FEATURED

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം. കുട്ടിക്ക് പാൽ കൊടുത്തതിന് ശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. പിന്നീട് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുലപ്പാൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കരിച്ചു.

FEATURED

ആദിശങ്കരയിലെ ആയിരത്തോളം വിദ്യാർത്ഥികൾ സിപിആറിൽ പരിശീലനം നേടി

കാലടി: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻറ് ടെക്‌നോളജിയിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മെഗാ സിപിആർ പരിശീലനം നൽകി. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കാർഡിയാക് സെൻററിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം. നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആളുകൾ നിരത്തുകളിൽ കുഴഞ്ഞ് വീഴുന്നത് കൂടി വരുന്നതെന്നും, സിപിആർ പരിശീലനത്തിലൂടെ നമുക്ക് ആളുകളെ ജീവിതത്തിൽ തിരിച്ചു കൊണ്ടു വരാൻ സാധിക്കുമെന്നും മെഗാ സിപിആർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് […]

FEATURED

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ആലുവ: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. നായരമ്പലം വെള്ളേപ്പറമ്പിൽ വീട്ടിൽ അനന്തകുമാർ (46) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കുട്ടിയും മർദ്ദനമേറ്റ കുട്ടിയും തമ്മിൽ സ്‌കൂളിൽ വച്ച് വഴക്ക് കൂടിയിരുന്നു. ഇത് സ്‌ക്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ പറഞ്ഞ് തീർത്തതാണ്. തുടർന്ന് അനന്തകുമാർ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എം.വിശ്വംഭരൻ, എസ്.ഐ എം.അനീഷ്, എ.എസ്.ഐ […]

FEATURED

ജ്യേഷ്ഠനെ വെടിവച്ച് കൊന്ന അനുജൻ പിടിയിൽ

ആലുവ: സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കീഴ്മാട് എടയപ്പുറം സബ് കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ തോമസ് (46) നെയാണ് ആലുവ പോലീസ് അറസ്‌റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജേഷ്ഠനായ പോൾസനാണ് വെടിയേറ്റത്. തോമസിന്‍റെ ബൈക്ക് കേടുവരുത്തിയതുമായി ബന്ധപ്പെട്ട് പോൾസനെതിരെ തോമസ് കേസ് കൊടുത്തിരിന്നു. തുടർന്ന് പോൾസൻ തോമസിനെതിരെ ഭീഷണി മുഴക്കി. ഇതിന്‍റെ വൈരാഗ്യത്താൽ ബഡ് റൂമിൽ അതിക്രമിച്ചു കയറി എയർഗൺ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. പ്രതിയുമായ് പോലീസ് സംഭവം നടന്ന […]

FEATURED

9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും

ആലുവ: 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (54) യെയാണ് പറവൂർ അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് 68 വർഷം കഠിന തടവിനും 22,000 രൂപ പിഴയും വിധിച്ചത്. 2021 ഏപ്രിൽ 15നാണ് സംഭവം. 9 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്തു നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം […]

FEATURED

നായ വളർത്തലിന്‍റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി പിടിയിൽ

കോട്ടയം:കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു. പ്രതിയെ […]

FEATURED

സംസ്ഥാനത്ത് വ്യാപക മഴ സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻ പിടിത്തത്തിന് വിലക്കുണ്ട്. മ്യാന്മാറിനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത […]

FEATURED

അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു

ആലുവ: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസണാണ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റേത് എയർഗണെന്നും അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് […]

FEATURED

പത്താം പിറന്നാൾ ദിനത്തിൽ മൂവാണ്ടൻ മാവ് നട്ട് ശ്രീയ

കാലടി : പത്താം പിറന്നാൾ മധുരിക്കുന്ന ഓർമ്മ മരമാക്കി ശ്രീയ മനോജ്. ചെങ്ങൽ വനിതാ വായനശാലയുടെ പദ്ധതിയായ നാടിനൊരു പച്ചപ്പിന്റെ ഭാഗമായി മൂവാണ്ടൻ മാവുനട്ടാണ് ഈ കൊല്ലത്തെ പിറന്നാൾ ശ്രിയ വ്യത്യസ്തമാക്കിയത്. വായനശാല എക്‌സിക്യൂട്ടീവ് അംഗം സൗമ്യ മനോജിന്റെ മകളാണ്ശ്രിയ.പദ്ധതിയുടെ ആരംഭത്തിൽ തന്നെ സെപ്റ്റംബർ മാസത്തിലെ ജന്മദിനം നാട്ടിലേക്ക് ഒരു മരം കൊടുത്തു തന്നെ ആഘോഷിക്കണമെന്ന് ആവശ്യം അറിയിച്ചിരുന്നു. പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് ശ്രിയ പങ്കാളിയായത്. ചെമ്പകവും, ഞാവലും, ശർക്കര മാവും ഇതിനോടകം നാടിന് ഒരു പച്ചപ്പിന്റെ […]

FEATURED

സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ​ഗോപി

തിരുവനന്തപുരം: സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുൻ എംപിയുമായി സുരേഷ് ​ഗോപി. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങൾ മാറിയെന്നും സുരേഷ് ​ഗോപി അറിയിച്ചു. സജീവ രാഷ്ട്രീയത്തിൽ തുടരുന്നതിൽ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്‍റെ പ്രതികരണം. സുരേഷ് ഗോപിയുടെ പോസ്റ്റ്  കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്ത് […]

FEATURED

റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു

പാലക്കാട്: മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്. . മതിൽക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]

FEATURED

സൈക്കിൾ മോഷ്ടാവ് പിടിയിൽ

ആലുവ: സൈക്കിൾ മോഷ്ടാവ് പോലീസ് പിടിയിൽ. മരട് പനിച്ചയത്ത് പറമ്പ് രാജു (56) വിനെയാണ് ആലുവ പോലീസ് പിടികൂടിയത്. 24 ന്ആലുവ ഫയർ സ്റ്റേഷന് സപ്പീമപമുള്ള സിറ്റി ഹോട്ടലിന്റെ മുൻവശം സൂക്ഷിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരന്റെ സൈക്കിൾ മോഷ്ടിച്ചത്. കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ചയാളും, നിരവധി മോഷണ കേസിലെ പ്രതിയുമാണ്. ശാസ്ത്രീയാന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സൈക്കിൾ എറണാകുളം ചളിക്കവട്ടത്തുള്ള ഒരു ബാർബർ ഷോപ്പിലെ ഇതര സംസ്ഥാനത്തൊഴിലാളിക്ക് 2000രൂപക്ക് വിൽക്കുകയായിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ്.ഐ എസ്.എസ് .ശ്രീലാൽ എ.എസ്.ഐ […]

FEATURED

യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ

നെടുമ്പാശ്ശേരി: യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. പാലക്കാട് പള്ളിപ്പുറം പേഴുംകര മുല്ലവളപ്പിൽ വീട് ഫഹദ് (സലാം 27), തൃശൂർ കൊച്ചണ്ടൂർ വടുതല വാളങ്ങാട്ടുപറമ്പിൽ വീട് മുഹമ്മദ് ഷാഹിൻ (30), തൃശൂർ വടക്കേക്കാട് ചൂത്തംകുളം പൂവംകുഴിയിൽ വീട് ഫസീർ ബാബു (30), തൃശൂർ ഇടക്കാഴിയൂർ കപ്പലങ്ങാട്ട് വീട്ടിൽ നിഖിൽ (31) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ ദുബായിൽ നിന്നും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യുവതിയുടെ പക്കലുണ്ടായിരുന്ന നാല് ക്യാപ്സൾ […]

FEATURED

മലയാറ്റൂരിൽ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം; കാര രെതീഷ് അടക്കം 5 പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും പിഴയും

കാലടി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും പിഴയും വിധിച്ചു. മലയാറ്റൂർ കാടപ്പാറ മണിയാട്ട് വീട്ടിൽ റിതിൻ രാജിനെയാണ് സുഹൃത്തിന്റെ വിവഹതലേന്ന് കുത്തികൊലപ്പെടുത്തുവാൻ പ്രതികൾ ശ്രമിച്ചത്. ഒന്നാം പ്രതി മലയാറ്റൂർ കാടപ്പാറ തോട്ടക്കര വീട്ടിൽ ബോബി (37), നാലാം പ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ടിൽ വീട്ടിൽ കാരരെതീഷ് എന്ന് വിളിക്കുന്ന രതീഷ് (39), അഞ്ചാം പ്രതി മൂക്കന്നൂർ കരയിടത്ത് വീട്ടിൽ ആച്ചി എൽദോ എന്ന് വിളിക്കുന്ന എൽദോ […]

FEATURED

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; കൈയും കാലും അടിച്ചൊടിച്ചു

കൊച്ചി:കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന്‍ കെ ടി ചെഷയറിനെതിരെ ആക്രമണം. നാലംഗ സംഘമാണ് വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെ ആക്രമിച്ചത്. തൃപ്പൂണിത്തുറ കണിയാമ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരുക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കാലിൻ്റെയും കൈയ്യുടെയും എല്ലുകൾ ഒടിഞ്ഞു. സംഭവത്തില്‍ ഹിൽപാലസ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

FEATURED

അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അതിജീവിതയെ വിവാഹം കഴിച്ചതിനെത്തുടർന്ന് യുവാവിന്റെ പേരിലുള്ള പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. 2021-ൽ കൊല്ലം പത്തനാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് റദ്ദാക്കിയത്. പ്ലസ് ടു വിദ്യാർഥിനിയായിരിക്കെ 2019 മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. ഇതേത്തുടർന്ന് പോലീസ് പോക്സോ വകുപ്പ് അടക്കം ചുമത്തി കേസെടുത്ത് പുനലൂർ പോക്സോ കോടതിയിൽ അന്തിമ റിപ്പോർട്ടും ഫയൽ ചെയ്തു. കേസ് നിലനിൽക്കെ കഴിഞ്ഞ ജൂൺ അഞ്ചിന് പ്രതിയും യുവതിയും തമ്മിലുള്ള വിവാഹം […]

FEATURED

യുവാക്കളുടെ മരണം കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പെട്ട്

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. യുവാക്കൾ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലർച്ചെ 4.50 നാണ്. 4 പേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്.

FEATURED

വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ കോഴിക്കോട് 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കല്ലാച്ചിയിൽ  ആണ് സംഭവം സംഭവം. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെയാണ് വാണിമേൽ നിടുംപറമ്പ് സ്വദേശിയായ അർഷാദ് കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ ചുമലിൽ രണ്ട് കുത്തുകളേറ്റു. കല്ലാച്ചി തെരുവൻപറമ്പ് സ്വദേശിയായ 17കാരിക്ക് നേരെയാണ്  ആക്രമം നടന്നത്. ഖത്തറിൽ ജോലിചെയ്യുന്ന അർഷാദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. പെണ്‍കുട്ടിയുമായി അർഷാദിന് വിവാഹ ബന്ധം ആലോചിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിലുള്ള വൈരാഗ്യമാണ് […]

FEATURED

12 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: കായംകുളം – കൃഷ്ണപുരം ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അനധികൃത വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 12 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി അനിൽകുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധികൃത മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പല തവണ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന് കളഞ്ഞിട്ടുള്ള ഇയാളെ വളരെ ശ്രമകരമായിട്ടാണ് പിടികൂടിയത്. കോടതിയിൽ […]

FEATURED

പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം

കൊല്ലം: കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ […]