FEATURED

ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ,  ഭാര്യ സിനിമോൾ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടേശന് 48 ഉം സിനിമോൾക്ക് 43 ഉം വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. […]

FEATURED

അന്ധനായ അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: മഹാരാജാസ് കോളേജില്‍ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് […]

FEATURED

പുതുപ്പള്ളിയില്‍ ജി ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറിയാണ് ലിജിൻ ലാൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു ലിജിൻ സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്നും കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്‍റ് മഞ്ജു പ്രദീപ് എന്നീ പേരുകളാണ് പരിഗണിച്ചിരുന്നത്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിച്ചിരിക്കുന്നത്.

FEATURED

കേരളത്തിൽ നിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് എസ് പി ആർ മഹേഷിനാണ്. എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്ഐ ആർ ജയശങ്കർ, എഎസ്ഐ ശ്രീകുമാർ, എൻ ​ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജ​ഗോപാൽ, എം ബിജു […]

FEATURED

ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു; പൊലീസിന് നേരെ അതിക്രമവുമായി പെൺകുട്ടി

കോട്ടയം ∙ സുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ പൊലീസിനു നേരെ പെൺകുട്ടിയുടെ അതിക്രമം. ശനിയാഴ്ച  തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണു സംഭവം. ഗോശാലപ്പറമ്പിൽ വിഷ്ണുവിനെ (19)   അറസ്റ്റ് ചെയ്തതിനെത്തുടർന്നാണു സംഭവം. ‌ യുവാവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസെത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ  ജീപ്പിൽ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അതിക്രമം നടത്തുകയായിരുന്നുവെന്ന് എസ്എച്ച്ഒ ജി.അനൂപ് പറഞ്ഞു. ഡോറിനിടയിൽപെട്ട് സിപിഒ ശെൽവരാജിന്റെ കൈക്കു പരുക്കേറ്റു. വിഷ്ണുവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റി.

FEATURED

ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തി, ഐടി ജീവനക്കാരൻ അറസ്റ്റിൽ

തൃപ്പൂണിത്തുറ:  ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തിയ ഐടി ജീവനക്കാരനെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനിൽ പ്രഗീതിനെയാണ് (39) അറസ്റ്റ് ചെയ്തത്. എസ്എൻ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് പ്രതി 2 കഞ്ചാവ് തൈകൾ വളർത്തിയത്. ഇവിടെ നിന്ന് 7 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ പി.എച്ച് സമീഷ്, എസ്ഐ വി.ആർ. രേഷ്മ, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, പോൾ മൈക്കിൾ, […]

FEATURED

ചതുപ്പിൽനിന്നു ലഭിച്ച മൃതദേഹം പെൺകുഞ്ഞിന്റേത്: കൊലപാതകമല്ലന്ന് നിഗമനം

തിരുവല്ല:  വളഞ്ഞവട്ടം ജംക്‌ഷനു സമീപത്തെ ചതുപ്പിൽനിന്നു ശനിയാഴ്ച വൈകിട്ട് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ മൃതദേഹം എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമല്ലെന്നാണ് പ്രാഥമിക നിഗമനം. മരിച്ചശേഷം കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. മൃതദേഹത്തിന് ഏകദേശം 5 ദിവസം പഴക്കം വരുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പോസ്റ്റ്മോർട്ടം ചെയ്തു. മൃതദേഹത്തിന്റെ അരയിൽ കറുത്ത ചരട് ഉണ്ട്. കമിഴ്ന്നു […]

FEATURED

വയലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടിയിലെ വയലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു. വൈപ്പിൻ സ്വദേശി രാജീവിന്‍റേതാണ് മൃതദേഹം. പെയിന്‍റിങ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായിട്ട് കാണാനില്ലായിരുന്നു. ഭാര്യയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ മരണകാരണം വ്യക്തമല്ല. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഊരള്ളൂർ നടുവണ്ണൂരിലെ വയലിനോട് ചേർന്നാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലിസിനെ വിവരമറിയിച്ചത്. പിന്നീട് പൊലീസും ഫോറൻസിക് വിഭാഗവും ചേർന്ന് ഡ്രോൺ […]

FEATURED

വല്ലംകടവ്-പാറപ്പുറം പാലം ഉദ്ഘാടനം 24-ന്

കാലടി: പെരുമ്പാവൂർ-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച വല്ലംകടവ്-പാറപ്പുറം പാലം യാഥാർഥ്യമാവുന്നു. 23 കോടി ചെലവിട്ടാണ് പെരിയാറിന് കുറുകെ പാലം നിർമിച്ചത്. 24-ന് 10-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണം 2016-ൽ തുടങ്ങിയെങ്കിലും 2018-ലെ വെള്ളപ്പൊക്കത്തിൽ പണികൾ മുടങ്ങി. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെൻഡർ ചെയ്തു. ടെൻഡർ തുകയെക്കാൾ കൂടുതൽ തുക […]

FEATURED

കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു

അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു. പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവിയാണ് മരിച്ചത്. പതിമൂന്നു വയസ്സ് ആയിരുന്നു. കൊരട്ടി എൽഎഫ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കറുകുറ്റി പതിനഞ്ചാം വാർഡിൽ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണത്. മറ്റു കുട്ടികൾ […]

FEATURED

മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന

മലപ്പുറത്ത് എന്‍ഐഎ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധന. നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. ഈ മാസം ആദ്യം മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഗ്രീന്‍വാലിയാണ് […]

FEATURED

ഓണക്കാലമായിട്ടും ശമ്പളമില്ല; ബസ് കഴുകി കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം

കണിയാപുരം: ഓണക്കാലമായിട്ടും കെ.എസ്.ആർ.ടി.സി.യിൽ ജൂലായ്‌ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ കണിയാപുരം ഡിപ്പോയിൽ ബസ് കഴുകി പ്രതിഷേധിച്ചു. യൂണിയന്റെ നോർത്ത് ജില്ലാ സെക്രട്ടറി രാജേഷ് ചെമ്പഴന്തി, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഗിരീഷ് കുമാർ, യൂണിറ്റ് പ്രസിഡൻറ് എ.എസ്.സുനിൽ, ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്.രഞ്ജു, എസ്.എൻ.സഫീർ എന്നിവർ പങ്കെടുത്തു. ഡിപ്പോയിൽ കിടന്ന ബസുകളും ഡിപ്പോയിൽ വന്നുകയറിപ്പോകുന്ന ബസുകളും കഴുകിയാണ് പ്രതിഷേധിച്ചത്.

FEATURED

താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

താനൂർ: താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. അതേ സമയം മൊഴികളിൽ കൂടുതല്‍ വ്യക്തത വരുത്തിയതിനു ശേഷമേ ആരെയൊക്കെ പ്രതി ചേര്‍ക്കണമെന്ന് അന്വേഷണ സംഘം തീരുമാനിക്കൂ. താമിര്‍ ജിഫ്രിയുടെ മരണത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്തായിരുന്നു സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചിരുന്നത്. പൊ​ലീ​സി​ന്റെ മ​ർ​ദ​നം കാ​ര​ണ​മാ​യാ​ണ് താ​മി​ർ മ​രി​ച്ച​തെ​ന്ന നി​ല​യി​ലാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. ഇ​ത് പൊ​ലീ​സി​നെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി​യെ​യും വ​ലി​യ രീ​തി​യി​ൽ […]

FEATURED

6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയിൽ പുഴയോരത്തെ ചതുപ്പിൽ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് അനുഭവപ്പെട്ട ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുള്ളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് 2 ദിവസം പഴക്കുള്ള മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കാലിൽ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍ക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ […]

FEATURED

ഓണത്തിരക്ക്: മുംബൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിന്‍

തിരുവനന്തപുരം: ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിച്ച് കേന്ദ്രത്തിന്‍റെ ആദ്യ നീക്കം. ഓണത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. കേരളത്തിന്‍റെ അവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് മുംബൈയിൽ നിന്നുമാണ് സ്പെഷ്യൽ ട്രെയിന്‍. പന്‍വേലിൽ നിന്നും നാഗർവേലിലേക്കും 24ന് തിരിച്ചുമായിരിക്കും സർവീസ്. സെപ്റ്റംബർ 7 വരെയാണ് സർവീസ് ഒരിക്കിയിരിക്കുന്നത്. തിരിച്ചും 3 സർവീസുകളുണ്ടായിരിക്കുന്നതാണ്.

FEATURED

സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ

കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഫ്രണ്ട്സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ സൂര്യയും വിജയ്‌യുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. ”ചെറിയ സീനില്‍ […]

FEATURED

രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ്!

അങ്കമാലി: പനിയെ തുർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കി.  അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായത്. പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവച്ചത്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം. രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതിൽ നഴ്സിന്‍റെ ഭാഗത്ത് […]

FEATURED

സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ

നെടുമ്പാശേരി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ്ണ (34), നീണ്ടകര പുത്തൻ തുറ മേടയിൽ വീട്ടിൽ ആരോമൽ (24), പുത്തൻ തുറ വടക്കേറ്റത്തിൽ വീട്ടിൽ അനന്ദു (24), പുത്തൻ തുറ കടുവിങ്കൽ വീട്ടിൽ ഗൗതം കൃഷ്ണ (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പതിനെട്ട് ലക്ഷം രൂപയാണ് നാൽവർ സംഘം തട്ടിയത്. വീടുപണിയുടെ ആവശ്യം എന്നു […]

FEATURED

‘വീയപുരം ചുണ്ടൻ’ ജലരാജാവ്

ആലപ്പുഴ:  ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്. ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കിരീടത്തിൽ മുത്തമിട്ടത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടർച്ചയായ നാലാമത്തെ കിരീടമാണ്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. കെടിബിസി കുമരകമാണ് ചമ്പക്കുളം തുഴഞ്ഞത്. യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും  കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും ഫിനിഷ് ചെയ്തു. ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ […]

FEATURED

ഓണത്തിന്റെ വരവരിയിച്ച് പൂ വസന്തം

പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ക്ഷേത്ര മുറ്റത്ത് ചെണ്ടുമല്ലി പൂത്തു നിൽക്കുന്നത് ഭക്തജനങ്ങൾക്ക് കൗതുകം ആകുന്നു. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള പാടശേഖരത്തിൽ ആണ് ചെണ്ടുമല്ലി പൂക്കളുടെ ഈ കാഴ്ച വസന്തം. ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തെ പിൻപറ്റിയാണ് ക്ഷേത്ര ഭരണസമിതി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. മഞ്ഞ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലുള്ള പൂക്കൾ ഇവിടെയുണ്ട്. രായമംഗലം കൃഷിഭവൻ, ഇരിങ്ങാലക്കുട സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകൾ ആണ് നട്ട് പരിപാലിച്ചത്. ഈ ചണ്ട്മല്ലി […]