ഡോക്ടർമാർക്ക് സമൂഹ്യമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും

തിരുവനന്തപുരം: ഡോക്‌ടർമാർക്ക് സാമൂഹിക മാധ്യമങ്ങളിലുള്ള വിലക്കിനതെരേ കടുത്ത പ്രതിഷേധവുമായി ഐഎംഎയും ദെജിഎംഒയും രംഗത്തെത്തി. സർക്കുലർ പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ അ‍റിയിച്ചു. അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ് സർക്കുലറെന്നാണ് വിമർശനം. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ട് ഡിഎച്ച്എസ് സർക്കുലർ ഇറക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ […]

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി

ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്ഷാമപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. കേസില്‍ രണ്ട് ദിവസം മുൻപ് വാദംകേട്ടപ്പോള്‍ പതഞ്ജലി എംഡിയോടും സഹസ്ഥാപകന്‍ ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷവും ഇത് തുടര്‍ന്ന പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണന്‍ തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ […]

”കാക്കയുടെ നിറം”: ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ വ്യാ പക പ്രതിഷേധം. ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുക ”എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല”, സത്യഭാമ പറഞ്ഞു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമാണ് […]

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ലോക സാമൂഹ്യ പ്രവർത്തക ദിനം ആചരിച്ചു

കാലടി: ലോക സാമൂഹ്യ പ്രവർത്തക ദിനത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സാമൂഹ്യ പ്രവർത്തക വിഭാഗം അലുംനി ടോക്ക്, ക്വിസ് മത്‌സരം ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. കറക്ഷണൽ സെറ്റിങ്ങിൽ സാമൂഹിക പ്രവർത്തനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ തൃശ്ശൂർ ജില്ലാ പ്രൊബേഷൻ ഓഫീസർ ബെൻസൺ ഡേവിസ് ക്ലാസ്സ് നയിച്ചു. പുനരധിവാസം, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുള്ളവർക്ക് പിന്തുണ നൽകുന്നതിന്റെ പ്രാധാന്യം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസ്സ്. യോഗത്തിന് അധ്യക്ഷത വഹിച്ച സർവകലാശാലയിലെ സാമൂഹിക പ്രവർത്തക വിഭാഗം മേധാവി ഡോ. […]

നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല, ക്ഷേത്രക്കമ്മിറ്റി ഹൈക്കോടതിയിലേക്ക്

പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്‍റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ വെടിക്കെട്ട് നടത്താൻ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്കായി […]

കെഎസ്ആർടിസി ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്ക് അപ്പ് ഡ്രൈവർ മരിച്ചു

എടപ്പാൾ: മേൽപ്പാലത്തിനു മുകളിൽ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ രാജേന്ദ്രൻ ആണ് അപകടത്തിൽ മരിച്ചത്. കൂട്ടിയിടിയിൽ തകർന്ന പിക്കപ്പ് വാനിനുള്ളിൽ രാജേന്ദ്രൻ കുടുങ്ങിപ്പോയിരുന്നു. രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് പാർസൽ പിക്കപ്പ് വാൻ പുറകോട്ട് […]

ആദിശങ്കരയിലെ അധ്യാപകർക്ക് പേറ്റന്റ്

കാലടി: കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ അധ്യാപകരുടെ ആശയത്തിന് പേറ്റന്റ് ലഭിച്ചു. ഇലട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അധ്യാപകരായ ഡോ: അജയ് കുമാർ, ഡോ: പി.ആർ ബിപിൻ എന്നിവർക്കാണ് പേറ്റന്റ് ലഭിച്ചത്. ഗ്രാമ, നഗര പ്രദേശങ്ങളിലെ പരിസ്ഥിതിമലിനീകരണം കണ്ടെത്തി അത് അധികൃതരെ അറിയിക്കുന്ന ആശമാണ് ഇവരുടെടേത്. പരിസ്ഥിതി മലിനീകരണം കണ്ടെത്തിയാൽ അധികൃതർക്ക് വേഗത്തിൽ നടപടികൾ സ്വീകരിക്കാനാകും. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐഒടി) അധിഷ്ഠിതമാക്കിയാണ് മലിനീകരണം കണ്ടെത്തുന്നത്.

പൂതപ്പാട്ടിന്ന് ദൃശ്യാവിഷ്‌ക്കാരമൊരുക്കി ഒരു കൂട്ടം വനിതകൾ

കാലടി: ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുട കവിതയായ പൂതപ്പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുകയാണ്. ഇതിന്റെ അവതരണം കാലടി മാണിക്കമംഗലം ക്ഷേത്രത്തിലെ ഉത്‌സവത്തോടനുബന്ധിച്ച്‌ ശനിയാഴ്ച്ച വൈകീട്ട് 7 ന് നടക്കും. മാണിക്യമംഗലം പറയത്തപ്പടി സ്വസ്തിക് സുംബ ആന്റ് യോഗ ഫിറ്റ്‌നസ് സെന്ററിന്റെ അംഗങ്ങളാണ് ഇതിൽ വേഷമിട്ടിരിക്കുന്നത്. അങ്കമാലി വിശ്വജ്യോതി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രേമയാണ് സ്വസ്തിക് യോഗ സെന്റർ നടത്തുന്നത്. സ്‌കൂൾ നാടക രംഗത്ത് പ്രതിഭ തെളിയിച്ച മോഹൻ അങ്കമാലി രംഗപാഠം സാക്ഷാത്കാരം നിർവഹിച്ച ഈ […]

കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ

കൊച്ചി: കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ. സ്കൂളുകളെ സ്മാർട്ടാക്കാനും ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമുള്ള ഓർഡറാണ് ലഭിച്ചത്. നിരവധി കമ്പനികളോട് മത്സരിച്ച് ടെന്ററിലൂടെയാണ് കെൽട്രോണിന്റെ നേട്ടമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തമിഴ്നാട് സർക്കാരിൽ നിന്നും ലഭിച്ച മെഗാ ഓർഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ നിന്നും സമാന ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് സർക്കാരിന് കീഴിലുള്ള തമിഴ്നാട് ടെക്സ്റ്റ് ബുക്ക് ആന്‍റ് എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷന്‍റെ മൂന്ന് […]

അടിമാലി മാങ്കുളം വാഹനാപകടം; മരിച്ചവരുടെ എണ്ണം 4 ആയി

ഇടുക്കി: ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്റെ ഒരു വയസുള്ള മകൻ അപകടത്തിൽ മരിച്ചിരുന്നു. തൻവിക് 1 വയസ്, തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്ന് പേർ. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള […]

ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ആലപ്പുഴ:ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ് വീട്ടില്‍ നീനു വര്‍ഗീസ് (28), പാലയാട് മുണ്ടുപറമ്പില്‍ വീട്ടില്‍ മാത്യു (26), കൂത്തുപറമ്പ് നെഹല മഹല്‍ വീട്ടില്‍ സഹല്‍ (19) എന്നിവരാണ് പിടിയിലായത്. മൂന്നു പേര്‍ അടങ്ങിയ സംഘം 2.15 ലക്ഷം രൂപയാണ് മുഹമ്മ സ്വദേശിയില്‍ നിന്നും പല തവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് ഇവര്‍ […]

വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

ഇടുക്കി:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൻവിക് (1 വയസ്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദേവികുളം എംഎല്‍എ എ രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മൂന്ന് […]

പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും പിഴയും

മുവാറ്റുപുഴ: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് പി.വി അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതൽ തടവും ശിക്ഷയിൽ പറയുന്നുണ്ട്. 2018 ൽ ആണ് സംഭവം. അന്വേഷണ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.എ […]

പേരാമ്പ്രയിലെ കൊലപാതകം: മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽവിട്ടു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വരും ദിവസങ്ങളിൽ പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഹാജരാക്കും. മാർച്ച് പതിനൊന്നിനാണ് സംഭവം. പേരാമ്പ്ര വാളൂർ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്മാൻ കൊലപ്പെടുത്തിയത്. ബൈക്കിൽ ലിഫ്റ്റ് നൽകിയശേഷം യുവതിയെ തോട്ടിൽ തള്ളിയിട്ട പ്രതി, വെള്ളത്തിൽ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. കൊലപാതകമെന്ന സത്യം വെളിവായപ്പോൾ, പ്രതിയെ കണ്ടെത്താൻ പേരാമ്പ്ര […]

തൃശൂരിൽ ഡിവൈഎഫ്ഐ നേതാവ് സിപിഎം ഓഫീസിൽ ജീവനൊടുക്കി

തൃശൂർ: കുന്നംകുളം കേച്ചേരിയിൽ ഡി വൈ എഫ് ഐ നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കി. ഡി വൈ എഫ് ഐ കേച്ചേരി മേഖല പ്രസിഡന്‍റ് സുജിത്ത് (29) ആണ് സി പി എം കച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.  

സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവ് ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. ബിഡിഎസ് വിദ്യാർഥിയായ അനന്തു (24) ആണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവ് ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. ബിഡിഎസ് വിദ്യാർഥിയായ അനന്തു (24) ആണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും’

തൃശൂർ : കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ‘‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ ആണെന്നതു സിപിഎം നേതാവ് എം.എ.ബേബിക്ക് അറിയാം. ഇക്കാര്യം നിങ്ങൾ ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസിൽ ഞാനിരുന്നിട്ടുണ്ട്. കെ.കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന […]

ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ: ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ പട്ടിക്കാട് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പിറകിൽ ലോറി ഇടിച്ച് ഡ്രൈവർ മരിക്കുകയായിരുന്നു. തമിഴ്നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. വാനിന്റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെ പുറകിൽ ലോറി ഇടിക്കുകയായിരുന്നു. മോഹൻ കുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടയർ മാറ്റാൻ സഹായിച്ച മറ്റൊരു പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. മോഹൻകുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് […]

ആലത്തൂരിലെ ഇടതു സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി

തൃശൂർ: ആലത്തൂരിലെ ഇടതു സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാധ്യമത്തിൽ വിഡിയോ ആയാണ് അദ്ദേഹം വോട്ടഭ്യർഥന നടത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ച് പത്മഭൂഷൺ വേണ്ടെന്ന് പറഞ്ഞുള്ള വിവാദം ഉയർന്നതിനിടെയാണ് അദ്ദേഹം കെ.രാധാകൃഷ്ണനായി വോട്ട് അഭ്യർഥിച്ചത്. ‘‘എന്റെ എക്കാലത്തെയും സുഹൃത്താണു കെ.രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ജനസേവനത്തെ കുറിച്ച് ആലത്തൂരിലെ ജനങ്ങള്‍ക്കറിയാം. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം […]