By
205 views 0 sec

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. […]

By
117 views 0 sec

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന […]

By
119 views 2 sec

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതെന്നും, അദ്ദേഹം രാജിവച്ച് ഹിമാലയത്തിൽ പോകണമെന്നും കോൺഗ്രസ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ സാധിക്കില്ലെന്നാണ് വോട്ടെണ്ണൽ പ്രവണതകൾ കാണിക്കുന്നത്. താൻ അസാധാരണനാണെന്നു ഭാവിച്ചിരുന്ന മോദിക്കാണ് ഇതിന്‍റെ ധാർമിക ഉത്തരവാദിത്വമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. ”അവർക്ക് എന്നെ പരമാവധി എന്താണു ചെയ്യാൻ സാധിക്കുക? ഞാനൊരു ദരിദ്രനാണ്, ഞാനെന്‍റെ സഞ്ചിയുമെടുത്ത് രംഗമൊഴിയും”, മോദി 2016 ഡിസംബർ മൂന്നിന് […]

By
116 views 0 sec

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ തുറന്ന യുദ്ധവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ എഎപിക്ക് രാജ്യതലസ്ഥാനത്തടക്കം കാലിടറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 22 സീറ്റുകളിൽ 19 ഇടത്തും എഎപി പിന്നിലായി. പഞ്ചാബിലെ 3 സീറ്റുകളിൽ മാത്രമാണ് എഎപി മുന്നിട്ടു നിൽക്കുന്നത്. ജയിലിൽ നിന്നും ഇടക്കാല ജാമ്യമെടുത്ത് എത്തി കെജ്‌രിവാളിന് യാതൊരു സ്വാധീനവും ഉണ്ടാക്കാനായില്ലെന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലം. ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപി മത്സരത്തിനിറങ്ങിയത്. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്‌രുർ എന്നിവിടങ്ങളിൽ […]

By
214 views 0 sec

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം. 24 ഓളം പേർ മരിച്ചു. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിംങ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. അപകടം എ.സിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് സൂചന. മൃതദേഹങ്ങൾ തിരിച്ചറയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് രാജ്കോട്ട് പൊലീസ് കമ്മീഷണർ രാജു […]

By
199 views 0 sec

ബംഗളൂരു: ബാലവിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു. തുടർന്ന് വിവാഹത്തിൽനിന്ന് കുടുംബം പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആദ്യം ആക്രമിച്ചു. പിന്നീട് […]

By
328 views 2 sec

ലക്നൗ: പരീക്ഷയുടെ ഉത്തര പേപ്പറിൽ ജയ് ശ്രീറാം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാ‌ഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടർന്ന് മൂല്യ നിർണയം നടത്തിയ ഡോ. വിനയ് വർമ, മനീഷ് ഗുപ്ത എന്നീ പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്. Pharmacy as a career എന്ന പേപ്പറിലെ ഉത്തരത്തിനിടയ്ക്ക് ജയ് ശ്രീറാം എന്ന് എഴുതി വെച്ചിരിക്കുന്നതിന്റെയും ക്രിക്കറ്റ് താരങ്ങളായ ഹർദിക് […]

By
270 views 0 sec

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണഉപുർ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിആർപിഎഫ് സബ് ഇൻസ്പെക്‌ടർ എൻ സർക്കാർ, കോസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്‌ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

By
259 views 0 sec

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയ്ക്ക് അസാധാരണ വിജയം. വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺ​ഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കഴിഞ്ഞ ദിവസം സൂറത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥി നിലേഷ് കുഭാണിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷ്മപരിശോധനക്ക് ശേഷം തള്ളിയിരുന്നു. നാമനിർദേശ പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാൻ കാരണം. മെയ് ഏഴിനാണ് ഗുജറാത്തിൽ […]

By
195 views 0 sec

ന്യൂഡൽഹി ∙ വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അ‍ഞ്ച് വർഷവും സൗജന്യമായി നൽകും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, ഒരു രാജ്യം ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കും, 70 വയസ് കഴിഞ്ഞവർക്ക് അ‍ഞ്ച് ലക്ഷം രൂപ […]

By
208 views 1 sec

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്താൻ കൈവിരൽ കാളിദേവിക്ക് ബലി നൽകി യുവാവ്. കർണാടകയിലെ കാർവാറിലാണ് സംഭവം. നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ അരുൺ വർനേക്കർ എന്ന യുവാവാണ് തൻ്റെ ഇടതുകൈയിലെ ചൂണ്ടുവിരൽ വെട്ടി കാളി ദേവിക്ക് ബലിയർപ്പിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. കാർവാർ സോനാർവാഡ പ്രദേശത്താണ് സംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇയാൾ സ്വന്തം വീട്ടിൽ പ്രധാനമന്ത്രി മോദിക്കായി ക്ഷേത്രം പോലും നിർമ്മിക്കുകയും പതിവായി പൂജ നടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിരൽ മുറിച്ചതിന് ശേഷം, […]

By
133 views 0 sec

ബംഗളൂരു: കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ 2 വയസുകാരനെ രക്ഷപെടുത്തി. നീണ്ട 18 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് 20 അടി താഴ്ചയിൽനിന്ന് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽ കിണറിൽ വീണതെന്നാണ് നിഗമനം. വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറിൽ വീണതാവാമെന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും വിവരമറിയിച്ചത്. […]

By
177 views 0 sec

ദില്ലി: അരുണാചലിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ച അരുണാചൽ പ്രദേശ് പൊലീസ്, സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചാരണം ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ് പി […]

By
188 views 0 sec

ദില്ലി: പതഞ്ജലി പരസ്യ വിവാദ കേസില്‍ യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ […]

By
185 views 0 sec

ന്യൂഡല്‍ഹി: 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം. കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്‍റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പു കണക്കിലെടുത്താണ് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് വകുപ്പ് നിലപാട് അറിയിച്ചത്. കേസ് ജൂലായിലേക്ക് മാറ്റി. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് […]

By
180 views 0 sec

ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പലായിരുന്നു […]

By
213 views 0 sec

ദില്ലി: മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും ഇദ്ദേഹം രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്. കേസിൽ കെ കവിത – അരവിന്ദ് കെജ്രിവാൾ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. […]

By
156 views 0 sec

ദില്ലി: മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ദില്ലി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. കെജ്രിവാളിനെ മാ‍ർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ […]

By
206 views 1 sec

ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്ഷാമപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. കേസില്‍ രണ്ട് ദിവസം മുൻപ് വാദംകേട്ടപ്പോള്‍ പതഞ്ജലി എംഡിയോടും സഹസ്ഥാപകന്‍ ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷവും ഇത് തുടര്‍ന്ന പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണന്‍ തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ […]

By
175 views 0 sec

ന്യൂഡല്‍ഹി: രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌ ഒറ്റ ഘട്ടമായിട്ട് നടക്കുന്ന കേരളത്തില്‍ ഏപ്രില്‍ 26 ന് ആണ് വിധിയെഴുത്ത്. ഏപ്രില്‍ 19 ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 24 ന് […]