FEATURED

ആദിശങ്കര പുരസ്‌കാരം എസ്. സോമനാഥിന് സമ്മാനിച്ചു

കാലടി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൌത്യം 2025 അവസാനത്തോടെ ഉണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.ആദി ശങ്കര ട്രസ്റ്റിന്റെ  ശ്രീശങ്കര പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിൽ ജി പി എസ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുകയാണ്. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ  ശേഖരിക്കാൻ റോബട്ടുകളെ അയക്കുമെന്നും, 2035 ഓടെ ഇന്ത്യ ബഹിരകാശത്ത്  സ്പേസ് സെൻറർ നിർമ്മിക്കുമെന്നും, ചന്ദ്രയാൻ 4 ൻ്റെ വിക്ഷേപണത്തിനുള്ള തെയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നും സോമനാഥ് പറഞ്ഞു. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. […]

FEATURED

സി.ബി രാജൻ അന്തരിച്ചു

അങ്കമാലി: സിപിഐ അങ്കമാലി മണ്ഡലം മുൻ സെക്രട്ടറി സി.ബി രാജൻ അന്തരിച്ചു. അസുഖത്തെ തുടർന്ന് ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നായത്തോട് സ്വദേശിയാണ്.

FEATURED

കാലടി പ്ലാൻ്റേഷനിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

കാലടി: കാലടി പ്ലാൻ്റേഷൻ പത്താം ബ്ലോക്കിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

FEATURED

മാനന്തവാടിയിൽ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർകൊമ്പൻ ചെരിഞ്ഞു

ബെംഗളൂരു: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് […]

FEATURED

പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ

ആലുവ: ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. പോലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാന്റ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് എഴുമണിയോടെ ആലുവ പെരിയാർ നഗർ റസിഡൻസിയിൽ ബഹളം വയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയായിരുന്നു. പോലീസെത്തുമ്പോൾ ഇയാൾ അക്രമാസക്തനായി നിൽക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു. സാരമായി […]

FEATURED

ഇത് അയ്യപ്പന്റെ പുണ്യം; 20 കോടിയുടെ ക്രിസ്മസ് ബമ്പര്‍ പോണ്ടിച്ചേരി സ്വദേശിക്ക്

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് ഭാഗ്യവാൻ. സമ്മാനര്‍ഹമായ ടിക്കറ്റുമായി യുവാവ് ലോട്ടറി ഡയറക്ടറേറ്റില്‍ നേരിട്ടെത്തി ടിക്കറ്റ് ഹാജരാക്കി. വ്യക്തിപരമായ കാരണങ്ങലുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് യുവാവ് വകുപ്പിനോട് ആവശ്യപ്പെട്ടു. ടിക്കറ്റ് പരിശോധന നടത്തി പണം കൈമാറുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി ഏജൻസിയിൽ നിന്ന് 33കാരനായ ബിസിനസുകാരന്‍ ടിക്കറ്റ് എടുത്തത്. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി […]

FEATURED

മാനന്തവാടിയില്‍ ഭീതി പരത്തിയ ആനയെ മയക്കുവെടിവച്ചു

വയനാട്: 12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ശ്രമം വിജയകരമായിയെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. കുങ്കിയാനകളെ ഉടന്‍ കാട്ടാനയ്ക്ക് സമീപമെത്തിക്കും. കാട്ടാന പൂര്‍ണമായി മയങ്ങി കഴിഞ്ഞാല്‍ മൂന്ന് കുങ്കിയാനകളും ചേര്‍ന്ന എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റും. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ […]

FEATURED

ദക്ഷിണേന്ത്യൻ സൗന്ദര്യ മത്സരത്തിൽ അശ്വികയ്ക്ക് കിരീടം

ആലുവ: ചെന്നൈയിൽ നടന്ന ‘മിസ് ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024’ൽ സൗന്ദര്യ മത്സരത്തിൽ ആലുവ സ്വദേശിനി എൻ.ആർ. അശ്വികയ്ക്ക് കിരീടം. അസീസി കവലക്ക് സമീപം ഗ്രീൻവാലി ബൈലൈൻ രണ്ടിൽ അത്തം വീട്ടിൽ വിപിന സാഗറിന്‍റെ മകളായ അശ്വിക ചൂണ്ടി ഭാരതമാത കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

FEATURED

ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍:  ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ വിനയന്‍റെ മകൻ വിഷ്ണു (26) ആത്മഹത്യ ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാഞ്ഞാണി ശാഖയിൽ നിന്ന്‌ കുടുംബം വായ്പയെടുത്തിരുന്നു. 12 കൊല്ലം മുമ്പ് വീട് വെയ്ക്കാനായി എട്ടു ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. തുടര്‍ന്ന് എട്ടു ലക്ഷത്തി എഴുപത്തിനാലായിരം തിരിച്ചടച്ചിരുന്നു. ഇതിനിടയിൽ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശികയായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് […]

FEATURED

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍

വയനാട്: വയനാട് എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനെയ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് […]

FEATURED

പോക്സോകേസ്: യുവാവിനെ വെറുതെ വിട്ടു

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെറുതേ വിട്ടു. കോടഞ്ചേരി മുത്തപ്പൻപുഴ കോളനിയിലെ അരുൺരാജൻ (23) നെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് പോക്സോ അതിവേഗകോടതി ജഡ്ജി രാജീവ് ജയരാജ് വെറുതേ വിട്ടത്.2018-ൽ കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കോടതി ഉത്തരവ് പ്രകാരം ഡി.എൻ.എ. പരിശോധനയിലൂടെയാണ് കുട്ടിയുടെ പിതാവ് ആരോപണവിധേയനായ യുവാവല്ലെന്ന് കണ്ടെത്തിയത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി.എസ്. അനിൽ കുമാർ, പി.എം. ദീപാറാണി എന്നിവർ ഹാജരായി.

FEATURED

ബ്രഹ്‌മ 2024; ലോഗോ പ്രകാശനം ചെയ്തു

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നടക്കുന്ന ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. എസ്.ശ്രീപ്രിയയും, ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥും ചേർന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് കോളേജിലെ വിദ്യാർത്ഥികുടെ മ്യൂസിക്‌സ് ബാന്റും, ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബ്രഹ്‌മ ഫെബ്രുവരി 29,മാർച്ച് 1,2 തിയതികളിലാണ് നടക്കുന്നത്.

FEATURED

പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ∙ കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂം എസ്ഐ റാങ്കിലുള്ള ഡ്രൈവർ എൽത്തുരുത്ത് സ്വദേശി അപ്പുഴി രാജു (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുനാളായി ഇദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരന് അഞ്ച് വർഷം തടവും പിഴയും

അങ്കമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരനെ കോടതി അഞ്ച് വർഷം തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചു. അങ്കമാലി ജോസ് പുരം പ്ലാക്കൽ വീട്ടിൽ രാജു (60) നെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ )തടവും പിഴയും വിധിച്ചത്. 2021 ൽ അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.

FEATURED

അങ്കമാലിയിൽ 225 കിലോ കഞ്ചാവ്; ഒന്നാം പ്രതിക്ക് മുപ്പത്തിയാറ് വർഷം കഠിന തടവും, മൂന്നു ലക്ഷം രൂപ പിഴയും

അങ്കമാലി: അങ്കമാലിയിൽ 225 കിലോ കഞ്ചാവ് പോലീസ് പിടികൂടിയ കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അനസ് (41) നെ മുപ്പത്തിയാറ് വർഷം കഠിന തടവിനും , മൂന്നു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് ആന്റ് ജില്ലാ കോടതിയുടേതാണ് വിധി. രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കൽ വീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവർക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ […]

FEATURED

മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ

കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി പറഞ്ഞു. […]

FEATURED

ശ്രീശങ്കര പുരസ്‌കാരം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന്

കാലടി: ആദി ശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശ്രീശങ്കര പുരസ്‌കാരം ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്. സോമനാഥിന്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് 2.30ന് കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദി ശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് പുരസ്‌കാരം നൽകും. സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപാ ചന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് ബിജു ജനാർദ്ദനൻ, ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.ശ്രീപ്രിയ, ആദി ശങ്കര ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.എൻ.കെ.അർജുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഒരു […]

FEATURED

ജോസഫിന്റെ ആത്മഹത്യ: മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് പ്രമേയം

വയനാട്: ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രമേയം പാസാക്കി. പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയച്ചു. പ്രാദേശിക മാധ്യമപ്രവർത്തകന്റെ വാർത്തകൾ ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു. ക്ഷേമ പെന്‍ഷന്‍ കിട്ടാതിരുന്നതുവഴി ജീവിതം പ്രതിസന്ധിയിലായെന്ന് കാട്ടി രേഖാമൂലം അറിയിച്ച് നാളുകള്‍ കാത്തിരുന്ന ശേഷമാണ് ജോസഫ് ജീവനൊടുക്കിയത്. എങ്കിലും, ഇത്തരമൊരു കടുംകൈയിലേക്ക് ജോസഫിനെ എത്തിച്ചതില്‍ പെന്‍ഷന്‍ കുടിശികയ്ക്ക് യാതൊരു […]

FEATURED

കഞ്ചാവ് കേസിലെ പ്രതിയ്ക്ക് രണ്ടു വർഷം തടവും 25000 രൂപ പിഴയും

കോതമംഗലം: കഞ്ചാവ് കേസിലെ പ്രതിയ്ക്ക് രണ്ടു വർഷം തടവും25000 രൂപ പിഴയും വിധിച്ചു. ഒറീസ സ്വദേശി രഞ്ജിത്ത് പ്രധാൻ ( 38 ) നെയാണ് പറവൂർ അഡീഷണൽ ഡിസ്റ്റിക്ക് ആന്റ് സെഷൻസ് കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. കോതമംഗലം തൃക്കാരിയൂർ മുണ്ടയ്ക്കപ്പടിയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐ മാരായ രഘുനാഥൻ, ഉബൈസ്, സീനിയർ സി.പി. ഒമാരായ ജോബി, ജീമോൻ , […]

FEATURED

സംസ്കൃത സർവ്വകലാശാലയിൽ രജിസ്ട്രാ‍ർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രജിസ്ട്രാർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കോളേജ്/സർവ്വകലാശാല തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയവും കോളേജ്/സർവ്വകലാശാലയിൽ ഉത്തരവാദിത്വപ്പെട്ട തസ്തികയിൽ ജീവനക്കാരെ മാനേജ് ചെയ്ത് അഞ്ച് വർഷത്തെ ഭരണനിർവ്വഹണ പരിചയവുമുളളവർക്ക് അപേക്ഷിക്കാം. പ്രായം 2024 ജനുവരി ഒന്നിന് 45 വയസ്സിന് മുകളിൽ. നാല് വർഷത്തേയ്ക്ക് നേരിട്ടുളള നിയമനമായിരിക്കും. സംസ്ഥാന/കേന്ദ്ര സർക്കാർ/മറ്റ് സർവ്വീസുകളിലുളളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകും. ഫെബ്രുവരി 29ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ […]