06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
445 views 0 sec 0 Comment

അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം; ബസുടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

admin - February 27, 2024

അങ്കമാലി: അനുദിനം വർദ്ധിച്ചുവരുന്ന അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് നിവേദനം നൽകി. രൂക്ഷമായ ഗതാഗതക്ക് മൂലം സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. മുനിസിപ്പൽ ബസ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചപ്പോഴും ലിറ്റിൽ ഫ്‌ലവർ ആശുപത്രിക്ക് മുന്നിൽ നിന്നും ക്യാമ്പ് ഷെഡ് റോഡ് ചുറ്റി വൺവേ സമ്പ്രദായം തുടങ്ങിയപ്പോഴും ബസ്സുകൾക്ക് ആവശ്യമായ സഞ്ചാരസമയം അനുവദിച്ചിട്ടില്ല. ടൗണിലെ വിവിധ ഭാഗങ്ങളിലെ അനധികൃത പാർക്കിംഗ് വർദ്ധിച്ചതും ഫ്രീ ലെഫ്റ്റ് സംവിധാനം ഇല്ലാതെ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചതും വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവും മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനാൽ മിക്ക ദിവസങ്ങളിലും സമയനിഷ്ഠ പാലിച്ച് സർവീസ് നടത്തുവാനോ ട്രിപ്പുകൾ പൂർത്തിയാക്കുവാനും കഴിയുന്നില്ല.

പോലീസും മോട്ടോർ വാഹന വകുപ്പും സ്വകാര്യ ബസ്സുകൾക്ക് മേൽ അമിതമായ പിഴ ചുമത്തുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഗതാഗത കുരുക്കിന്റെ ഫലമായി ട്രിപ്പുകൾ റദ്ദാക്കേണ്ടി വരുമ്പോൾ ഗ്രാമ പ്രദേശങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കങ്ങൾ ഉണ്ടാക്കുന്നതും പതിവായി. ഏറെ നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ പഴയ മുൻസിപ്പൽ ഓഫീസിന്റെ എതിർ വശത്തുണ്ടായിരുന്ന റോഡിലേക്ക് തള്ളി നിന്നിരുന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം പൊളിച്ചു മാറ്റിയത് മാത്രമാണ് അടുത്ത നാളുകളിൽ അധികാരികൾ എടുത്ത നടപടി. എന്നാൽ പൊളിച്ചുമാറ്റിയ ഭാഗം ടാറിങ് നടത്തി യാത്രക്കാർക്ക് ഉപകാരപ്പെടും വിധം സൗകര്യപ്രദമാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് ഗതാഗതമന്ത്രി ഇടപെടണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖല പ്രസിഡന്റ് ഏ.പി. ജിബിയും സെക്രട്ടറി ബി. ഓ.ഡേവിസും ആവശ്യപ്പെട്ടു.

PREVIOUS

ടിപി വധക്കേസിൽ വധശിക്ഷയില്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി

NEXT

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
Related Post
June 26, 2024
രണ്ട് ജില്ലകളിൽ സ്കൂൾ അവധി
September 26, 2024
അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്
May 13, 2024
തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന പ്രതി പിടിയിൽ
September 14, 2023
അഖിലിന് കലാലയം പഠനത്തിന് മാത്രമല്ല ഉപജീവന മാർഗം കൂടിയായാണ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved