By
152 views 0 sec

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ […]

By
250 views 0 sec

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.

By
159 views 1 sec

ദില്ലി:സൈബര്‍ ലോകത്തെ അശ്ലീലവും അശ്ലീല കണ്ടന്‍റുകളും തടയുന്നതിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) വ്യാഴാഴ്ച 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ചു. അശ്ലീല കണ്ടന്‍റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ 18 പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള അഡള്‍ട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോം യെസ്മയും നിരോധിച്ചവയില്‍ […]

By
217 views 0 sec

ന്യൂഡൽഹി ∙ ദിവസവും രാവിലെ സുപ്രീം കോടതി ചേരുംമുൻപ് ജഡ്ജിമാർ ലോഞ്ചിൽ ഒന്നിച്ചിരുന്ന് കാപ്പി കുടിക്കുന്ന പതിവുണ്ട്. ഇന്നലെ അവർക്കൊരു വിശിഷ്ടാതിഥിയുണ്ടായിരുന്നു. ഒരു ജഡ്ജിയുടെ വസതിയിലെ പാചകക്കാരൻ അജയ്കുമാർ സമലിന്റെ മകൾ പ്രഗ്യ (25). നിയമബിരുദധാരിയായ പ്രഗ്യയ്ക്ക് യുഎസിലെ വിഖ്യാതമായ ഐവി ലീഗ് സ്ഥാപനങ്ങളിൽനിന്നടക്കം ഉപരിപഠനത്തിന് സ്കോളർഷിപ്പോടെ ക്ഷണം കിട്ടി. ഈ നേട്ടത്തിലുള്ള സന്തോഷവും അഭിമാനവും പങ്കുവയ്ക്കാനാണ് ജഡ്ജിമാർ പ്രഗ്യയെ ക്ഷണിച്ചുവരുത്തിയത്. മാതാപിതാക്കൾക്കൊപ്പം പ്രഗ്യ കടന്നുവന്നപ്പോൾ ആദ്യം ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുന്നേറ്റു; പിന്നാലെ കയ്യടികളുമായി മുഴുവൻ […]

By
266 views 1 sec

ബെംഗളൂരു: രാമനഗരയില്‍ ഫാം ഹൗസില്‍ തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്. ഫാംഹൗസില്‍ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളും കണ്ടെത്തി. ദുര്‍മന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തില്‍ ബലറാം തലയോട്ടികളുപയോഗിച്ച് പൂജ നടത്തുന്നതായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്.എസ്.എല്‍.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. രണ്ടു […]

By
359 views 0 sec

ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു. ഇക്കാര്യങ്ങള്‍ ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എം.എല്‍.എ. ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം […]

By
382 views 0 sec

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവയുടെ ആഗോളതലത്തിലുണ്ടായ തകരാർ പരിഹരിച്ചു. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ട് ആകുകയായിരുന്നു. അക്കൗണ്ടുകൾ പെട്ടെന്ന് നിശ്ചലമായതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ആശങ്കയിലായത്.ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇൻ ചെയ്യാൻ കഴിയാതാവുകയുമായിരുന്നു.

By
441 views 0 sec

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവ ആഗോളതലത്തിൽ തകരാറിലായി. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ മെറ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടും എന്നതിലും വ്യക്തതയില്ല.

By
163 views 0 sec

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.  ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര […]

By
236 views 2 sec

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ കർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിന്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിആർസി) പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവും ഷർട്ടും മുണ്ടും ധരിച്ചെത്തിയ കർഷകൻ ടിക്കറ്റെടുത്ത ശേഷം പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണു സുരക്ഷാ ജീവനക്കാരൻ തടഞ്ഞത്. ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. കണ്ടു നിന്നവർ ഇതു ചോദ്യം ചെയ്തു. ബിഎംആർസിയുടെ […]

By
223 views 0 sec

ദില്ലി:ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിനാൽ തന്നെ ഇതൊരു പ്രകടന പത്രിക മാത്രമായാണ് കണക്കാക്കുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ സർക്കാർ പൊതുതെരഞ്ഞെടുപ്പിനെ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും. ഗ്രാമീണ മേഖലയിൽ വൈദ്യപതി, പാചകവാതകം, സൗജന റേഷൻ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ […]

By
216 views 0 sec

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമമായി എക്സിലാണ് മോദി ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഇന്നു മുതൽ പതിനൊന്ന് ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുമെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ മുഴുവൻ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താൻ ദൈവം നിയോഗിച്ചിരിക്കുന്നെന്നും മോദി കുറിപ്പിൽ പറഞ്ഞു.

By
430 views 1 sec

ന്യൂഡൽഹി: 2023 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കർ അർജുന അവാർഡിന് അർഹനായി. ഈ വർഷത്തെ അർജുന അവാർഡ് പട്ടികയിലെ ഏക മലയാളി താരം കൂടിയാണ് ശ്രീശങ്കർ. ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയും അർജുന അവാർഡിന് അർഹനായി. ഇവരെക്കൂടാതെ മറ്റു 24 പേർക്കും അർജുന പുരസ്കാരമുണ്ട്. ബാഡ്മിന്‍റണിലെ മഹത്തായ സംഭാവനകൾക്ക് ബാഡ്മിന്‍റൺ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ […]

By
337 views 0 sec

ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ മറുപടി നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല […]

By
330 views 1 sec

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍ ലഭിച്ചു. റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. 20 പേരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും. […]

By
631 views 1 sec

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പട്ടാപ്പകല്‍ പ്രതി വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിലാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പവന്‍ നിഷാദും ഇയാളുടെ സഹോദരന്‍ അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പിന്തുടര്‍ന്നെത്തിയ പ്രതികള്‍ മഴു ഉപയോഗിച്ചാണ് 19-കാരിയെ നടുറോഡിലിട്ട് […]

By
618 views 0 sec

ചെന്നൈ: തമിഴ്‌നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേര്‍ പേര്‍ മരിച്ചു. ബെംഗളൂരു – ചെന്നൈ ദേശീയപാതയിൽ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25 ലധികം പേർക്ക് പരിക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിരുപ്പത്തൂർ വാണിയമ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവറുടെ പിഴവാണ് […]

By
471 views 0 sec

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം.. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്. ഒക്ടോബർ 21 രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയും പിന്നീട് 8.45 ന് വിക്ഷേപണം നടത്താനുള്ള ശ്രമം അവസാന അഞ്ച് സെക്കന്റില്‍ ജ്വലന പ്രശ്‌നങ്ങള്‍ക്കിടെ നിര്‍ത്തിവെക്കപ്പെട്ടു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഇസ്രോ […]

By
401 views 0 sec

ചെന്നൈ : തമിഴ്നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആൺകുട്ടിക്ക് 5000 രൂപയും പെൺകുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ട‍‍ര്‍ സമ്മതിച്ചു. ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ […]

By
1,204 views 0 sec

പഞ്ചാബ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുകയും തുടർന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരെയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]