രാസലഹരിയുമായി അങ്കമാലിയിൽ രണ്ട് പേർ പിടിയിൽ

അങ്കമാലി: രാസലഹരിയുമായി അങ്കമാലിയിൽ രണ്ട് പേർ പിടിയിൽ. ഇരുപത്തിയഞ്ച് ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ പോലീസ് പിടിയിൽ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. […]

കുസാറ്റ് ദുരന്തം; മരിച്ചവരെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതില്‍ ആല്‍വിന്‍ ജോസഫ് സുഹൃത്തിനൊപ്പം പരിപാടിക്കെത്തിയതായിരുന്നു.നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി. അപകടത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വൈസ് ചാൻസലർ, […]

കുസാറ്റ് ദുരന്തം: മൂന്നുപേരെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർഥികളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവ രെയാണ് തിരിച്ചറിഞ്ഞത്. അൽപ്പസമയം മുമ്പാണ് കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചത്. മഴ പെയ്തപ്പോൾ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണുള്ളത്. കഴിഞ്ഞ […]

കുസാറ്റിൽ വൻ ദുരന്തം: ഗാനമേളക്കിടെ തിരക്കിൽ 4 പേർ മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. രണ്ട് പേർ പെൺകുട്ടികളും രണ്ട് പേർ ആൺകുട്ടികളുമാണ്. തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് […]

ശ്രീശാരദ വിദ്യാലയത്തിൽ ശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ

കാലടി: ശ്രീശാരദ വിദ്യാലയത്തിൽ ശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ അനാശ്ചാദനം ചെയ്തു. കാലടി ശൃംഗേരി മഠത്തിലെ ആദിശങ്കരന്റെ ജന്മസ്ഥലത്തു നിന്ന് കൊളുത്തിയ ദീപം ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് ശങ്കര പ്രതിമയ്ക്ക് മുന്നിൽ പകർന്നു. ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തിലുള്ള പ്രതിമയ്ക്ക് നാലടി ഉയരവും 800 കിലോഗ്രാം ഭാരവും ഉണ്ട്. ചങ്ങനാശേരി സ്വദേശിയായ ബിജോയ് ശങ്കറുടെ നേതൃത്വത്തിൽ നാല് കലാകാരന്മാർ ചേർന്ന് 11 ദിവസം കൊണ്ട് നിർമ്മിച്ചതാണ് ഈ ശങ്കര പ്രതിമ . 24 മണിക്കൂറും ശങ്കര സൂക്തങ്ങൾ […]

പതിവ് തെറ്റിക്കാതെ പഴയിടമെത്തി

കാലടി: ഇത്തവണയും പതിവ് തെറ്റിക്കാതെ കലോത്സവ വേദിയില്‍ സജീവമായി പഴയിടം മോഹനന്‍ നമ്പൂതിരി. സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തിന് ഇത് അഞ്ചാം പ്രാവശ്യമാണ് പഴയിടം രുചി പകരുന്നത്. കലോത്സവത്തിന്റെ ആദ്യ ദിവസമായ വെളളിയാഴ്ച രാവിലെ ഇഡലിയും സാമ്പാറും വിളമ്പിയാണ് രുചിയിടത്തിന് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് ചോറും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പടെ 12 വിഭവങ്ങള്‍ക്ക് പുറമെ പാലടപ്രഥമനുമായിരുന്നു വിഭവങ്ങള്‍. ശനിയാഴ്ച പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും വെജിറ്റബിള് സ്റ്റൂവും സദ്യയ്ക്ക് പരിപ്പുപ്രഥമനും ഞായറാഴ്ച രാവിലെ പുട്ടും കടലയും ഉച്ചയ്ക്ക് […]

പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് കാലടിയില്‍ തുടക്കമായി

കാലടി: പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ യുവജനോത്സവത്തിന് വെളളിയാഴ്ച്ച കാലടി ശ്രീശാരദ വിദ്യാലയത്തില്‍ തുടക്കമായി. സിനിമാതാരം നവ്യ നായര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം നാളെ സമാപിക്കും. പതിനഞ്ചാമത് സിബിഎസ്ഇ സംസ്ഥാന യുവജനോത്സവത്തിന്റെ പ്രതീകമായി ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് വേദിയില്‍ 15 ദീപം തെളിയിച്ചു. സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിബിഎസ്ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. എസ്. രാമചന്ദ്രന്‍ പിള്ള, എംഎല്‍എമാരായ റോജി എം. […]

പത്താംതരം തുല്യതാപഠനത്തിനു ചേർന്ന് മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ്

തിരുവനന്തപുരം : 10 മാസം കഴിഞ്ഞാൽ 10–ാം ക്ലാസ് പാസായതിന്റെ ഒരു സർട്ടിഫിക്കറ്റ് ഇന്ദ്രൻസിന്റെ കയ്യിൽ കിട്ടും! അഭിനയത്തിന് ഇതുവരെ കിട്ടിയ ദേശീയ– സംസ്ഥാന പുരസ്കാരങ്ങളെക്കാൾ തിളക്കം ആ സർട്ടിഫിക്കറ്റിനുണ്ടാകുമെന്ന് ഇന്ദ്രൻസ് പറയുന്നു. 10–ാം ക്ലാസ് തുല്യതാ പഠനത്തിനാണ് ഇന്ദ്രൻസ് ചേർന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ചയും ക്ലാസ്. 10 മാസമാണു പഠനകാലം. ‘നാലാം ക്ലാസിൽ പഠനം അവസാനിച്ചു. അന്നു കടുത്ത ദാരിദ്ര്യമായിരുന്നു. നടനെന്ന നിലയിൽ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നു. പേടിയോടെ […]

പതിമൂന്നുകാരനെ പീഡിപ്പിച്ച മതപ്രഭാഷകൻ ഷാക്കിർ ബാഖവി അറസ്റ്റിൽ

മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. തന്നെ നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് വഴിക്കടവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, […]

അമ്മയെ മർദ്ദിച്ച് അവശനിലയിലാക്കിയ മകൻ അറസ്റ്റിൽ

കോതമംഗലം: അമ്മയെ മർദ്ദിച്ച് അവശനിലയിലാക്കിയ മകൻ അറസ്റ്റിൽ . പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബു (42) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീട്ടിൽ ഇയാൾ വഴക്കുണ്ടാക്കി 61 വയസുള്ള അമ്മയെ മർദ്ദിക്കുകയായിരുന്നു. അവശ നിലയിലായ അമ്മയെ പോലീസെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. രാത്രി 12 മണിയോടെ ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലിൽ […]

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദിശങ്കര ജേതാക്കള്‍

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജി ജേതാക്കളായി. കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ തിരുവനന്ദപുരം ബാര്‍ട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ്ങ് കോളേജിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. നേരിട്ടുളള സെറ്റുകള്‍ക്കാണ് ആദിശങ്കര ജേതാക്കളായത്. സ്കോര്‍ 25-8, 25-13, 25-8

സിജോ ചൊവ്വരാന്റെ വീട്ടിൽ കൂടോത്ര പ്രയോഗം

കാലടി: അങ്കമാലി ബ്ലോക് പഞ്ചായത്തംഗം സിജോ ചൊവ്വരാന്റെ വീട്ടിൽ കൂടോത്ര വസ്തുക്കൾ കണ്ടെത്തി. മറ്റൂരിലുളള വീടിന്റെ മതിലിനോട് ചേർന്നാണ് മുട്ടയും പൂക്കളും വാഴയിലയിൽ വച്ചിരുന്നത്. കാലടി പോലീസിൽ സിജോ പരാതി നൽകി. പോലീസെത്തി കൂടോത്രം കൊണ്ടുപോയി.

മലയാറ്റൂരിൽ സ്‌കൂട്ടറും മസ്ദയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാലടി: മലയാറ്റൂരിൽ സ്‌കൂട്ടറും മസ്ദയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മലയാറ്റൂർ പാടശേരി വീട്ടിൽ ആൽവിൽ സെബസ്റ്റിയൻ (26) ആണ് മരിച്ചത്. മലയാറ്റൂർ പോസ്റ്റാഫീസിന് സമീപമാണ് അപകടമുണ്ടായത്. രാത്രി 8.30 ഓടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ആൽവിൽ മരിച്ചു. ഭാര്യ: ഷിയ. മക്കൾ: അലീഷ റോസ് ആൽബിൻ (3) ആൽഡ്രിൻ ആൽബിൽ (ഒന്നര). പശുവളർത്തലും, വെൽഡിങ്ങുമാണ് ആൽവിന് ജോലി

യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19 വയസുള്ള അർഷാദ് ആണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വൈകുന്നേരം 5:30നായിരുന്നു സംഭവം.

വിവേകോദയ സ്‌കൂളിലെ വെടിവയ്പ്പ്; പ്രതിയെ ജാമ്യത്തില്‍ വിട്ടു; മാനസികാരോഗ്യ കേന്ദ്രത്തിലാക്കും

തൃശൂര്‍: തൃശൂര്‍ വിവേകോദയ സ്‌കൂളില്‍ വെടിവയ്പ്പുണ്ടായ കേസില്‍ പ്രതി ജഗനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. വെടിവയ്പ്പുണ്ടായ വിവേകോദയ സ്‌കൂളിലെ പൂര്‍വ വിദ്യര്‍ത്ഥിയാണ് മുളയം സ്വദേശി ജഗന്‍. തോക്കുമായി ക്ലാസ്മുറികളില്‍ എത്തി കാഞ്ചി വലിച്ചാണ് പ്രതി ബ്ലാങ്ക് ഫയറിങ് നടത്തിയത്. കുട്ടികളെയും അധ്യാപകരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ […]

പുതിയേടം കവലയിൽ മാലിന്യ കൂമ്പാരം; പകർവ്യാധി ഭീഷണിയിൽ പ്രദേശം

കാഞ്ഞൂർ: കാഞ്ഞൂർ-വല്ലംകടവ് റോഡിൽ പുതിയേടം കവലയിലെ മാലിന്യകൂമ്പാരം വൻ ഭീഷണി ഉയർത്തുന്നു. പകർവ്യാധികൾ പടർന്ന് പിടിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വഴിയരികിലുള്ള ഒഴിഞ്ഞ പറമ്പിലാണു മാലിന്യം കൊണ്ടു തള്ളുന്നത്. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം ഇക്കൂട്ടത്തിലുണ്ട്. അസഹ്യമായ ദുർഗന്ധമാണു പരിസരത്ത് അനുഭവപ്പെടുന്നത്. പരിസരത്ത് അനേകം കച്ചവട സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്റാൻഡും, ബസ് സ്റ്റോപ്പും ഉണ്ട്. പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രവും അടുത്തു തന്നെ. എല്ലാവരും മാലിന്യം കാരണം ബുദ്ധിമുട്ടുന്നു. മാലിന്യം മൂല്ലം കൊതുകുകളും ഈച്ചകളും ഇവിടെ പെരുകുന്നു. ഇത് […]

എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയായി വൈഭവ് സക്സേന ചുമതലയേറ്റു

ആലുവ: എറണാകുളം റൂറൽ ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഡോക്ടർ വൈഭവ് സക്സേന ചുമതലയേറ്റു. എസ്.പി.യുടെ ചേംബറിൽ നടന്ന ചടങ്ങിൽ വച്ചാണ് ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന എസ്.പി.വിവേക് കുമാർ അദ്ദേഹത്തെ സ്വീകരിച്ചു. റൂറൽ ജില്ലയുടെ അമ്പത്തിയൊമ്പതാമത്തെ എസ്.പിയാണ് 2016 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറായ ഡോ: വൈഭവ് സക്സേന. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്നു. ലക്നൗ സ്വദേശിയായ എസ്.പി, മാനന്തവാടി എ.എസ്.പി, കെ.എ.പി. ഒന്നാം ബറ്റാലിയൻ കമണ്ടാൻറ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എ.എ.ഐ.ജി, തിരുവനന്തപുരം സിറ്റി ഡി.സി.പി, എന്നിവിടങ്ങളിലും […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ .ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യൻ (59)ആണ് എടത്തല പോലീസിൻറെ പിടിയിലായത് . സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൻ.ഷാജു, എസ് ഐ മാരായ ഷെബാബ് .കെ .കാസിം, അബ്ദുൽ അസീസ്,എ എസ് ഐ ജോസ് .കെ .ഫിലിപ്പ് എസ് സി പി ഒ ഷെബിൻഎന്നിവരാണ് ഉണ്ടായിരുന്നത്.

അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍; 00 പേരുടെ ചുരുക്ക പട്ടിക

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍ ലഭിച്ചു. റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. 20 പേരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും. […]

യു.പി.യില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പ്രതി പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പട്ടാപ്പകല്‍ പ്രതി വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിലാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പവന്‍ നിഷാദും ഇയാളുടെ സഹോദരന്‍ അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പിന്തുടര്‍ന്നെത്തിയ പ്രതികള്‍ മഴു ഉപയോഗിച്ചാണ് 19-കാരിയെ നടുറോഡിലിട്ട് […]