FEATURED

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ലാൽജു എന്നയാളാണ് കത്തിക്കുത്തേറ്റ് മരിച്ചത്.  കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. ലാൽജുവിന്റെ […]

FEATURED

കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

ആലപ്പുഴ: കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനുമാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസിന്റെ പിടിയിലായത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദുംവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് […]

FEATURED

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

അങ്കമാലി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ശേഷം ഒരു വർഷത്തോളം ഒളിവിൽക്കഴിഞ്ഞ പ്രതി പിടിയിൽ. കോട്ടയം കടനാട് കാരമുള്ളിൽ ലിജു (53) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 392.17 ഗ്രാം മുക്കുപണ്ടം സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് 15, 31400 രൂപ കൈപ്പറ്റുകയായിരുന്നു ആറ് തവണകളായാണ് ആഭരണങ്ങൾ പണയം വച്ചത്. തുടർന്ന് ഒളിവിൽപ്പോയി. വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ച പ്രതിയെ ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്. വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ […]

FEATURED

അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം; ബസുടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

അങ്കമാലി: അനുദിനം വർദ്ധിച്ചുവരുന്ന അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് നിവേദനം നൽകി. രൂക്ഷമായ ഗതാഗതക്ക് മൂലം സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. മുനിസിപ്പൽ ബസ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചപ്പോഴും ലിറ്റിൽ ഫ്‌ലവർ ആശുപത്രിക്ക് മുന്നിൽ നിന്നും ക്യാമ്പ് ഷെഡ് റോഡ് ചുറ്റി വൺവേ സമ്പ്രദായം തുടങ്ങിയപ്പോഴും ബസ്സുകൾക്ക് ആവശ്യമായ സഞ്ചാരസമയം അനുവദിച്ചിട്ടില്ല. ടൗണിലെ വിവിധ ഭാഗങ്ങളിലെ അനധികൃത പാർക്കിംഗ് വർദ്ധിച്ചതും ഫ്രീ ലെഫ്റ്റ് സംവിധാനം […]

FEATURED

ടിപി വധക്കേസിൽ വധശിക്ഷയില്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി

കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം വരെ തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയര്‍ത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. പുതുതായി കൊലപാതക ഗൂഡാലോനചയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം […]

FEATURED

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജും മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് വി.വസീഫും എറണാകുളത്ത് അധ്യാപികയും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈനും മത്സരിക്കും. വടകരയിൽ കെ.െക.ശൈലജയും പാലക്കാട് പിബി അംഗം എ.വിജയരാഘവനും മത്സരിക്കും. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മത്സരിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിയും പിബി അംഗവും 3 […]

FEATURED

വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

ആലുവ:സർവ്വീസിൽ നിന്ന്‌ വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാക്കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. കെ.പി.ഒ എ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അധ്യക്ഷനായി. ഡി.വൈ.എസ്.പി എം.എ അബ്ദുൾ റഹിം, കെ. പി.എ ജില്ലാ സെക്രട്ടറി ടി.ടി ജയകുമാർ, ബെന്നി കുര്യാക്കോസ്, ബിബിൽ മോഹൻ, എം.കെ.ജയകുമാർ , എം.വി സനിൽ […]

FEATURED

ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും; തലവനായി പ്രശാന്ത് നായർ

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.  ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര […]

FEATURED

പാലക്കാട്ട് താഴം പാലത്തിന് അടിയിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: പെരുമ്പാവൂർ പാലക്കാട്ട് താഴം പാലത്തിന് അടിയിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പാലത്തിന്റെ കാലുകളുടെ താഴെ ഒരാൾക്ക് കിടക്കുന്നതിനുള്ള സ്ഥലമുണ്ട്. ഇവിടെ കിടന്നുറങ്ങിയപ്പോൾ മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

FEATURED

അമിതവേഗത്തിൽ അപകടം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കാക്കനാട്: രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) […]

FEATURED

മോദി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും. 28ന് ഉച്ചയ്ക്ക് 1.10ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് […]

FEATURED

സുഹൃത്തുക്കളായ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍

കൊല്ലം: അഞ്ചല്‍ തടിക്കാട് യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിന്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിജു വൈകീട്ട് സിബിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

FEATURED

തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരിൽ സുനിൽ കുമാർ; ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നാലു സീറ്റുകളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ സി.എ. അരുൺകുമാറും തൃശൂരിൽ വി.‍എസ്. സുനിൽ കുമാറും വയനാട്ടിൽ ആനി രാജയും സ്ഥാനാർഥികളാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

FEATURED

മകന്‍ അമ്മയെ അടിച്ചു കൊന്നു

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. പിന്നാലെ മകന്‍ ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നുത്. ഇരുവരും തമ്മില്‍ വഴക്ക് […]

FEATURED

കാലടിയിൽ ആദിവാസി മൂപ്പനെ മൂന്നംഗ സംഘം ആക്രമിച്ചു

കാലടി: കാലടി ചെങ്ങലിൽ ആദിവാസി സമുദായത്തിൽ പെട്ടയാളെ മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചു. ഊര് മൂപ്പനായ ഉണ്ണിയെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. ചായക്കടയിൽ പോകുകയായിരുന്നു ഉണ്ണി. ഊരിലെ സ്ത്രികളെ അക്രമികൾ അസഭ്യം പറയുന്നത് പതിവായിരുന്നു. ഇത് ഉണ്ണി പോലീസിൽ അറിയിച്ചതാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ ഉണ്ണി മറ്റൂർ ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിവാസി സമുദായത്തിൽപെട്ട14 കുടുംങ്ങളാണ് ചെങ്ങലിൽ കഴിയുന്നത്. പച്ചമരുന്ന് പറിച്ച് വിറ്റാണ് ഇവർ ജീവിക്കുന്നത്. വർഷങ്ങളായി […]

FEATURED

സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, കൊല്ലം, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കി.

FEATURED

ഷൂസിനകത്ത് ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: ഷൂസിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം കൊച്ചി രാജ്യാന്തരവിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി രജീഷാണ് ഷൂസിനകത്ത് രണ്ട് പ്രത്യേക പാക്കറ്റുകളിൽ നിറം മാറ്റി പേസ്റ്റ് രൂപത്തിൽ 340 ഗ്രാം സ്വർണം ഒളിപ്പിച്ചത്.

FEATURED

ലോഡ്ജിലേക്ക് വിളിച്ച് വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ

കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ്  ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം  യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച്  ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും  നഗ്ന ദൃശ്യങ്ങൾ മൊബൈൽ […]

FEATURED

മോദി നാളെ തിരുവനനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു.  മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ , മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര്‍ […]

FEATURED

പെരിയാറിൽ കുളിക്കാനിറങ്ങിയ മെട്രൊ ജീവനക്കാരന് ദാരുണാന്ത്യം

കോതമംഗലം: പെരിയാറിൽ ഒഴുക്കിൽപ്പട്ട് യുവാവ് മരിച്ചു. കണ്ണൂർ ഏഴിമല കരിമ്പാനിൽ ജോണിന്‍റെ മകൻ ടോണി ജോണാണ് (37) മരിച്ചത്. കൊച്ചി മെട്രൊ ഓപ്പറേഷൻ വിഭാഗം ജീവനക്കാരാനാണ് ടോണി. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പൻകടവിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെച്ചി മെട്രൊ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രക്കെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ടോണി ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേന സ്കൂബ ടീം രണ്ട് മണിക്കൂറോളം പുഴയിൽ തെരച്ചിൽ നടത്തി