FEATURED

‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ

തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എംഡിഎംഎ ഗുളികകളുമായി പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. എറണാകുളത്തുനിന്ന് കാറില്‍ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു […]

FEATURED

സ്ഥിരം കുറ്റവാളി; കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ,കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട ഭാഗത്ത്, മൂലേത്തുംകുടി വീട്ടിൽ ബിനു (36) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കോടനാട് പൊലീസ് […]

FEATURED

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്‍റേതെന്നും ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ആവശ്യം. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡിഎ കുടിശിക ഉടനടി […]

FEATURED

കൊരട്ടിയിൽ നിന്നു കാണാതായ ദമ്പതികൾ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍

തൃശൂര്‍: പത്ത് ദിവസം മുൻ‌പ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34)ഭാര്യയും വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. കഴിഞ്ഞ 22 തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് […]

FEATURED

റീൽ ചിത്രീകരണത്തിൽ ശിക്ഷാ നടപടിയില്ല; മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽ ചിത്രീകരിച്ച ജീവനക്കാർക്കെതിരേ നടപടി വേണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ആവശ്യഘട്ടത്തിൽ സേവന സന്നദ്ധരായി ഞായറാഴ്ച പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…. തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് […]

FEATURED

”രണ്ടാമതും ഡെങ്കിപ്പനി ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവും”; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡെങ്കിപ്പനി ഒരു തവണ വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്ന ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേരിൽ മാത്രമേ തീവ്രമാകാനുള്ള സാധ്യതയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ഇവർക്ക് രണ്ടാമത് ഡെങ്കിപ്പനി ബാധിച്ചാൽ സ്ഥിതി ഗുരുതരമാവും. ഡെങ്കിപ്പനിക്ക് 4 വകഭേദങ്ങളാണ് ഉള്ളത്. ആദ്യം ഡെങ്കിപ്പനി ബാധിക്കുന്ന ആൾക്ക് ഇത് ജീവിതക്കാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടാക്കും. എന്നാൽ അതേ ആൾക്ക് മറ്റൊരു വകഭേദം […]

FEATURED

ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി; പ്രതി പിടിയിൽ

ആലുവ: ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി. പറവൂർ കവലയ്ക്ക് സമീപത്തെ ഹോട്ടലിന് സമീപത്താണ് 70 വയസ്പ്രായം തോന്നിക്കുന്നയാളെ കുത്തി കൊലപ്പെടുത്തിയത്. ഏഴിക്കര സ്വദേശി ശ്രീകുമാർ (62) ആണ് കുത്തിയത്. വെളുപ്പിന്  5 മണിയോടെ ആയിരുന്നു സംഭവം. ഇന്നലെ രാത്രി ഇവർ ഒരുമിച്ച് മദ്യപിക്കുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു .ഈ വഴക്കിനേ തുടർന്ന് ഇന്ന് ചായകടയിൽ ചായ കുടിക്കാൻ വന്നപ്പോൾ ഉണ്ടായ വഴക്കിനേ തുടർന്നു കത്രിക കൊണ്ട് കുത്തി കൊല്ലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടയാളെ […]

FEATURED

ഒഡീഷാ സ്വദേശിയുടെ കൊലപാതകം; പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

പെരുമ്പാവൂർ : ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. ഒഡീഷ കാണ്ടമാൽ ഉദയഗിരി സ്വദേശി അഞ്ജൻ നായിക് (38) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് […]

FEATURED

എകെജി സെന്‍റര്‍ ആക്രമണക്കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും കേസിലെ രണ്ടാം പ്രതിയുമായ സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാൾ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിന്‍റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇയാൾ 2 വര്‍ഷമായി ഒളിവിലായിരുന്നു. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. […]

FEATURED

വാഹനബ്രാന്റുകളുടെ ലോഗോ മനപ്പാഠം; ഗൗരീഷിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌

പെരുമ്പാവൂർ: അഞ്ചുവയസുകാരൻ ഗൗരീഷിന്റെ കുഞ്ഞു മനസ്സുനിറയെ വാഹനങ്ങളോടുള്ള ഇഷ്ടമാണ്. നിരത്തിൽക്കാണുന്ന ഇന്ത്യൻ വാഹനമായാലും വിദേശനിർമ്മിത വാഹനമായാലും അതിന്റെ ലോഗോയിലാണ് അവന്റെ ശ്രദ്ധ ആദ്യം ചെന്നെത്തുന്നത്. കാർ ബ്രാന്റുകളോടാണ് ഏറെ പ്രിയം. ഏറെ പ്രിയം ലോകത്തിലെ ഏതു വാഹനനിർമ്മാണക്കമ്പനിയുടെയും ലോഗോ ഗൗരീഷിന് മനഃപ്പാഠമാണ്. ലോകത്തിലെ ഏതുവാഹനത്തിന്റെയും ലോഗോ കണ്ടാലുടൻ വാഹനമേതെന്ന് പറയാനുള്ള ഈ കൊച്ചു മിടുക്കന്റെ കഴിവിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരിക്കുകയാണ്. ലാപ്ടോപ്പിൽ പ്രദർശിപ്പിച്ച 110 കാർബ്രാന്റുകൾ ഒരു മിനുട്ട് മുപ്പത് സെക്കന്റുകൊണ്ട് തിരിച്ചറിഞ്ഞു പറഞ്ഞതിനാണ് […]

FEATURED

അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി

പെരുമ്പാവൂർ: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു. രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം […]

FEATURED

മേയർ ആര്യാ രാജേന്ദ്രന് സിപിഎമ്മിന്‍റെ അന്ത്യശാസനം; തെറ്റ് തിരുത്താൻ അവസാന അവസരം നൽകും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ് തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം. മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി […]

FEATURED

ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്

ആലപ്പുഴ: കരുവാറ്റയിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്. ദേശീയ പാതിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. എറണാകുളത്തു നിന്നും കായംകുളത്തേക്കു വന്ന സൂപ്പർഫാസ്റ്റ് ബസും കൊല്ലത്തു നിന്നും ആലപ്പുഴ മെഡിക്കൽ കോളെജിലേക്ക് രോഗിയുമായി പോയ ആംബുലൻസുമാണ് അപകടത്തിൽപെട്ടത്. ആംബുലൻസിലുണ്ടായിരുന്ന 3 പേർക്കും ബസിലുണ്ടായിരുന്ന 2 പേർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

FEATURED

‘ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും, അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദം’, മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 4 വർഷ കോഴ്‌സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമൻസ് കോളെജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാർഥികളുണ്ടാകും. അവർക്ക് ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതു വരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. പുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകർക്കായി പല തലങ്ങളിലുള്ള സ്‌കോളർഷിപ്പുകളും അവാർഡുകളും ലഭ്യമാക്കുന്നുണ്ട്. […]

FEATURED

കാഞ്ഞൂർ തെക്കേ അങ്ങാടിയിൽ റോഡിലേക്ക് മരം ഒടിഞ്ഞു വീണു; ഒഴിവായത് വൻ ദുരന്തം

കാലടി: കാഞ്ഞൂർ തെക്കേ അങ്ങാടിയിൽ ചൊവ്വര – വല്ലം കടവ് റോഡിൽ താന്നി മരം ഒടിഞ്ഞു വീണു. ഒഴിവായത് വൻ ദുരന്തം. സ്വകാര്യ വ്യക്തിയുടെ പാടത്ത് വെള്ളക്കെട്ടിൽ നിന്ന് കുതിർന്ന മരമാണ് കാറ്റിൽ മറിഞ്ഞ് വീണത്. നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. റോഡിൽ വാഹനങ്ങളോ, ആളുകളോ ഒന്നും ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായിരുന്നില്ല. മരം മറിഞ്ഞുവീണ് ഉടൻതന്നെ പുതിയേടം മെർച്ചന്റ് അസോസിയേഷന്റെ മുൻ ഭാരവാഹി ഡേവിസ് കളപ്പറമ്പൻ പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പർ കൂടിയായ വിജി ബിജുവിനെ […]

FEATURED

മികച്ച എൻഎസ്എസ് വോളന്റിയർ ആദിശങ്കരയിലെ എ.ഗൗരി

കാലടി: എപിജെ അബ്ദുൽകലാം കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ മികച്ച എൻ എസ് എസ് വോളന്റിയർ ആയി കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ എ. ഗൗരി തിരഞ്ഞെടുക്കപ്പെട്ടു. വോളന്റിയർ സെക്രട്ടറി എന്ന നിലയിൽ കോളജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ വിവിധ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ ക്ക് നൽകിയ നേതൃത്വമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. വയനാട്ടിൽ വച്ച് നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫീസറിനും ഉള്ള ദേശീയ പുരസ്‌കാരം നേടിയതാണ് ആദിശങ്കരയിലെ […]

FEATURED

പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് എൻടിഎ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി. മേയ് 5നു നടന്ന പരീക്ഷയിൽ സമയനഷ്ടത്തിന്‍റെ പേരിൽ 5 മാർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്ന പരീക്ഷാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയതിനു ശേഷമാണ് റിസൾ‌ട്ട് പുറത്തു വിട്ടത്. സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് ജൂൺ 23ന് 7 സെന്‍ററുകളിലായാണ് പരീക്ഷ നടത്തിയത്. 1563 പരീക്ഷാർഥികളിൽ 813 പേർ മാത്രമാണ് രണ്ടാമത് നടത്തിയ പരീക്ഷ എഴുതിയത്. മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് ഫലങ്ങളില്‍ […]

FEATURED

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500 ലധികം പേർ ചികിത്സയിൽ

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളില്‍ ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് […]

FEATURED

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചേലാമറ്റം ഒക്കൽ വല്ലം പഞ്ചായത്ത് കിണറിന് സമീപം സ്രാമ്പിക്കൽ വീട്ടിൽ ഹാദിൽഷ (ആദിൽഷ 28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ് പുര ഭാഗത്ത് മുണ്ടയ്ക്കൽ വീട്ടിൽ റസൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് (മമ്മു) പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളംനാസ് വേ ബ്രിഡ്ജിനു സമീപം വച്ച് കാറിൽ വന്നിറങ്ങിയ […]

FEATURED

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു

കാലടി: യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു, കൊറ്റമം മണവാളൻ ജോസ് മകൻ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. 4 മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം. ഭാര്യ സ്റ്റീന (നേഴ്‌സ് യുകെ) 4 വയസുകാരി ഈവ മകളാണ്. 2 ദിവസം മുൻപാണ് കമ്പനിയിൽ ജോലിക്ക് കയറിയത്.