23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
639 views 0 sec 0 Comment

വിമുക്തി സെൻററിൽ നിന്ന് ഗുളികകൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

admin - September 23, 2023

മുവാറ്റുപുഴ: മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെൻററിൽ നിന്ന് ഒ എസ് ടി ഗുളികകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തൃപ്പൂണിത്തുറ നടമ എരൂർ ലേബർ ജംഗ്ഷൻ ഭാഗത്ത് കീഴാനിത്തിട്ടയിൽ വീട്ടിൽ നിഖിൽ സോമൻ (26), തൃപ്പുണിത്തുറ തെക്കുംഭാഗം ആർ എൽ വി കോളേജിന് സമീപം മിനി ബൈപ്പാസ് ഭാഗത്ത്‌ പെരുമ്പിള്ളിൽ വീട്ടിൽ സോണി സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ലഹരിവിമുക്തി ചികിത്സക്കായി സർക്കാർ സൗജന്യമായി നൽകിയിരുന്ന ഗുളികകൾ ആണ് പ്രതികൾ മോഷ്ടിച്ചത്. മോഷണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ നിഖിലിനെതിരെ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ലഹരികേസുകളുണ്ട്. സോണിക്ക് എതിരെ എറണാകുളം നോർത്ത്, ഹിൽപാലസ്, ഇൻഫോ പാർക്ക്‌ എന്നിവിടങ്ങളിൽ കേസുകൾ ഉണ്ട്. മുവാറ്റുപുഴ ലഹരിവിമോചനകേന്ദ്രത്തിൽ കഴിഞ്ഞ മാസം രാത്രിയിൽ വാതിൽ പൂട്ടു തകർത്ത് അലമാര കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്.

പ്രതികൾ രണ്ടുപേർക്കും ഈ കേന്ദ്രത്തിൽ ചികിത്സ ഉണ്ടായിരുന്നു. മോഷണം നടന്നതിന് ശേഷം മുവാറ്റുപുഴ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റോഡിലെക്ക് ഉള്ള 30 ഓളം സിസിടീവി ക്യാമറകൾ നിരീക്ഷിച്ചും, ഫിംഗർപ്രിൻറ് അടക്കമുള്ള ശാസ്ത്രീയതെളിവുകൾ ശേഖരിച്ചും ആണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്.

ഡി വൈ എസ് പി.മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർ വിഷ്ണു രാജു, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.സി.ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ.അനസ്, ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു.

PREVIOUS

റവന്യൂ വകുപ്പിൽ ജോലി വാഗ്ദാനം. തട്ടിയത് 6 ലക്ഷം; പ്രതി കാലടിയിൽ പിടിയിൽ

NEXT

ലോൺ ആപ്പുകളിൽ കുടുങ്ങരുത്; മുന്നറിയിപ്പുമായി പോലീസ്.
Related Post
January 23, 2025
64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
October 4, 2023
സിവില്‍ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
October 4, 2024
കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി; പൾസർ സുനി ഉൾപ്പടെ 8 പേരെ വെറുതെവിട്ടു
October 28, 2023
അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. ശേഷം പിടിച്ചുപറി; രണ്ട് പേർ അറസ്റ്റിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved