FEATURED

രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റം

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. അതിനിടെ, മുഹമ്മദ്‌ ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ദുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു എന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുഞ്ഞ്‌ മരിച്ചതിന് […]

FEATURED

കാലടി ടൗണിൽ മാലിന്യം കുന്നുകൂടുന്നു; നടപടിയെടുക്കാതെ പഞ്ചായത്ത്

കാലടി : കാലടി ടൗണിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യം കുന്നുകൂടിക്കിടക്കുന്നു. മാലിന്യം റോഡരികിൽക്കിടന്ന് ദുർഗന്ധം പരക്കുകയാണ്. പെരുമ്പാവൂർ റോഡിൽ ടൗണിന്റെ ഹൃദയഭാഗത്തായാണ് മാലിന്യം കൂടിക്കിടക്കുന്നത്. പല കെട്ടിടങ്ങളിലായി താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് കവറുകളും നിക്ഷേപിക്കുന്നത് ഇവിടെയാണ്. കാലടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് റോജി എം. ജോൺ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിവരാത്രിക്കടവിലേക്ക് പോകുന്ന ഭാഗത്തെ മാലിന്യം നീക്കംചെയ്യണമെന്ന്‌ തീരുമാനമെടുത്തിരുന്നു. എന്നാൽ അത് നടപ്പായില്ല. കാലടിയിലെ സർവമത ക്ഷേത്രത്തിലേക്കുള്ള വഴിയരികിലും മാലിന്യം നീക്കംചെയ്തിട്ടില്ല. ടൗണിലെ ശുചീകരണപ്രവർത്തനങ്ങൾ ശരിയായ […]

FEATURED

വിശുദ്ധ വാരം: മലയാറ്റൂരിൽ തീർഥാടകരുടെ തിരക്കേറി; 24 മണിക്കൂറും മല കയറാൻ സൗകര്യം

മലയാറ്റൂർ: വിശുദ്ധ വാരത്തോടനുബന്ധിച്ച് മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് വിശുദ്ധ വാരത്തിലാണ്. 50 നോമ്പ് ആരംഭം മുതൽ ദിവസവും ധാരാളം തീർഥാടകർ വരുന്നുണ്ട്. കുരിശേന്തിയും കിലോമീറ്ററുകളോളം കാൽനടയായും ഒട്ടേറെ തീർഥാടകരെത്തുന്നു. . തീർഥാടകരുടെ സൗകര്യാർഥം വിപുല ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെളിച്ചവും ശുദ്ധജലവും കുരിശുമുടിയിലും മലമുകളിലേക്കുള്ള പാതയിലും അടിവാരത്തും ആവശ്യത്തിന് ഉണ്ട്. അടിവാരത്ത് മാർത്തോമ്മാ ശ്ലീഹയുടെ രൂപത്തിനു സമീപവും ഒന്നാം സ്ഥലത്തിന് അടുത്തും മലമുകളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാന്നിധ്യത്തിൽ മെഡിക്കൽ സെന്ററുകൾ […]

FEATURED

തലച്ചോര്‍ ഇളകിയ നിലയിൽ, വാരിയെല്ലിൽ പൊട്ടിൽ; 2 വയസുകാരി നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്

മലപ്പുറം: മലപ്പുറം ഉദിരെപൊയിലിൽ 2 വയസുകാരി കൊല്ലപ്പെട്ടത് ക്രൂര മർദനത്തെ തുടർന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമെറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടിയേറ്റ് തലയിൽ രക്തം കട്ട പിടിച്ചിരുന്നുവെന്നും തലച്ചോര്‍ ഇളകിയ നിലയിലായിരുന്നു. വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോ‍ര്‍ട്ടം പരിശോധനയിൽ വ്യക്തമായി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഫായിസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ഉദരംപൊയിൽ സ്വദേശി മുഹമ്മദ്‌ ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് […]

FEATURED

മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. നിരവധി സിനിമകളിലും അയ്യപ്പന്‍ ഭാഗമായിട്ടുണ്ട്. രജനീകാന്തിനൊപ്പം മുത്തുവിലും ശരത് കുമാറിനൊപ്പം നാട്ടാമൈയിലും അയ്യപ്പനുണ്ടായിരുന്നു. നിരവധി മലയാള സിനിമകളിലും അയ്യപ്പനുണ്ടായിരുന്നു. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയതോടെയാണ് അയ്യപ്പൻ ആനപ്രേമികൾക്കും പൂരപ്രേമികൾക്കും പ്രിയങ്കരനായത്.  

FEATURED

കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം

കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.  ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിച്ചു. ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുൻപെങ്ങും സ്ഥലത്ത് […]

FEATURED

വെറ്റിനറി സർവകലാശാലയിലെ പുതിയ വിസി ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു

വയനാട്: വെറ്റിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ രാജി നൽകി. ഡോ. പി സി ശശീന്ദ്രനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ്  പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നൽകിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാർച്ച്‌ 2 നാണ് ശശീന്ദ്രനെ വെറ്റിനറി സർവകലാശാല വിസിയായി നിയമിച്ചത്. രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നലെയാണ് പി […]

FEATURED

കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും വാഗ്ദാനം ചെയ്ത്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

കുറുപ്പംപടി: പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ ചെമ്പുകാവ് തെക്കേത്തറ വീട്ടിൽ ജയൻ (49), ചാലക്കുടി കാടുകുറ്റി കൈപ്പറമ്പിൽ വീട്ടിൽ ഫ്രെഡി ഫ്രാൻസിസ് (41) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പടി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപയും, വേങ്ങൂർ സ്വദേശിനിയിൽ നിന്ന് 32 ലക്ഷം രൂപയും ആണ് സംഘം തട്ടിയെടുത്തത്. പ്രതികൾ എറണാകുളത്ത് പുതുതായി തുടങ്ങുന്ന ഫൈനസ്റ്റ് സ്റ്റുഡിയോ എന്ന […]

FEATURED

സിമി ടിജോ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞൂർ: ഏഴാം വാർഡ് അംഗമായ സിമി ടിജോയെ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുൻ വൈസ് പ്രസിഡന്റ് കെ എൻ കൃഷ്ണകുമാർ പേര് നിർദ്ദേശിച്ചു പതിനൊന്നാം വാർഡ് അംഗം പ്രിയ രഘു പിൻതുണച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു സത്യവാചകം ചൊല്ലിക്കൊടുത്തു. സഹകരണ ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ അജീഷ് ജോസ് വർണാധികാരിയായിരുന്നു.പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രണ്ടാം തവണയാണ് സിജി പഞ്ചായത്ത് അംഗമാകുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ധാരണയെ തുടർന്ന് കെ.എൻ കൃഷ്ണകുമാർ […]

FEATURED

വാഹനം തടഞ്ഞ് നിർത്തി യുവതിയുടെ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ

ആലുവ: യുവതിയുടെ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. നായരമ്പലം കുടുങ്ങാശേരി ചുള്ളിപ്പറമ്പിൽ വിനു (35) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. വീട്ടിലേക്ക് ബിയർ കുപ്പി എറിയുകയും, ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ വിരോധത്തിലാണ്, ഒറ്റയ്ക്ക് കാറോടിച്ച് പോവുകയായിരുന്ന യുവതിയുടെ കാറിന് മുമ്പിൽ കയറിനിന്ന് വാഹനം തടഞ്ഞ് നിർത്തി യുവതിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ ബലമായി കവർച്ച ചെയ്തത്. ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ […]

FEATURED

വിരമിയ്ക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

ആലുവ: റൂറൽ ജില്ലയിൽ നിന്ന് വിരമിയ്ക്കുന്ന പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്സ് എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. കെ പി എ റൂറൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ ബിജി അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി പി.എം.പ്രദീപ്, ഡി വൈ എസ് പി മാരായ പി.കെ ശിവൻ കുട്ടി, വി […]

FEATURED

‘തിരഞ്ഞെടുപ്പ് ചട്ടലംഘനം’: കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു

കൊച്ചി: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു. കിഴക്കമ്പലം പ്രദേശവാസികൾ നൽകിയ പരാതിയിലാണ് നടപടി. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ റിട്ടേണിങ് ഓഫിസർ കൂടിയായ കലക്ടർ പറഞ്ഞു. ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്റെ സമൂഹ മാധ്യമ പേജിൽ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച് പങ്കുവച്ചിട്ടുള്ള വിഡിയോ നീക്കം ചെയ്യാനും നിർദേശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 16നു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 21നാണ് […]

FEATURED

സിദ്ധാർഥന്‍റെ മരണം: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളെജ് അധികൃതർ വിദ്യാർഥികൾക്കെതിരെ എടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച വിസിയുടെ നടപടിക്കെതിരെയാണ് ഗവർണർ വിശദീകരണം തേടിയത്. സിദ്ധാർഥിനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് എിരെയാണ് ആന്‍റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആന്‍റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളെജിൽ നിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ […]

FEATURED

രണ്ടര വയസുകാരിയുടെ ദുരൂഹ മരണം; പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം കാളിക്കാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരിയുടെ മരണത്തിൽ‌ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഇയാൾ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന കുട്ടിയുടെ അമ്മ ഉൾപ്പെടുന്ന ബന്ധക്കളുടെ പരാതിയിലാണ് നടപടി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന് നിലയിലാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തതെന്ന് കാളിക്കാവ് പൊലീസ് അറിയിച്ചു. കുഞ്ഞിന്‍റെ ദേഹത്ത് മർദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടിയെ പിതാവ് നിരന്തരം മർദിക്കാറുണ്ടായിരുന്നതായും പല തവണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും കുട്ടിയുടെ അമ്മയും ബന്ധുക്കളും പറയുന്നു. കുഞ്ഞിന്‍റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു […]

FEATURED

പള്ളിപരിസരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്

കോട്ടയം: കിടങ്ങൂരിൽ നിയന്ത്രണംവിട്ട കാർ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂർ കൂടല്ലൂർ സെന്‍റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ മൂന്നുപേരിൽ ഒരാൾ മെഡിക്കൽ കോളെജിലും ഒരാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാൾക്ക് നിസാര പരുക്കാണ്.

FEATURED

ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: ബോള്‍ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും ബോള്‍ എടുക്കാനായിരുന്നില്ല. തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു.

FEATURED

ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ; ഐസി മോൾക്ക് ഇരട്ട മെഡൽ നേട്ടം

കൂത്താട്ടുകുളം: ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള ഐസി മോൾക്ക് ഇരട്ട മെഡൽ നേട്ടം. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഐസി മോൾ കരുത്തരോട് എതിരിട്ടാണ് രണ്ട് ബ്രൗൺസ് മെഡൽ നേടി അഭിമാനമായത്. ഡബിൾസിലും, മിക്സഡ് ഡബിൾസിലും മത്സരിച്ചാണ് കേരളാ പോലീസിന് മെഡൽ സമ്മാനിച്ചത്. ഓരോ മത്സരവും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളിലെ കരുത്തരോട് മത്സരിച്ചാണ് മെഡൽ നേടിയതെന്നും ഐസി മോൾ പറഞ്ഞു. സെമിയിൽ നാഗലാൻഡുമായാണ് ഏറ്റുമുട്ടിയത്. […]

FEATURED

ചമയവിളക്കിനിടെ അപകടത്തിൽ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും വണ്ടിക്കുതിരയുടെ നിയന്ത്രണം വിട്ടു. അതിനിടെ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞ് അപകടത്തിൽപ്പെട്ടു. കുതിര കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.

FEATURED

മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഐഎം

കണ്ണൂർ: മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റു. ആര്‍എസ്എസ് പ്രവർത്തകരാണ് ആക്രമത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂര്‍ എകെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ രാത്രി പത്തോടെയാണ് സംഭവം. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി […]

FEATURED

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യത്തിന് വിജയം

ന്യൂഡൽഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംയുക്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യത്തിന് വിജയം. എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവര്‍ ചേര്‍ന്ന മുന്നണിയാണ് വ്യക്തമായ ആധിപത്യത്തോടെ ജെഎന്‍യുവില്‍ വിജയിച്ചത്. ഐസ നേതാവ് ധനഞ്ജയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പുതിയ പ്രസിഡന്റ്. 922 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ധനഞ്ജയ് 2598 വോട്ട് നേടിയപ്പോള്‍ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീര 1676 വോട്ടുകള്‍ നേടി രണ്ടാമതെത്തി. എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജുനൈദ് റാസ 283 വോട്ട് നേടി. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട […]