളിച്ച് വരുത്തി കൂട്ടിരുത്തിയതായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, സമീപവാസികളെത്തി […]

By
219 views 0 sec

ചെന്നൈ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാന അതിർത്തിയോട് ചേർന്ന് മുതുമല വനത്തിന്റെ കിഴക്കേ അതിർത്തിയിലുള്ള തെങ്കുമരാട ഗ്രാമം മുഴുവൻ ഒരു മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 1948ൽ കൃഷിക്കായി പൊതുജനങ്ങൾക്ക് പാട്ടത്തിന് നൽകിയ പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം വർധിച്ച സാഹചര്യത്തിൽ വനം വകുപ്പിന്റെ ഹർജിയിലാണ് ഉത്തരവ്. ഗ്രാമവാസികൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്ക് അവകാശമുണ്ടെന്നും വനം,വന്യമൃഗ സംരക്ഷണം എന്നിവ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി […]

By
213 views 0 sec

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ […]

By
289 views 1 sec

ദില്ലി:ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍  പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. അക്ഷയ് തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവച്ച രേഖയില്‍ അദ്ദേഹത്തിന്‍റെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ല്‍ താന്‍ ഇന്ത്യന്‍ […]

By
226 views 1 sec

77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. 1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സ്വീകരിച്ചത്. സൈനിക മേധാവികളും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ സന്നിഹിതരായിരുന്നു. […]

By
301 views 0 sec

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓരോ പൗരനും തുല്യരാണെന്നും എല്ലാവര്‍ക്കും ഒരേ അവസരവും അവകാശവും കടമയുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതി, വംശം, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള വ്യക്തിത്വമെന്നും രാഷ്ട്രപതി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ന് രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യത്ത് […]

By
314 views 0 sec

ചെന്നൈ: തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അലിപിരി വാക്ക് വേയിലെ ഏഴാം മൈലിലെ കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. സ്ഥലത്ത് വീണ്ടും മറ്റൊരു പുലിയെ കണ്ടതോടെ തീർഥാടകർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തെ […]

By
226 views 0 sec

ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്‌ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം മഴയിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായിരിക്കുന്നത്. മാംലിഗിലെ ധയാവാല ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വീടുകളും ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. ആറ് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട്. സംഭവത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അനുശോചനം […]

By
248 views 0 sec

ബംഗ്ലൂരു : തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ വെച്ച് അച്ഛനമ്മമാർക്കൊപ്പം […]

By
232 views 0 sec

ന്യൂഡൽഹി:  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു ദേശീയ തലസ്ഥാനത്തു സുരക്ഷ ശക്തമാക്കി. ഡ്രോണുകളെ ഉൾപ്പെടെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തുമ്പോൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കാനും പ്ലക്കാർഡ് ഉയർത്താനും സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ജി 20 സമ്മേളനം അടുത്തിരിക്കെ, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടായാൽ അതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു സുരക്ഷാ അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തി. 2021 മാർച്ചിൽ ആരംഭിച്ച ‘ആസാദി […]

By
272 views 1 sec

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്‌. ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 4-3ന് തോല്‍പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. സെമിയില്‍ ഇന്ത്യ കരുത്തരായ ജപ്പാനെ 4-0ന് തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ദക്ഷിണ കൊറിയയെ 6-2 മറികടന്നാണ് മലേഷ്യ കലാശപ്പോരിന് ടിക്കറ്റ് എടുത്തത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്.

By
121 views 0 sec

മംഗലംഡാം : ഓടംതോട് പട്ടങ്ങിട്ടത്തോടിനു സമീപമുള്ള റബ്ബർ തോട്ടത്തിൽ ഇടതുപിൻകാൽ അറ്റ നിലയിൽ പുലിയുടെ ജഡം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നെഞ്ചിലേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ, പുലിയെ കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പുലി ചത്ത ശേഷമാണ് പുലിയുടെ കാലറ്റതെന്നും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മറ്റേതെങ്കിലും മൃഗം കടിച്ചതുമൂലമല്ല കാലറ്റതെന്നും തെളിഞ്ഞതോടെ മുറിച്ചുമാറ്റിയതാകാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ചുങ്കപ്പുര സജിയുടെ റബ്ബർത്തോട്ടത്തിലാണ് രണ്ട് വയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ രാധാകൃഷ്ണനാണ് പുലിയെ ആദ്യം […]

By
370 views 1 sec

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. 1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ […]

By
256 views 0 sec

ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് 6 മാസത്തെ തടവു ശിക്ഷ വിധിച്ച് ചെന്നൈ എഗ്മോർ കോടതി. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് നടപടി. ജയപ്രദയ്ക്ക് 5000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ചെന്നൈയിലെ അണ്ണാശാലയിൽ ഇവർ ഒരു തീയറ്റകർ‌ നടത്തിവരുന്നുണ്ട്. ഈ തീയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. തീയറ്ററിലെ ജീവനക്കാരിൽ നിന്നും ഇഎസ്ഐ വിഹിതം പിടിച്ചിരുന്നങ്കിലും ഈ തുക ബന്ധപ്പെട്ട ഓഫീസിൽ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബർ ഗവൺമെന്‍റ് ഇന്‍ഷൂറന്‍സ് കോർപ്പറേഷന്‍ കോടതിയെ […]

By
256 views 2 sec

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മോദി നടത്തിയ മറുപടി പ്രസംഗത്തിൽ രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പൂരിന് വേണ്ടി നീക്കിവെച്ചത്. മണിപ്പൂർ നിന്നു കത്തുമ്പോൾ പാർലമെന്‍റിൽ ചിരിക്കുകയും തമാശ പറയുക‍യും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേരുന്നതല്ലെന്ന് അദ്ദേഹം വിമർശിച്ചു. എഐസി ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെ പ്രധാനമന്ത്രി തമാശ പറഞ്ഞും ചിരിച്ചും മുദ്രവാക്യവുമയർത്തി രണ്ടര മണിക്കൂർ […]