FEATURED

വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണം: ഗ്രീഷ്മയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലെ കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് വിചാരണ‌ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 25ന് ജയിൽമോചിതയായതിനു പിന്നാലെയാണ് ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമാ‌യുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകനായ ഷാരോൺ പ്രണയബന്ധത്തിൽനിന്ന് പിന്മാറാതെ വന്നപ്പോൾ […]

FEATURED

ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു. സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു […]

FEATURED

ശനി, ഞായർ ദിവസങ്ങളിൽ കാലടിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

കാലടി: കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കാലടി പോലീസ് സ്റ്റേഷനിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഞായറാഴ്ച്ച ഈ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി തൊഴിലാളികൾ […]

FEATURED

ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞപ്രയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

കാലടി: മഞ്ഞപ്ര പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മഞ്ഞപ്ര ചന്ദ്രപുരയിലെ മിൽമ ഹാളിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. മഞ്ഞപ്ര പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഈ ദിവസങ്ങളിൽ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി […]

FEATURED

ശനി, ഞായർ ദിവസങ്ങളിൽ ശ്രീമൂലനഗരത്ത് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും

കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ ശ്രീമൂലനഗരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. ശ്രീമൂലനഗരം പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഈ ദിവസങ്ങളിൽ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി തൊഴിലാളികൾ […]

FEATURED

ആദിശങ്കരയ്ക്ക്‌ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ അംഗീകാരം; സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ അംഗീകാരം. ലീപ് (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പദവിയാണ് ആദിശങ്കരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിലൂടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ലീപ് സെന്‍ററായി ആദിശങ്കര മാറും. വിദ്യാര്‍ത്ഥികളുടേയും, സാധാരണക്കാരുടെയും ആശയങ്ങള്‍ക്ക് ആദിശങ്കരയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ പരിശീലനവും, വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി മികച്ച ബിസിനസ് സംരഭകരാക്കി മാറ്റും. കേരളത്തിലെ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും. കേരളത്തിലെ 3 എന്‍ജിനീയറിങ്ങ് കോളേജുകള്‍ക്കാണ് ലീപ് […]

FEATURED

ശ്രീശങ്കരാചാര്യരുടെ പ്രതിമയ്ക്കു മുന്നിൻ കൊടി തോരണങ്ങൾ വക്കുന്നത് നിരോധിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പ്രധാന പ്രവേശന കവാടത്തിനു സമീപത്തെ ശ്രീശങ്കരാചാര്യരുടെ പ്രതിമയ്ക്കു മുന്നിൻ കൊടി തോരണങ്ങൾ, ബാനറുകൾ, ഫ്‌ളക്‌സുകൾ മുതലായവ വക്കുന്നത് സർവകലാശാല നിരോധിച്ചു. ഇവിടെ കൊടി തോരണങ്ങൾ വച്ച് ശ്രീശങ്കരാചാര്യരുടെ പ്രതിമ മറക്കുന്നതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. പ്രധാനമന്ത്രിക്കടക്കം പരാതികളും നൽകിയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളുടെ കൊടികളാണ് കൂടുതലായും ഉണ്ടായിരുന്നത്.

FEATURED

കാണ്മാനില്ല

കാഞ്ഞൂർ തറനിലം സ്വദേശി രാമകൃഷ്ണനെ രാവിലെ 10 മുതൽ കാണ്മാനില്ല. കണ്ട് കിട്ടുന്നവർ 7025788723, 9747428031, 8281074066 നമ്പറുകളിൽ ബന്ധപെടുക  

FEATURED

59 വർഷം പഴക്കമുളള തിരുവൈരാണിക്കുളത്തെ പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിലേക്ക് മാറി

കാലടി: 59 വർഷം പഴക്കമുളള തിരുവൈരാണിക്കുളത്തെ പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിലേക്ക് മാറി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സൗജന്യമായി നൽകിയ മുറിയിലാണ് പുതിയ പോസ്റ്റ് ഓഫിസ് കെട്ടടം പ്രവർത്തിക്കുന്നത്. തിരുവൈരാണിക്കുളം മഹാദേവ ട്രസ്റ്റിനു കീഴിലുള്ള സ്‌കൂളുകൾക്കു സമീപത്തുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫിസ് ഇത്രയും കാലം പ്രവർത്തിച്ചത്. വെള്ളാരപ്പിള്ളി സൗത്ത് പോസ്റ്റ് ഓഫിസ് എന്നാണ് ഔദ്യോഗിക നാമം. ഒരു കാലത്ത് തിരുവൈരാണിക്കുളം ഗ്രാമത്തിന്റെ ഹൃദയം ആയിരുന്നു ഇവിടം. ശോഷിച്ചു വന്ന കെട്ടിടത്തിൽ പോസ്റ്റ് ഓഫിസ് കൂടി ഇല്ലാതായതോടെ […]

FEATURED

ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ നിരഞ്ജനയാണ് മരിച്ചത്. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷമാണു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാതായതിനെ തുടർന്ന് മുത്തശി മുറിക്കുള്ളിൽ കയറി നോക്കി. അപ്പോഴാണു […]

FEATURED

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: റോഡരികിലെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 7.40ന് മുടിക്കൽ പെരിയാർ ജംഗ്ഷനിൽ ആണ് സംഭവം. വെള്ളം എടുക്കുന്നതിനായി പൈപ്പിൻ ചുവട്ടിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ എടുത്ത് തോളത്തിട്ട് ഓടുകയായിരുന്നു. കുട്ടി ഒച്ച വച്ചത് കേട്ട് സമീപത്തുള്ള നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുനിർത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഉടൻതന്നെ പെരുമ്പാവൂർ […]

FEATURED

പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

മുവാറ്റുപുഴ: മുവാറ്റുപുഴ ലത ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവാക്കളെ പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മുവാറ്റുപുഴ മുളവൂർ പെരുമറ്റം, കുളുമാരി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ താലൂക്ക് വെങ്ങല്ലൂർ സ്വദേശി ചേനക്കരകുന്നേൽ നിപുൻ അബ്ദുൽ അസീസ് (അപ്പു 34 ), മുളവൂർ വില്ലേജ് പേഴക്കാപ്പിള്ളി കരയിൽ പള്ളിചിരങ്ങര ഭാഗത്ത് പാലത്തിങ്കൽ അർഷാദ് അലിയാർ (45) എന്നിവരെയാണ് മുവാറ്റുപുഴ ഇൻസ്‌പെക്ടർ പി.എം,ബൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് […]

FEATURED

റെയിൽവേ സ്റ്റേഷന് സമീപത്ത് പെൺകുട്ടിയെ കടന്നുപിടിച്ചു; ജീവനക്കാരൻ പിടിയിലായി

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇതര സംസ്ഥാനക്കാരനായ റെയിൽവേ ജീവനക്കാരൻ പിടിയിലായി. ബീഹാർ നളന്ദ ജില്ല ചിക്ലൌര പൊലീസ് സ്റ്റേഷൻ പരിധിയിൽ യോഗിപൂർ മഹേഷ് പൂർ ഡിഗ് താമസക്കാരനായ ദയാനന്ദ് ചൌധരി (27) യാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരി റെയിൽവേ ഗ്രൂപ്പിന് കീഴിൽ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൌധരി. തൃശൂർ റെയിൽവെ സ്റ്റേഷനു സമീപം വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ […]

FEATURED

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല

FEATURED

ചന്ദ്രയാനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം; ശ്രീശാരദ വിദ്യാലയത്തിന് ഒന്നാം സ്ഥാനം

കാലടി: വിക്രം സാരഭായി സയൻസ് ഫൗണ്ടേഷൻ സംസ്ഥാനത്ത സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കാലടി ശ്രീശാരദ വിദ്യാലയ ഒന്നാം സ്ഥാനം നേടി. അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുന്ന മത്സരത്തിൽ ശ്രീശാരദയിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ എം.അനിഷയ്ക്കാണ് ഒന്നാം സ്ഥാനം. ചന്ദ്രയാനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ക്വിസ് മത്സരം. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു. ഫൗണ്ടേഷന്റെ എട്ടാമത് ശാസ്ത്ര കോൺക്ലേവിന്റെ ഭാഗമായി കാക്കനാട് വിക്രം സാരാഭായി സയൻസ് സ്ക്കൂളിലാണ് മത്സരം സംഘടിപ്പിച്ചത്.

FEATURED

സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിൽ സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി.  പ്രതാപ്ഗഡ് ജില്ലയിലെ ഘണ്ടാലി മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്.  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളും ബന്ധുക്കളുമായ 16 വയസുള്ള പെൺകുട്ടികളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ബന്ധുക്കളായ പെണ്‍കുട്ടികള്‍ ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇവരെ ഇതേ ക്ലാസിലെ  നാല് ആൺകുട്ടികള്‍ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡിപ്പിക്കപ്പെട്ടതിലും പ്രതികളുടെ ഭീഷണിയിലും മനം നൊന്താണ് പെൺകുട്ടികള്‍ ജീവനൊടുക്കിയതെന്ന് ഘണ്ടാലി പൊലീസ് എസ്എച്ച്ഒ സോഹൻ […]

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹവുമായി കാസർകോട് ഉദ്യാവറിൽ പ്രതിഷേധം. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാർ രോഷാകുലരായത്. ദേശീയ പാത […]

FEATURED

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

FEATURED

വിവാഹ വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങള്‍; 11 ആടുകളെയും കൈക്കലാക്കി

ആലപ്പുഴ:വിവാഹ വാഗ്ദാനം നൽകി സാധാരണക്കാരായ സ്ത്രീകളില്‍ നിന്ന് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ചെങ്ങന്നൂർ സ്വദേശിനി നല്‍കിയ പരാതിയിലാണ് സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്. പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.  സർക്കാർ ഉദ്യോഗസ്ഥന്‍ എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പലതവണയായി 5 […]

FEATURED

ആദിശങ്കരയിൽ റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്‌നോളജിയിൽ റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഓട്ടോമേഷൻ സൊസൈറ്റിയുടെയും ഇന്ത്യൻ റോബോട്ടിക് സൊസൈറ്റിയുടെയും സഹായത്തോടെയാണ് റോബോട്ടിക്‌സ് ബൂട്ട് ക്യാമ്പും, ഹാക്കത്തോണും നടന്നത്. 3 ദിവസങ്ങളിലായിരുന്നു പരിപാടി. പ്രിൻസിപ്പാൾ ഡോ. എസ്. ശ്രീപ്രിയ ഉദ്ഘാടനം ചെയ്തു. വിവിധ റോബോട്ട് കമ്പനികളിലെ പ്രഗൽഭർ വിദ്യർത്ഥികൾക്ക് ക്ലാസുകളെടുത്തു. ഡ്രോൺ നിർമാണവും, പൈലറ്റിങ്ങും പരിശീലിപ്പിക്കുന്ന വർക്‌ഷോപ്പ്, റോബോട്ടിക് ഓപ്പറേറ്റിങ്ങ് സിസ്റ്റം പരിശീലനം, ഫുട്‌ബോൾ കളിക്കുന്ന […]