യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു; 16കാരന് ദാരുണാന്ത്യം

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് […]

മൂന്നുവയസുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്: അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

ആലുവ: കൊച്ചിയിൽ നാലുവയസുകാരിയെപുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്ഛന്‍റെ മൂന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രണ്ടുപേരെ പൊലീസ് വിട്ടയക്കുകയായിരുന്നു.ഇതിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ടാണോ കൊലപാതകം […]

പനി ബാധിച്ച് ത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുല‍ർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. […]

ലോകത്തിലെ ഏറ്റവും വിലയേറിയ ടീപ്പോട്ട് ; വില 24.84 കോടി രൂപ

ചായയിഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. രാവിലെത്തെ ചായയോടൊപ്പമാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. ഉറക്കക്ഷീണത്തില്‍ നിന്നുന്മേഷം പകരാനാണ് പലരും രാവിലെ ചായ പതിവാക്കുന്നത്. കട്ടന്‍ ചായ, മസാല ചായ, പാല്‍ച്ചായ തുടങ്ങി വ്യത്യസ്തങ്ങളായ ചായകള്‍ നമ്മള്‍ കുടിക്കാറുണ്ട്. ചായ ഒഴിക്കാനായി ഒരു കപ്പ്, സോസര്‍, ടീപോട്ട് എന്നിവയും നമ്മുടെ ടേബിളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആ ടീപോട്ട് കുറച്ച് വിലപിടിപ്പുള്ളതായാലോ എന്നു ചിന്തിച്ചിട്ടുണ്ടോ. 2016 മുതല്‍ ലോകത്തിലെ ഏറ്റവും വിലക്കൂറിയ ടീ പോട്ടെന്ന ഗിന്നസ് റെക്കോഡ് […]