FEATURED

പൊലീസിന്റെ പ്രോജക്ട് ഹോപ് പദ്ധതി: ഇക്കുറി 64 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതും

ആലുവ: പോലീസിന്റെ പ്രൊജക്ട് ഹോപ്പ് പദ്ധതിയിൽ എറണാകുളം റൂറൽ ജില്ലയിൽ പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 64 വിദ്യാർത്ഥികൾ. പ്രതികൂല ജീവിത സാഹചര്യങ്ങളാൽ എസ് എസ് എൽ സി /പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവിട്ടു പോകുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന കേരള പോലീസിന്റെ പദ്ധതിയാണ് പ്രോജക്ട് ഹോപ്പ്. നഷ്ടപ്പെട്ട പഠനാവസരത്തെ എന്തുവിലകൊടുത്തും തിരിച്ചു പിടിക്കാനുള്ള കഠിനശ്രമത്തിലാണ് വിദ്യാർത്ഥികൾ. അവരുടെ ആഗ്രഹങ്ങൾക്ക് കൂട്ടിരിക്കുകയാണ് പോലീസുദ്യോഗസ്ഥരും അധ്യാപകരും ഈ അധ്യായന വർഷത്തിൽ ഹോപ്പ് പാഠ്യപദ്ധതിയിലൂടെ. പറവൂർ ലക്ഷ്മി കോളേജിൽ […]

FEATURED

വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തിനിടെ കുഴഞ്ഞ് വീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കൊരട്ടി: പ്ലസ് ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തിനിടെ കുഴഞ്ഞ് വീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപികയായ രമ്യാ ജോസാ(41)ണ്ഇന്നലെ കുഴഞ്ഞുവീണ് മരിച്ചത്. കണക്ക് ടീച്ചറായിരുന്ന രമ്യ യാത്രയയപ്പ് യോഗത്തില്‍ കുട്ടികളോട് സംസാരിച്ചതിന് പിന്നാലെയാണ് കുഴഞ്ഞു വീണത്. ‘അവസാനമായി എനിക്ക് പറയാനുള്ളത് ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്‍മാരുടെയും കണ്ണീര്‍ വീഴ്ത്താന്‍ ഇടവരുത്തരുതെന്നാണ്’ എന്ന് പറഞ്ഞതിന് പിന്നാലെ രമ്യ കസേരയിലേക്ക് ഇരുന്നു. തൊട്ടടുത്ത നിമിഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

FEATURED

അങ്കമാലി അർബൻ സഹകരണസംഘം ക്രമക്കേട്. സിപിഎം ഏരിയ സെക്രട്ടറി സംഘത്തിന്റെ ലീഗൽ അഡൈ്വസർ; സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് കോൺഗ്രസ്സ്

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ക്രമക്കേടുകളുടെ പേരിൽ കോൺഗ്രസ്സ് പാർട്ടിക്കും ജനപ്രതിനിധികൾക്കുമെതിരെ മാർക്‌സിസ്റ്റ് നേതാക്കൾ നടത്തുന്ന വ്യാജപ്രചരണങ്ങൾ സംസ്ഥാന സഹകരണ വകുപ്പൻറേയും സി.പി.എം ഏരിയ സെക്രട്ടറിയുടേയും പങ്ക് മറച്ച് വയ്ക്കാനെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറുമാരായ ആന്റു മാവേലിയും സെബി കിടങ്ങേനും ആരോപിച്ചു. അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. കോൺഗ്രസ്സ് പാർട്ടി ഇക്കാര്യത്തിൽ നിക്ഷേപകരോടൊപ്പം നിൽക്കും. സംഘത്തിൽ നടന്നതായി പറയുന്ന ക്രമക്കേടുകൾ അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തി നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കാനുള്ള […]

FEATURED

രാസാലഹരിയും കഞ്ചാവുമായി യൂട്യൂബറായ യുവതി കാലടിയിൽ പിടിയിൽ

കാലടി: കോളേജ് വിദ്യാർത്ഥികൾക്കിടയിലും യുവതി യുവാക്കൾക്കിടയിലും രാസലഹരി മരുന്ന് എത്തിച്ചു വിൽപന നടത്തി വരുന്ന യൂട്യൂബറായ യുവതിയെ കാലടി എക്‌സൈസ് പിടികൂടി. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. ഇവരിൽ നിന്നും 2.781 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവാവും കണ്ടെത്തി. മറ്റൂരിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. യുവതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ വി.ടി ജോൺസൺ, സിവിൽ എക്‌സൈസ് ഓഫിസർ […]

FEATURED

മധ്യവസ്‌ക്കനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: മലയാറ്റൂർ സെബിയൂരിൽ മധ്യവസ്‌ക്കനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. സെബിയൂർ കുളപ്പുരക്കുടി വീട്ടിൽ വർക്കി (50) ആണ് മരിച്ചത്. രാവിലെ നാട്ടുകാരാണ് കനാലിൽ മൃതദേഹം കണ്ടത്.

FEATURED

അങ്കമാലി അർബൻ സഹകരണ സംഘം മറ്റൊരു കരുവന്നൂർ; പോലീസ് കേസെടുത്തു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ കോടികളുടെ തട്ടിപ്പിൽ അങ്കമാലി പോലീസ് ആദ്യ കേസെടുത്തു. വേങ്ങൂർ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി സഹകരണസംഘം 25 ലക്ഷം രൂപ ലോൺ പാസാക്കിയെടുത്തിരിക്കുകയാണ്. ലോൺ അടക്കാൻ പറഞ്ഞ് വീട്ടിലേക്ക് നോട്ടീസ് വന്നപ്പോഴാണ് ലോൺ എടുത്തിരിക്കുന്ന വിവരം പരാതിക്കാരി അറിയുന്നത്. ഇത്തരത്തിൽ 400 ലതികം ആളുകൾക്ക് ഇതുപോലെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ സംഘത്തിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. വ്യാജ […]

FEATURED

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പോലീസ് പിടിയിൽ

ആലുവ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി, യുവാവ് പോലീസ് പിടിയിൽ. നോർത്ത് പറവൂർ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പറവൂർ പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്‍റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു […]

FEATURED

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം ശനിയാഴ്ച്ച സമാപിക്കും

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ശനിയാഴ്ച്ച സമാപിക്കും.ധനുമാസത്തിലെ തിരുവാതിര നാളിൽ ആരംഭിച്ച പന്ത്രണ്ട് ദിവസത്തെ നടതുറപ്പുത്സവം ശനിയാഴ്ച്ച രാത്രി എട്ടിന് നട അടയ്ക്കുന്നടെയാണ് സമാപനമാകുന്നത്. നടതുറക്കുന്നതു പോലെ നടഅടക്കുന്നതിനും ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ നടക്കും. ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുൻപ് രാത്രി ഏഴു മണിയോടെ പാട്ടുപുരയിൽ നിന്നു ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ദർശനം പൂർത്തിയാക്കി ഭക്തരെ നാലമ്പലത്തിൽ നിന്ന് ഒഴിപ്പിക്കും. തുടർന്നാണ് നട അടയ്ക്കുന്നതിനുള്ള പരമ്പരാഗത ആചാരങ്ങൾ ആരംഭിക്കുന്നത്. ക്ഷേത്ര ഊരാൺമക്കാരായ അകവൂർ, […]

FEATURED

റണ്ണിംങ് കോൺട്രാക്റ്റ് പദ്ധതിയിൽ അങ്കമാലി നിയോജകമണ്ഡലത്തിലെ പി.ഡബ്ലു.ഡി റോഡുകൾക്ക് 3.31 കോടി രൂപ അനുവദിച്ചു

അങ്കമാലി: ഒരു വർഷത്തെ റണ്ണിംങ്ങ് കോൺട്രാക്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾക്ക് 3.31 കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. കറുകുറ്റി-മൂഴിക്കുളം പീച്ചാനിക്കാട് റോഡ്, കറുകുറ്റി-മൂക്കന്നൂർ റോഡ്, മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ്, കറുകുറ്റി-ഏഴാറ്റുമുഖം റോഡ്, കറുകുറ്റി-എളവൂർ റോഡ്, പുളിയനം-മാമ്പ്ര-കറുകുറ്റി റോഡ്, മഞ്ഞപ്ര-ചുള്ളി റോഡ്, വേങ്ങൂർ-കിടങ്ങൂർ റോഡ്, എഫ്.ഐ.റ്റി കണ്ണിമംഗലം റോഡ്, മഞ്ഞപ്ര മലയാറ്റൂർ റോഡ്, എൻ.എച്ച്. ലിങ്ക് റോഡ്, കറുകുറ്റി-ആഴകം റോഡ്, കരിയാട് മറ്റൂർ റോഡ്, അങ്കമാലി മാർക്കറ്റ് ലാൻഡിംങ് […]

FEATURED

കെഎസ്ആർടിസിയിലെ സാമ്പത്തിക തട്ടിപ്പ്; സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

കൊച്ചി: കെഎസ്ആർടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാർ ടി എസിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

FEATURED

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ.

ഇടുക്കി: മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി സെലാൻ ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നേരത്തെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് പിടികൂടാൻ സഹായകരമായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റിലാണ് പന്ത്രണ്ട് വയസുകാരി പീഡനത്തിനിരയായത്. വീട്ടിൽ ആളില്ലാതിരുന്ന നേരത്ത് കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി […]

FEATURED

ഉന്നത വിദ്യാഭ്യാസം : യൂറോപ്യൻ സർവകലാശാലകളുമായി ഗവേഷണത്തിനും വിദ്യാർഥി വിനിമയത്തിനും ധാരണ

തിരുവനന്തപുരം: ഗവേഷണം, വിദ്യാർഥി വിനിമയം എന്നിവയ്ക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏഷ്യാ പസഫിക്, യുറോപ്പ് മേഖലയിലെ സർവകലാശാലകളുമായി ബന്ധിപ്പിക്കുന്നതിന് ധാരണയായി. ഏഷ്യയിലേയും യുറോപ്പിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക ശൃംഖലയായ എഎസ്ഇഎം ലൈഫ് ലോങ് ലേണിങ് ഹബ് അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ സാധ്യതകൾ ഏഷ്യ പസഫിക്, യൂറോപ്യൻ മേഖലകളിൽ പ്രചരിപ്പിക്കുന്നതിനുള്ള […]

FEATURED

5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം ചക്രവാതച്ചുഴിയായി ദുർബലമായി. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ മിതമായ, ഇടത്തരം […]

FEATURED

അങ്കമാലിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്

അങ്കമാലി: എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരായ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്. അഷ്ടമിച്ചിറ സ്വദേശികളായ പാലരിൽ വീട്ടിൽ ശ്രീജിത്ത്, സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ എൽഎഫ് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇവരെ ഉടൻ എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.

FEATURED

കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് മോദി; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് മോദി

കവരത്തി: ലക്ഷദ്വീപിലെ കടലിൽ സ്നോർകെല്ലിങ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിക്കുന്നതിനിടെയാണ് മോദി കടലിൽ നീന്തുകയും പവിഴപ്പുറ്റുകൾ കാണുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഞാൻ അവിടെ തങ്ങിയപ്പോൾ സ്നോർകെല്ലിങ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവം ആയിരുന്നു അതെന്നും അദ്ദേഹം കുറിച്ചു. മറ്റൊരു പോസ്റ്റിൽ കടൽത്തീരത്ത് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു. പോസ്റ്റിൽ ലക്ഷദ്വീപിന്റ ശാന്തത മാസ്മരികതയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. […]

FEATURED

ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു

മലയാറ്റൂർ: മലയാറ്റൂരിൽ ഗവൺമെന്റ് എൽപി സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ തെരഞ്ഞെടുത്ത് ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. കിളിമൊഴികൾ എന്ന് പേര് നൽകിയ ഡയറി കുറിപ്പുകളുടെ സമാഹാരം പ്രധാന അധ്യാപകൻ ഒ.പി ജോയ് പ്രകാശനം ചെയ്തു.കുട്ടികൾ നൂറിൽ കൂടുതൽ ഡയറികൾ എഴുതുകയും ചെയ്തിരുന്നു. ഡയറി എഴുത്തിലൂടെ കുട്ടികളുടെ ചിന്തയും ഭാഷയും സർഗ്ഗാത്മകതയും വർദ്ധിക്കുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസ് അധ്യാപിക ശ്രീജ എം എസ് നേതൃത്വം നൽകി. പിടിഎ അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച പ്രതി റിമാന്റിൽ

ആലുവ: പോക്‌സോ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. വാരപ്പെട്ടി പല്ലാരിമംഗലം പുലിക്കുന്നേൽപടി ഭാഗത്ത് കുഴിത്തൊട്ടിയിൽ ഖാലിദ് (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു .കഴിഞ്ഞ 29 ന് ആണ് സംഭവം.

FEATURED

നടക്കാം, കുട്ടികൾക്ക് കളിക്കാം; നാട്ടുകാർക്കായി നടപ്പാതയും പാർക്കും ഒരുക്കി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ്‌

കാലടി:: പ്രഭാത,സായാഹ്ന നടത്തം ശീലമാക്കിയവർക്കായി തിരുവൈരാണിക്കുളത്ത് വിവിധ സംവിധാനങ്ങളോടെ നടപ്പാതയും, കുട്ടികൾക്കായി പാർക്കും ഒരുങ്ങി. തിരുവൈരാണിക്കുളം മഹദേവക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള കൈലാസം ഗ്രൗണ്ടിലാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷങ്ങൾ ചിലവഴിച്ച് നടപ്പാതയും പാർക്കും സജ്ജമാക്കിയിരിക്കുന്നത്. പ്രകാശ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന നടപ്പാതയും പാർക്കും പൂർണമായും ആധുനിക നിലവാരത്തിൽ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. നടപ്പാതയിൽ റേഡിയോ കോർണർ ഉണ്ട്. അവിടെ വിവിധ റേഡിയോ നിലയങ്ങളിൽ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന ഗാനങ്ങളും, വാർത്തകളും ശ്രവിക്കാം. കുട്ടികൾക്ക് വിവിധ വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള ഉപകരണങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, […]

FEATURED

കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റിൽ

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ പാറപ്പുറം പാളിപ്പറമ്പിൽ അൽത്താഫ് ഇബ്രാഹിം (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാർ യാത്രികനായിരുന്നു പ്രതി. ബസ് ഡ്രൈവറായ നൗഷാദലി (50) യ്ക്കാണ് മർദ്ദനമേറ്റത്. ഹോണടിച്ചതിന്‍റെ ദേഷ്യത്തിൽ കാലടിക്കവലയിലെ സിഗ്നൽ ജംഗ്ഷനിൽ വച്ച് ബസ് തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐമാരായ ജോസി.എം.ജോൺസൻ, എം.ടി.ജോഷി, എ എസ് ഐ ജയചന്ദ്രൻ തുടങ്ങിയവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ […]

FEATURED

അങ്കമാലി അര്‍ബൻ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്‌; ബാങ്ക് കാണാത്തവരുടെ പേരിലും ലോൺ

അങ്കമാലി : അങ്കമാലി അര്‍ബൻ സഹകരണ  ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. വ്യാജ ലോണിന്‍റെ മറവില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാരോപിച്ച് നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരും രംഗത്തെത്തി. പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. 20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലാണ് പീച്ചാനിക്കാട് സ്വദേശി പ്രവീൺ. അങ്കമാലി സഹകരണ അര്‍ബൻ ബാങ്ക് പ്രവീണ്‍ ഇത് വരെ കണ്ടിട്ട് തന്നെയില്ല. വായ്പ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാണിച്ച് […]