കാലടി: കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ തൂങ്ങിക്കിടക്കുന്നു. വൻ അപകട ഭീഷണിയായായിരിക്കുകയാണ് ഈ പരസ്യ പരസ്യ ബോർഡ്. രണ്ട് കൊളുത്തിൽ ഒരെണ്ണം അടർന്ന് പോയിരിക്കുകയാണ്. ഒരു കൊളുത്തിലാണ് ഇത് തൂങ്ങിക്കിടക്കുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിലാണ് ഈ അപകടകരമായ പരസ്യ ബോർഡ് തൂങ്ങിക്കിടക്കുന്നത്. രാജഗിരി ആശുപത്രിയുടെതാണ് പരസ്യ ബോർഡ്. ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് കാലടി ജംങ്ങ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ നിർമാണം […]
ഭാര്യയെ സംശയം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
പെരുമ്പാവൂർ: വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെമ്പറക്കി നാലു സെൻ്റ് കോളനിയിൽ പാറക്കാട്ടുമോളം രവിയുടെ മകൾ 28 വയസ്സുള്ള അനുമോളാണ് വെട്ടേറ്റ് മരിച്ചത്. അനുവിന്റെ ഭർത്താവ് വാഴക്കുളം, കൈപ്പൂരിക്കര, മുല്ലപ്പിള്ളി വീട്ടിൽതടം കോളനിയിൽ താമസിക്കുന്ന 31 വയസ്സുള്ള രജീഷിനെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയ്യിൽ കരുതിയ ചുറ്റികയുമായി എത്തിയ പ്രതി അനുമോളെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയോട്ടി പിളർന്നതായി പോലീസ് പറഞ്ഞു. […]
അരി മില്ലുകളിലെ മാലിന്യം ചെങ്ങൽ തോട്ടിലേക്ക് ഒഴുക്കുന്നു; ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു
കാലടി: ചെങ്ങൽ തോട്ടിലെ വെള്ളം രാസമാലിന്യമയം ആയതായി പരാതി. ഇതുമൂലം തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും പുഴയും മലിനമാകുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ചെങ്ങൽ തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 300 പേർ ഒപ്പിട്ട നിവേദനം അങ്കമാലിയിൽ നടന്ന നവകേരള സദസ്സിൽ നൽകി. പരാതി ഡപ്യൂട്ടി കലക്ടർക്കു കൈമാറിയതായി സമിതിക്കു മറുപടി ലഭിച്ചു. പെരിയാറിന്റെ കൈവഴിയായ കൊറ്റമം തോട്ടിൽ നിന്നു കാലടി വഴി ഒഴുകി ചെങ്ങൽ പ്രദേശത്തു കൂടി പെരിയാറിൽ വന്നു […]
ടൂറിന് പോവാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ടൂറിന് പോകാൻ പണം നൽകാത്തതിനാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.
പാർവതിദേവി ദർശനം വർഷത്തിൻ 12 ദിവസം മാത്രം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതൽ
ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും.ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ പന്ത്രണ്ട് ദിവസമാണ് ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര 26 ന് വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.ശ്രീമഹാദേവനും ശ്രീപാർവതി ദേവിക്കും ചാർത്തുവാനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തിൽ താലം, പൂക്കാവടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി […]
നക്ഷത്ര തടാകം മെഗാ കാർണിവൽ; കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു
മലയാറ്റൂർ: മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപം നടക്കുന്ന നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ ഭാഗമായി ഉയർത്തിയ കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു. ഇന്നലെ രാത്രിയാണ് പാപ്പാഞ്ഞിയെ ഉയർത്തിയത്, ഞായറാഴ്ച്ച രാവിലെയാണ് പാപ്പാഞ്ഞി നിലം പതിച്ചത്. കേടുപാടുകൾ മാറ്റി ഇന്ന് തന്നെ പപ്പാഞ്ഞിയെ പൂർവ്വസ്ഥിതിയിലാക്കും. 25 മുതൽ 31 വരെയാണ് മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവൽ നടക്കുന്നത്. 60 അടിയാണ് പാപ്പാഞ്ഞിയുടെ ഉയരം. ഇരുമ്പുകമ്പികൾ കൊണ്ടുള്ള അടിസ്ഥാന രൂപത്തിൽ കവുങ്ങ് പാളികളും പുല്ലും വയ്‌ക്കോലും ചുള്ളിക്കമ്പുകളും നിറച്ചാണ് പാപ്പാഞ്ഞിയെ […]
സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടു ജോലിക്കാരി പിടിയിൽ
ആലുവ: അഞ്ച് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടു ജോലിക്കാരി പിടിയിൽ. വൈക്കം കുന്നമംഗലം കരിപ്പുഴ റീന (51) യെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്. കടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിലാണ് മോഷണം നടത്തിയത്. ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് അപഹരിച്ചത്. ഗുരുവായൂരിൽ നിന്നാണ് റീനയെ പിടികൂടിയത്. ഇൻസ്പെക്ടർ വി.ആർ സുനിൽ, എസ്.ഐ എം.കെ.പ്രദീപ് കുമാർ, എ.എസ്.ഐ കെ.ഷീബ, എസ്.സി.പി.ഒ പി.ആർ.രതിരാജ്, ജി.അജയകുമാർ, എം.എസ്.ഷീജ എം.എ.ശൈലി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
നേഗിൾ വിദ്യാഭവനിൽ വാർഷികാഘോഷം
കാഞ്ഞൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവനിൽ വാർഷികാഘോഷം ലൂമിയർ 2023 അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ത്യാഗപൂർണ്ണമായ ജീവിതമാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പാൾ സിസ്റ്റർ ലിസി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ വിജി ബിജു, കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് കണിയാം പറമ്പിൽ, ഡോ. സി.ജി. ഗീത, […]
അങ്കമാലി തീപിടുത്തം; ഒരാൾ മരിച്ചു
അങ്കമാലി: കറുകുറ്റിയിലെ ന്യൂ ഇയർ കുറീസ് ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരു മരണം. കരയാംപറമ്പ് സ്വദേശി പുത്തൻപുരയിൽ വീട്ടിൽ ബാബു (60)ആണ് മരിച്ചത്. സ്ഥാപനങ്ങൾക്ക് ട്രേഡ് മാർക്ക് സംബന്ധമായ വർക്കുകൾ ചെയ്തു കൊടുക്കുന്ന ആളായിരുന്നു ഇയാൾ.ട്രേഡ് മാർക്ക് ആയി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് ബാബു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് സ്ഥാപനത്തിലെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ 20ലേറെ ഫയർ എൻജിനുകൾ എത്തിയാണ് അഗ്‌നിബാധയ്ക്ക് ശമനമുണ്ടാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സ്ഥാപനത്തിൽ […]
പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു
കാലടി: പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂർ മലയടിവാരത്ത് നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു.25 മുതൽ 31 വരെയാണ് കാർണിവെൽ നടക്കുന്നത്. 110 ഏക്കർ വിസ്തൃതിയിൽ വെളളം നിറഞ്ഞ് കിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് ചുറ്റും വിവിധ വർണങ്ങളിലുളള പതിനായിരത്തിൽപരം നക്ഷത്രങ്ങൾ തൂക്കിയാണ് നക്ഷത്ര തടാകം മെഗാ കാണിവെൽ ഒരുക്കയിയിരിക്കുന്നത്. രണ്ട് നി രയായിട്ടാണ് നക്ഷത്രങ്ങൾ കെട്ടുന്നത്. കൂടാതെ തടാകത്തിന്റെ മധ്യത്തിൽ 20 അടി ഉയരത്തിൽ ഫ്‌ലോട്ടിങ് സ്റ്റാർ ഉണ്ടാകും. ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വാണിജ്യ വിപണന […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി
ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവം 26 മുതൽ ജനുവരി 6 വരെ ആഘോഷിക്കും. നടതുറപ്പുത്സവത്തിൻ്റെ സുഗുമമായ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നടതുറപ്പ് മഹോത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര 26 ന് വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. വാദ്യമേളങ്ങൾ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ പ്രത്യേകം അലങ്കരിച്ച തേരിൽ ദേവിയുടെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ച് രാത്രി 8 […]
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ മേരി സാബു (34) നെയാണ് കാലടി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശി കിഷോർ വെനേറാമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അസർബൈജാനിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂർ സ്വദേശി സിബിനിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ […]
ശബരി റെയിൽവേ – മരവിപ്പിക്കൽ തീരുമാനം പിൻവലിച്ച് പദ്ധതി ഉടൻ നടപ്പാക്കണം; ബെന്നി ബഹനാൻ
ന്യൂഡൽഹി:: ഇരുപത്തഞ്ചു വർഷം മുൻപ്തുടക്കമിട്ടതുംഇപ്പോൾ പണി മുടങ്ങികിടക്കുന്നതുമായശബരി റെയിൽവേ പദ്ധതി മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ എം പി യുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എം പി, ഡീൻ കുര്യാക്കോസ് എം പി എന്നിവർകേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണോയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. 1997 -98 റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തിയ അങ്കമാലി – ശബരി റെയിൽപ്പാതയുടെ അങ്കമാലി മുതൽ കാലടി വരെയുള്ള 8 കിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷൻ, പെരിയാറിന് കുറുകെയുള്ള […]
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിന് അർജുന അവാർഡ്
ന്യൂഡൽഹി: 2023 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കർ അർജുന അവാർഡിന് അർഹനായി. ഈ വർഷത്തെ അർജുന അവാർഡ് പട്ടികയിലെ ഏക മലയാളി താരം കൂടിയാണ് ശ്രീശങ്കർ. ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയും അർജുന അവാർഡിന് അർഹനായി. ഇവരെക്കൂടാതെ മറ്റു 24 പേർക്കും അർജുന പുരസ്കാരമുണ്ട്. ബാഡ്മിന്‍റണിലെ മഹത്തായ സംഭാവനകൾക്ക് ബാഡ്മിന്‍റൺ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ […]
ഗായകൻ ഉണ്ണിമേനോനും, മാധ്യമ പ്രവർത്തകൻ ഷിജോ പൗലോസിനും ആദിശങ്കരയുടെ ആദരം
കാലടി: ശ്രീശാരദ വിദ്യാലയത്തിന്റെ മുപ്പതാമത് വാർഷിക ആഘോഷം ശനിയാഴ്ച്ച ഗായകൻ ഉണ്ണി മേനോൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അധ്യക്ഷത വഹിക്കും. ഉണ്ണി മേനോനെയും അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസർ ഷിജോ പൗലോസിനെയും ചടങ്ങിൽ ആദരിക്കും.ക്രിസ്മസ് ആഘോഷങ്ങളും ഇതോടൊപ്പം സംഘടിക്കുമെന്ന് സ്‌ക്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ അറിയിച്ചു. ആഘോഷപരിപാടികൾ വൈകീട്ട് 3 ന് ആരംഭിക്കും പൊതുസമ്മേളനം 6 നും നടക്കും
പോലീസിന്‍റെ സമയോചിതമായ ഇടപെടൽ; കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ
വടക്കേക്കര: പോലീസിന്‍റെ സമയോചിതമായ ഇടപെടൽ അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. ആസാം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. പോലീസ് നൽകിയ വിവരത്തെ തുടർന്ന് കുട്ടികളേയും, സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗോഹട്ടി വിമാനത്താവളത്തിൽ തടഞ്ഞ് വച്ചിരിക്കുകയാണ്. വടക്കേക്കര മച്ചാം തുരത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും, മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തിൽ […]
ഗായകൻ ഉണ്ണിമേനോനും, മാധ്യമ പ്രവർത്തകൻ ഷിജോ പൗലോസിനും ആദിശങ്കരയുടെ ആദരം
കാലടി: ശ്രീശാരദ വിദ്യാലയത്തിന്റെ മുപ്പതാമത് വാർഷിക ആഘോഷം ശനിയാഴ്ച്ച ഗായകൻ ഉണ്ണി മേനോൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അധ്യക്ഷത വഹിക്കും. ഉണ്ണി മേനോനെയും അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസർ ഷിജോ പൗലോസിനെയും ചടങ്ങിൽ ആദരിക്കും.ക്രിസ്മസ് ആഘോഷങ്ങളും ഇതോടൊപ്പം സംഘടിക്കുമെന്ന് സ്‌ക്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ അറിയിച്ചു. ആഘോഷപരിപാടികൾ വൈകീട്ട് 3 ന് ആരംഭിക്കും പൊതുസമ്മേളനം 6 നും നടക്കും
ഏഴ് ലിറ്റർ ചാരായവുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ
അങ്കമാലി : ഏഴ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. ജോസ് പുരം വെളിയത്ത് വീട്ടിൽ ബിബിൻ (34) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് ചാരായം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചതാണിത്. എസ്.എച്ച്. ഒ പി.ലാൽ കുമാറിന്റെ നേതൃത്വ ലായിരുന്നു പരിശോധന. വ്യാജമദ്യത്തിനെതിരെ റൂറൽ ജില്ലയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
സിജോ പൈനാടത്ത് ചാവറ മാധ്യമപുരസ്കാരം ഏറ്റുവാങ്ങി
കൊച്ചി : തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പ്രഥമ ചാവറ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തിൽ ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് ചാവറ മാധ്യമ പുരസ്‌കാരം പ്രഫ. എം.കെ. സാനുവിൽ നിന്നു ഏറ്റുവാങ്ങി. പരിസ്ഥിതി, മലയോര മേഖലകളിലെ വിവിധ വിഷയങ്ങൾ ഉള്ളടക്കമാക്കി ദീപികയിൽ പ്രസിദ്ധീകരിച്ച “കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ” എന്ന അന്വേഷണ പരമ്പരയ്ക്കാണ് പുരസ്‌കാരം. മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ […]
മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്‍റെ മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.