23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
612 views 0 sec 0 Comment

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

admin - April 23, 2024

ആലുവ: ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ .മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി.

മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു. മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പിസുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ് ,കെ.വി നിസാർ, എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, വി.എസ് അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്,ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREVIOUS

മദ്യപിച്ച് വീടിന് വെളിയിൽ വെയിലത്ത് കിടന്നയാൾ സൂര്യതാപമേറ്റ് മരിച്ചു

NEXT

പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തെളിവെടുപ്പ് നടത്തി
Related Post
September 16, 2023
പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ
May 18, 2024
കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ
March 18, 2024
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍
March 22, 2024
ലഹരിക്കെതിരെയും കുറ്റവാളികൾക്കെതിരെയും ശക്തമായ നടപടികളുമായി പോലീസ്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved