FEATURED

സലീഷ് ചെമ്മണ്ടൂർ അന്തരിച്ചു

കാലടി: കാലടിയിലെ ബിജെപി നേതാവ് സലീഷ് ചെമ്മണ്ടൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രിയിൽ. കാലടി മാണിക്കമംഗലം സ്വദേശിയാണ്.

FEATURED

അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴ കനക്കുമെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസം(മെയ് 22) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു […]

FEATURED

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞികുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.

FEATURED

കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി, റിമാൻഡിൽ

അതിരപ്പിള്ളി: കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി വെട്ടിലായി തമിഴ്നാട് സ്വദേശി. വീഡിയോ കിട്ടിയ വഴിക്ക് തമിഴ്നാട് സ്വദേശി സൗഗതിനെ  വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ചാലക്കുടി കോടതി 14 ദിവസം റിമാൻഡ് ചെയ്തു. അതിരപ്പിള്ളി – മലക്കപ്പാറ പാതയിലായിരുന്നു സംഭവം.തമിഴ്നാട് സ്വദേശികളായ ഏഴ് അംഗ സംഘം ഇന്നലെയാണ് വാൽപ്പാറ വഴി അതിര്‍ത്തി കടന്ന് മലക്കപ്പാറയിലെത്തിയത്. തുടർന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ആനക്കയം ആനത്താരിയിലാണ് ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് കാട്ടാനകൾക്ക് ലഡുവും പഴവും നൽകാൻ സൗഗത് […]

FEATURED

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ചേര്‍ത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് […]

FEATURED

ലോഡ്ജിൽ അനാശാസ്യം, മാനേജരടക്കം രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ അനാശാസ്യം, മാനേജരടക്കം രണ്ട് പേർ പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം ശങ്കരം കുഴി വീട്ടിൽ ലത്തീഫ് (55), ലോഡ്ജ് മാനേജർ ആലപ്പുഴ കൊഴുവല്ലൂർ തൈവിള താഴേപ്പുര വീട്ടിൽ മനു (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതിയാണ് ഇരയായത്. ലോഡ്ജിന്റെ റിസപ്ഷനിൽ നിന്ന് ഗർഭനിരോധന ഉറകൾ കണ്ടെടുത്തു. അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ […]

FEATURED

കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജിൽ  വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ  പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി […]

FEATURED

തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടുപേർ മരിച്ചു.ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. കുണ്ടലി-മനേസർ-പൽവാൾ എക്സ്പ്രസ് ഹൈവേയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ബസിൽ അറുപതോളം യാത്രക്കാരുണ്ടെന്നായിരുന്നു വിവരം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവടങ്ങളിൽ നിന്ന് തീർഥാടനം കഴിഞ്ഞ് തിരിച്ചു മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.ഇവരെല്ലാവരും പഞ്ചാബിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്.

FEATURED

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സ്മാരകം പണിതിരിക്കുന്നത്. ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മരിച്ച സുബീഷും ഷൈജുവും സിപിഎമ്മി സജീവപ്രവര്‍ത്തകരായിരുന്നു. എന്നാൽ 2015ല്‍ ഇവര്‍ കൊല്ലപ്പെട്ട സമയത്ത് പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ഇവര്‍ക്ക് വേണ്ടിയാണിപ്പോള്‍ സ്മാരകം പണിതിരിക്കുന്നത്. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്. 2015 ജൂണ്‍ 6ന് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ബോംബ് […]

FEATURED

വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ […]

FEATURED

യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ വഴിത്തിരിവ്. രാജ്കുമാറിന്റെ വീടും ബൈക്കുമാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ രാജ്കുമാറിന്റെ പെൺസുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് തീയിട്ടതെന്ന് പ്രതികൾ മൊഴിനൽകി. മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവിൽ വീടിന് തീയിട്ടത്.

FEATURED

അന്തർദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച്ച കാലടിയിൽ തിരശ്ശീല ഉയരും

കാലടി: ആറു ദിവസം നീണ്ടുനിൽക്കുന്ന അന്തർദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച്ച കാലടിയിൽ തിരശ്ശീല ഉയരും. അദ്വൈത ഭൂമിയുടെ മഹത്വം വിളിച്ചോതുന്ന സമർപ്പണ നൃത്തത്തോടെയാണ് നൃത്ത സംഗീതോത്സവം ആരംഭിക്കുന്നത്. നൃത്ത പരിപാടിയിൽ 14 അദ്ധ്യാപികമാരും, 4 സീനിയർ വിദ്യാർത്ഥിനികളും പങ്കെടുക്കും. മണ്മറഞ്ഞ കലാകാരന്മാരായ മൃദംഗ വിദ്വാൻ ആർ. എൽ. വി. വേണു കുറുമശ്ശേരി, വയലിനിസ്റ്റ് സുനിൽ ഭാസ്‌കർ, പുല്ലാങ്കുഴൽ കലാകാരന്മാരായ എം.എസ്. ഉണ്ണികൃഷ്ണൻ,മഹാദേവൻ പനങ്ങാട് എന്നിവർക്ക് സമർപ്പണമായിട്ടാണ് നൃത്ത പരിപാടി അരങ്ങേറുന്നത് . ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര […]

FEATURED

അനാശാസ്യം, പെരുമ്പാവൂരിൽ ഹോട്ടൽ മാനേജരും ഇതര സംസ്ഥാനത്തൊഴിലാളിയുമടക്കം മൂന്നു പേർ അറസ്റ്റിൽ

പെരുമ്പാവൂർ: അനാശാസ്യം, പെരുമ്പാവൂരിൽ ഹോട്ടൽ മാനേജരും ഇതരസംസ്ഥാനത്തൊഴിലാളിയുമടക്കം മൂന്നു പേർ അറസ്റ്റിൽ. ഒഡീഷ രാധോ സ്വദേശി രഞ്ജിത്ത് റൗട്ട് (22), മൂർഷിദാബാദ് സ്വദേശി റജിബുൽ മുല്ല (32) ഹോട്ടൽ മാനേജർ കൂവപ്പടി ഐമുറി പറമ്പി ജയിംസ് (51) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാനത്തൊഴിലാളിയാണ് ഇരയായ യുവതി. അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ […]

FEATURED

കാലടിയിലെ ഗതാഗത കുരുക്ക്; മീഡിയൻ സ്ഥാപിക്കും

കാലടി: കാലടിയിൽ അനുദിനം അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അടിയന്തിര പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഗ്രാമ പഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട് റോജി എം ജോൺ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗം ചേർന്നു. മറ്റൂരിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫോർത്ത് മൈൽ എ.എ.റോഡിൽ നിന്നും എം.സി.റോഡുമായി ബന്ധിച്ചുള്ള കനാൽ ബണ്ട് കുറുകെ കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടി നാല് വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനുള്ള നിർദ്ദേശം […]

FEATURED

രാഹുൽ ജർമനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്‍റെ സുഹൃത്ത് രാജേഷ് ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കി. നവ വധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്‍റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളാണ് രാഹുലിനെ ജർമ്മനിയിലേക്ക് കടക്കാൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രാഹുലിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായി ഇവരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്‍റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് […]

FEATURED

തീവ്രമഴയ്ക്ക് മുന്നറിയിപ്പ്; 2 ജില്ലകൾ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത 5 ദിവസം തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മലയോരമേഖലകളിൽ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂറെ കൂടി ജാഗ്രത വേണം. ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കുള്ള […]

FEATURED

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെന്‍റ് ചെയ്തു

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ പാത്രിയർക്കീസ് ബാവ സസ്പെന്‍റ് ചെയ്തു. ഇത് സംബന്ധിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന ഇന്ന് പുറത്തിറങ്ങി. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ ആർച്ച് ബിഷപ് പദവി, വലിയ മെത്രാപ്പോലീത്ത പദവികൾ പാത്രിയർക്കീസ് ബാവ നേരത്തെ എടുത്തുകളഞ്ഞിരുന്നു. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇതു സംബന്ധിച്ച് പല തവണ വിശദീകരണവും ചോദിച്ചിരുന്നു. തുടർന്ന് […]

FEATURED

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യ്തു; മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി

കാലടി: കാലടിയിൽ വയറിളക്കവും ചർദ്ധിയും കൂടുതലായിറിപ്പോർട്ട് ചെയ്തതിനെ തുടർന്നും മഴക്കാല പൂർവ്വ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായും ആരോഗ്യ വകുപ്പ് കാലടിയിൽ ഹോട്ടലുകൾ കൂൾബാറുകൾ മറ്റ് ഭഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഇറച്ചിയും പാചകം ചെയ്ത ഭക്ഷ്യസാധനങ്ങളും ഫ്രിഡ്ജിൽ ഒരുമിച്ച് സൂക്ഷിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം പാചകം ചെയ്യുകയും വിൽക്കുകയും ചെയ്ത മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലും, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും, മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുകയും […]

FEATURED

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യ്തു; മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി

കാലടി: കാലടിയിൽ വയറിളക്കവും ചർദ്ധിയും കൂടുതലായിറിപ്പോർട്ട് ചെയ്തതിനെ തുടർന്നും മഴക്കാല പൂർവ്വ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായും ആരോഗ്യ വകുപ്പ് കാലടിയിൽ ഹോട്ടലുകൾ കൂൾബാറുകൾ മറ്റ് ഭഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഇറച്ചിയും പാചകം ചെയ്ത ഭക്ഷ്യസാധനങ്ങളും ഫ്രിഡ്ജിൽ ഒരുമിച്ച് സൂക്ഷിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം പാചകം ചെയ്യുകയും വിൽക്കുകയും ചെയ്ത മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലും, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും, മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുകയും […]

FEATURED

കാഞ്ഞൂർ പഞ്ചായത്തിൽ അടിയന്തിരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ അവലോകനയോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്താൻ യോഗത്തിൽ തീരുമാനമായി. പുതിയിടം ജംഗ്ഷനിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കാനകൾ അടിയന്തിരമായിക്ലീൻ ചെയ്യും. 15 വാർഡുകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷൻ ഡ്രൈ ഡേഎന്നിവ നടത്തുന്നതിന് തീരുമാനിച്ചു. 18 ന് പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 19 ന് വാർഡുകളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും […]