തട്ടിക്കൊണ്ടുപോകല്‍; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീയുടെയും […]

താറാവ് ഫാമിലെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

മൂവാറ്റുപുഴ: രാജു മണ്ഡൽ കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അസാം സ്വദേശികളായ ബബുൽ ചന്ദ്ര ഗോഗോയ് (36), അനൂപ് ബോറ (35) എന്നിവരെയാണ് മൂവാറ്റുപുഴ അഡീഷ്ണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി ടോമി വർഗ്ഗീസ് ശിക്ഷ വിധിച്ചത്.പ്രതികൾ രണ്ടു പേരും ഓരോ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവായി. നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ ഓരോ വർഷം വീതം തടവും കോടതി വിധിച്ചിട്ടുണ്ട്. പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന മുഹമ്മദ് റിയാസാണ് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. […]

ചത്ത കോഴികളെ വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിലും നഗരസഭയേയും വിവരം അറിയിച്ചത്. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു.

വാഹനാപകടം; മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു

കൊല്ലം: കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്. ഇന്നലെ രാത്രിയാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ […]

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; സീനിയർ ​ഗവൺമെന്റ് പ്ലീഡറെ പുറത്താക്കി

iകൊച്ചി: പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു.  യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർ നടപടികൾ  പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പിജി […]

കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്താണ് അപകടം ഉണ്ടായത്. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

കണ്ണൂരിൽ കിണറ്റിൽ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ പുലി ചത്തു

കണ്ണൂര്‍ : കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി മയക്കുവെടി വെച്ച് കൂട്ടിലാക്കിയെങ്കിലും രാത്രിയോടെയാണ് ചത്തത്. നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ഇന്ന് രാവിലെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘവും പൊലീസും ഫയ‍ഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വൈകിട്ടോടെ പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. എന്നാൽ രാത്രിയോടെ ചത്തു.

കിണറ്റിൽ വീണ പുലിയെ കൂട്ടിലാക്കി

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. കിണറ്റില്‍ വീണ പുലിയെ വലയ്ക്കുള്ളിലാക്കി മുകളിലേക്ക് ഉയര്‍ത്തി. പകുതി ദൂരം ഉയര്‍ത്തിയശേഷമാണ് മയക്കുവെടിവച്ച് പുറത്തെത്തിച്ചത്. പുലിയുമായി വനംവകുപ്പ് സംഘം വയനാട്ടിലേക്ക് പോകാനാണ് സാധ്യത. പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനക്കായി കണ്ണവത്തേയ്ക്ക് മാറ്റി. പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്നു തീരുമാനിക്കുക. രാവിലെ പത്തു മണിയോടെയാണ് പെരിങ്ങത്തൂർ അണിയാരം സ്വദേശി സുനിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിൽ പുലിയെ കാണുന്നത്.

സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം സ്വദേശി പിടിയിൽ

പെരുമ്പാവൂർ: സ്കൂട്ടറിന്‍റെ സീറ്റിനിടയിലുള്ള ബോക്സിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥർ സ്വദേശി മൊബിൻ ആലം (23) പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായി. പെരുമ്പാവൂർ പാത്തിപാലത്ത് ന്യൂ ഭാരത് കടയുടെ ഉടമയ്ക്കാണ് പണം നഷ്ടമായത്. രാത്രി പത്ത് മണിയോടെ കടയടച്ച് പണം സ്കൂട്ടറിന്‍റെ സീറ്റിന് ഇടയിലുള്ള ബോക്സിൽ വച്ചു. തുടർന്ന് ഷട്ടർ ഇട്ടശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം നോക്കിയപ്പോഴാന്ന് പണം മോഷണം പോയ കാര്യം അറിയുന്നത്. പോലീസ് നടത്തിയ ശാസ്ത്രീയ […]

പണിയെടുത്തതിന്റെ കൂലി ചോദിച്ചു. തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു; ട്രാക്ടറാർ പിടിയിൽ

പെരുമ്പാവൂർ: പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോൺട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴിൽ ജോലിയെടുക്കുകയായിരുന്ന സുദർശന ഷെട്ടിയെയാണ് മർദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിൻറെ കൂലി നൽകാനുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, കെ.ജിദിനേഷ് കുമാർ , എ.എസ്.ഐ ജോഷി തോമസ്, സീനിയർ സി.പി.ഒമാരായ എം.കെ.സാജു, […]

‘രണ്ടു വർഷം ഗവർണർ എന്തെടുക്കുകയായിരുന്നു‍?’, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളിൽ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. രണ്ടു വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. ഭരണഘടനാ പരമായി ഗവർണർക്ക് സുതാര്യത വേണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തീരുമാനം വൈകിപ്പിച്ചതിൽ തീരുമാനം അറിയിച്ചില്ലെന്നും നോട്ടീസ് അയച്ചിതിനു ശേഷമാണ് തീരുമാനമെടുത്തതെന്നും കോടതി വിമർശിച്ചു. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. […]

ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, ഒരാള്‍ക്ക് ഗുരുതരപരിക്ക്

ആലുവ: ആലുവ പുളിഞ്ചോട്ടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ (23) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിഞ്ചോട്ടില്‍ മെട്രോ പില്ലര്‍ 69-ന് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജിബിന്‍ ജോയിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

അഭിഗേലിനെ കണ്ടെത്തി

കൊല്ലം: കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി.

ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ നടത്തി പൊലീസും നാട്ടുകാരും. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖ ചിത്രമാണ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം […]

പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ല

പെരുമ്പാവൂർ: പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്കൂൾ വിട്ടതായിരുന്നു. ക്ലാസ് കഴിഞ്ഞ് ഇരുവരും വീട്ടിൽ എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ച ആറ് സ്ക്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു

ആലുവ: റൂറൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച ആറ് സ്ക്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. അശോകപുരം ചാമക്കാട്ടിൽ ജയേഷ് (38), ചെങ്ങമനാട് അമ്പലപ്പറമ്പ് സൂര്യകുമാർ (46), മഠത്തുംപടി പഞ്ഞിക്കാരൻ ഡേവിസ് (63), കറുകടം ചിറങ്ങര രഞ്ജിത്ത് (34) ഇലഞ്ഞി പുളിഞ്ചോട്ടിൽ സിറിൽ (35) കൈതാരം പട്ടേരിപ്പറമ്പ് സിയാർ (39) എന്നിവർക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തിയത്. അഞ്ഞൂറിലേറെ വാഹനങ്ങൾ പരിശോധിച്ചു.

വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. തൃശൂർ താമസിക്കുന്ന ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരമണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി

കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് വൈകുന്നേരമാണ് സംഭവം. കാറിൽ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. കാറിൽ നാലുപേർ ഉണ്ടായിരുന്നെന്ന് സഹോദരൻ […]

7 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിശുപാലൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

സഹകരണ ബാങ്കില്‍ കടബാധ്യത’; ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂർ കണിച്ചാറിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഈ മാസം 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്.