By
189 views 0 sec

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരി​യ​യിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും […]

By
454 views 0 sec

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിൽനിന്ന് ഭക്തർക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തിൽ പുരുഷ ലൈം​ഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന പരാമർശത്തെത്തുടർന്നാണ് അറസ്റ്റ്. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മോഹൻ വിവാദപരാമർശം നടത്തിയത്. പഴയ വണ്ണാറപ്പേട്ടൈ, ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മോഹൻ.ജി. തിരുച്ചിറപ്പള്ളി പോലീസിന്റെ സൈബർ ക്രൈം യൂണിറ്റാണ് ഇയാളെ […]

By
578 views 0 sec

ന്യൂഡല്‍ഹി: ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ 30-കാരന്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരണ്‍ എന്ന യുവാവ് പകര്‍ത്തിയത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഉത്തര്‍പ്രദേശുകാരിയായ യുവതി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഷകര്‍പുരില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം. കെട്ടിട ഉടമയുടെ മകനായ കരണ്‍ തൊട്ടുടുത്ത നിലയിലാണ് താമസിച്ചിരുന്നത്. […]

By
358 views 0 sec

ബെംഗളൂരു: മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമര്‍ശനം. കര്‍ണാടക ഹൈക്കോടതിയാണ് യുവതിയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസിന്‍റെ വാദം കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭര്‍ത്താവ് എം. നരസിംഹയില്‍ നിന്ന് ആറ് ലക്ഷം രൂപയിലേറെ പ്രതിമാസം ചെലവിന് വേണമെന്ന് ആവശ്യപ്പെട്ടത്. വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ഭക്ഷണത്തിന് ആവശ്യമായ പണം, മരുന്നുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, പുറത്തു നിന്നും ഭക്ഷണം കഴിക്കൽ തുടങ്ങിയ ആവശ്യങ്ങളുടെ പട്ടിക യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി. […]

By
186 views 1 sec

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി […]

By
187 views 0 sec

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി 3 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ അഭിഷേക് ഗുപ്തയും കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരൊണ് അറസ്റ്റിലായത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനു മാത്രമാണ് അനുമതിയുള്ളത്. […]

By
189 views 0 sec

പാരിസ്: ഒളിംപിക്സിൽ ആദ്യമെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ10മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കു വേണ്ടി വെങ്കലം സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മനു. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ മെഡൽ നേടുന്നത്. 22 കാരിയായ മനു 221.7 സ്കോറോടു കൂടിയാണ് വെങ്കലം സ്വന്തമാക്കിയത്. കൊറിയയുടെജിൻ യെ ഓ സ്വർണവും കിം യെജിക്ക് വെള്ളിയും നേടി. തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന മനു 14 റൗണ്ടുകൾ കഴിഞ്ഞപ്പോഴേ […]

By
251 views 0 sec

മുംബൈ: ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ […]

By
351 views 2 sec

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നുള്ള യുവാവിന് എല്ലാ ശനിയാഴ്ചയും പാമ്പ് കടിയേല്‍ക്കുന്നുവെന്ന് അവകാശവാദം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നല്‍കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി അറിയിച്ചു. 24 കാരനായ വികാസ് ദുബെയ്ക്കാണ് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റത്. എല്ലാ ശനിയാഴ്ചയും ഒരാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നുവെന്നത് വളരെ വിചിത്രമാണെന്നും ഇയാളെ പാമ്പ് തന്നെയാണോ കടിച്ചത് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും രാജീവ് നയന്‍ പറഞ്ഞു. എല്ലാ ശനിയാഴ്ചയും പാമ്പുകടിയേല്‍ക്കുന്ന ആളെ എല്ലാ […]

By
176 views 0 sec

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർക്ക് രാജികത്ത് സമർപ്പിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഹേമന്ത് സോറൻ രംഗത്തുണ്ട്. ചംപായ് സോറന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ ഹേമന്ത് സോറനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തതായി വിവരങ്ങളുണ്ടായിരുന്നു. നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെ.എം.എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിയുന്ന ചംപായ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചെപായ് സോറനെ […]

By
239 views 0 sec

പുനെ: പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു. പുനെ സയ്യിദ് നഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്,” പൂനെ റൂറൽ എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു. […]

By
233 views 2 sec

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 […]

By
189 views 0 sec

ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപെട്ട് 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് 4 പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ‌ അറിയിച്ചു.

By
252 views 0 sec

ദില്ലി: ദില്ലിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ദാരുണസംഭവം നടന്നത്. കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

By
211 views 0 sec

അയോധ്യ: മഴ ശക്തമായതോടെ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിൽ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ജനുവരിയിൽ തുറന്ന ക്ഷേത്രത്തിന്‍റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയിൽ ചോർച്ചയുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായെന്ന് വ്യക്തമാക്കി മുഖ്യ പൂ‍ജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്. ദേശീയ വാർത്താ ഏജൻസിയോട് ആണ് മുഖ്യ പൂ‍ജാരി ആചാര്യ സത്യേന്ദ്ര ദാസ് ചോ‍ർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ […]

By
284 views 0 sec

ബംഗളൂരു: ആമസോണിന്‍റെ കൊറിയർ പാക്കറ്റിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികളാണ് ആമസോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന അനുഭവം വീഡിയോ അടക്കം പങ്കു വച്ചിരിക്കുന്നത്. സറാജ്പുരിൽ നിന്നുള്ള ഐടി കമ്പനി ജോലിക്കാരായ ദമ്പതികൾ എക്ബോക്സ് കൺട്രോളറാണ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തിരുന്നത്. പക്ഷേ പാക്കറ്റ് തുറന്നപ്പോൾ ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിൽ കുടുങ്ങിയ മൂർഖൻ പാമ്പ് പുറത്തേക്കിഴഞ്ഞു നീങ്ങി. ദമ്പതികൾ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തെ ഗൗരവത്തിൽ എടുക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആമസോണിന്‍റെ ഇന്ത്യ വക്താവ് […]

By
289 views 0 sec

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീംമിൽ മനുഷ്യ വിരലിന്‍റെ ഭാഗം കണ്ടെത്തി. മഹാരാഷട്രയിലെ മലഡിലാണ് സംഭവം. മലഡ് സദ്വേശിയായ ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. പകുതിയോളം കഴിച്ച ശേഷം കട്ടിയുള്ള എന്തോ നാവിൽ തട്ടിയെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈവിരലിന്‍റെ ഭാഗം കണ്ടെത്തിയതെന്നും ഡോക്‌ടർ പറയുന്നു. പിന്നാലെ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. […]

By
244 views 0 sec

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ 11 പേർ മലയാളികൾ. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.  മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി […]

By
211 views 0 sec

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക ക്ഷണം. ഡൽഹിയിലെ കേരള ഹൗസിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ച് കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്. പിണറായി വിജയനു പുറമേ ഗവർണർക്കും സംസ്ഥാനത്തെ എംപിമാരേയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും 115 ബിജെപി നേതാക്കളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

By
187 views 0 sec

ദില്ലി: രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയിൽ എംപിയായി തുടരുമെന്നും വിവരമുണ്ട്. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവാകാൻ പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് ഏറ്റവും യോഗ്യൻ. മോദിക്കെതിരായ പോരാട്ടത്തിൽ രാഹുലിൻ്റെ നയങ്ങൾക്ക് വലിയ […]