കാലടി : പെരുമ്പാവൂർ, അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരിയറിന് കുറുകെയുള്ള നിലവിലുള്ള ശ്രീ ശങ്കര പാലത്തിന്റെ അറ്റകുറ്റപണികൾക്ക് 1 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പെരുമ്പാവൂർ എം . എൽ എ എൽദോസ് കുന്നപ്പിള്ളിയും, അങ്കമാലി എംഎൽഎ റോജി എം ജോണും അറിയിച്ചു. എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും. പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് കാര്യങ്ങൾ പഠിക്കാനായി വിദഗ്ധസംഘം […]