അങ്കമാലി: ബാറിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. കിടങ്ങൂർ കിഴങ്ങൻ പള്ളി ബിജേഷ് (ബിജു 37), കിടങ്ങൂർ മണാട്ട് വളപ്പിൽ വിഷ്ണു (33), കിടങ്ങൂർ തേറാട്ട് സന്ദീപ് (41), പവിഴപ്പൊങ്ങ് പാലമറ്റം ഷിജോ ജോസ് (38), പവിഴപ്പൊങ്ങ് കിങ്ങിണിമറ്റം സുരേഷ് (തമ്പുരാട്ടി സുരേഷ് 43), മറ്റൂർ പൊതിയക്കര വല്ലൂരാൻ ആഷിഖ് പൗലോസ് (25) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയായ ആഷിഖ് മനോഹരനാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. […]