ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മ; കാലടി ആദിശങ്കര മുന്നിൽ

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ  നടക്കുന്ന ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ സമാപിച്ചു. പോയന്റ് നിലയിൽ കാലടി ആദിശങ്കര മുന്നിൽ. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി മുവ്വായിരത്തോളം വിദ്യാർത്ഥികളാണ് ബ്രഹ്‌മയിൽ പങ്കെടുത്തത്. 5 വേദികളിലാണ് മത്സരങ്ങൾ നടന്നത്. 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്. മത്‌സര ഫലം: ആദ്യ ഒന്നും രണ്ടും സ്ഥാനക്കാർ കൊറിയോ നൈറ്റ് 1 ആദിശങ്കര കാലടി 2. മാർ ബസേലിയോസ് കോളേജ് തിരുവനന്തപുരം. വോയ്‌സ് […]

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി പീച്ചാനിക്കാട് കരിയാട്ടുപറമ്പിൽ വൈഷ്ണവ്(25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അങ്കമാലി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അയിരൂർ തിരുകൊച്ചി റസിഡൻസിയിലെ […]

മൊബൈൽ മോഷ്ടാവായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കുന്നത്തുനാട്: മൊബൈൽ മോഷ്ടാവായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ . ആസാം നാഗോൺ സോൽഗുരി സ്വദേശി അട്ബൂർ റഹ്മാൻ (22)നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 26 ന് മണ്ണൂരിൽ സ്ത്രീകൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് മൂന്ന് വില കൂടിയ ഫോണുകളും പണവും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയാന്വേഷണത്തിൽ മലപ്പുറത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച ഫോണുകൾ പട്ടാമ്പി, തൃശൂർ എന്നിവിടങ്ങളിലെ കടകളിൽ വിൽക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്, […]

സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ

മൂവാറ്റുപുഴ: വഴിയരികിലെ സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പോലീസ് പിടിയിൽ. പല്ലാരിമംഗലം അടിവാട് കുറ്റിയാനിക്കുന്നേൽ വിഷ്ണു (21), പുത്തൻ പുരക്കൽ ബിജുമോൻ (37) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ഒമ്പതു ബാറ്ററികൾ പിടികൂടി. പുലർച്ചെ മൂന്നു മണിയോടെ എം.സി റോഡിലെ സോളാർ വിളക്കിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ബാറ്ററികൾ മോഷ്ടിച്ച് ഇറക്കുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സമീപത്ത് മോഷ്ടാക്കളുടെ കാർ നമ്പർ പ്ലേറ്റ് മടക്കിയ നിലയിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. […]

ബിജെപി കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും. കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ  ബിജെപി സ്ഥാനാർത്ഥിയാകും. കാസർകോ‍ഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. […]

ബോധപൂര്‍വമായ ലൈംഗികാതിക്രമം; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വമായ ലൈംഗികാതിക്രമം എന്ന ഐപിസിയിലെ 354ആം വകുപ്പ് ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കേരള പൊലീസ് ആക്ടിലെ 119 A വകുപ്പും ചുമത്തിയിട്ടുണ്ട്. നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഫെബ്രുവരി 26ന് നല്‍കിയ കുറ്റപത്രത്തില്‍ തിരുത്തലുകള്‍ വരുത്തി പുതിയ കുറ്റപത്രം ഇന്നാണ് നല്‍കിയത്.

സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ പിടിയിലായി

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ കസ്റ്റംസിൻ്റെ പിടിയിലായി ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരൻ 1182 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ ചെയിനും വളയും കണ്ടെടുത്തു. അബുദാബിയിൽ നിന്നും വന്ന കാസർക്കോ ഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ […]

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

വയനാട്:വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് […]

സംസ്കൃത സർവ്വകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക്, മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്, ഫൈൻ ആർട്സ്, തിയറ്റർ, കായികപഠനം, അറബിക്, ഉറുദു, മാനുസ്ക്രിപ്റ്റോളജി, ആയുർവേദം, വേദിക് സ്റ്റഡീസ്, ട്രാൻസ്‍ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ജോഗ്രഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് നാല് വർഷ ബിരുദ […]

സിദ്ധാർഥന്‍റെ മരണം; വെറ്ററിനറി സർവകലാശാല വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാ ശാല ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയായ പ്രഫ. എം.ആർ. ശശീന്ദ്രനാഥിനെതിരെയാണ് ഗവർണറുടെ നടപടി. സർവകലാ ക്യാംപസിൽ എസ്എഫ്ഐ നേതാക്കളുടെ ക്രൂര മർദനത്തിനിരയായി രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവൻ പുറപ്പെടുവിച്ചു. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയാൻ സർവകലാശാല വിസിക്ക് വൻ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം […]

വന്യമൃഗ ആക്രമണം; വകുപ്പിന്റെ പട്രോളിംങ് ശക്തമാക്കും

അങ്കമാലി : അങ്കമാലി നിയോജകമണ്ഡലത്തിന്‍റെ മലയോര മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, പൊതുപ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്നു. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ വനം വകുപ്പിന്‍റെ പട്രോളിംങ് കൂടുതല്‍ ശക്തിപ്പെടുത്തുവാനും ജനജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇതോടൊപ്പം വനമേഖലയിലുള്ള റോഡുകളുടെ ഇരുവശത്തും പഞ്ചായത്തുമായി സഹകരിച്ച് തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടുത്തി അടിക്കാട് വെട്ടി നീക്കം ചെയ്യുവാനും, ക്യഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് […]

തിരുനാരായണപുരം ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടികയറി

കാഞ്ഞൂർ: തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടികയറി. തന്ത്രി മഠസി വാസുദേവൻ നമ്പൂതിരി കൊടിയേറ്റി. 8 വരേയാണ് ഉത്സവം. 5 നു രാത്രി 7ന് ഓട്ടൻതുള്ളൽ അരങ്ങേറും. വലിയ വിളക്ക് ദിവസമായ 7 നു രാവിലെ 9 നു ശീവേലി, പഞ്ചാരിമേളം, 10നു സർപ്പങ്ങൾക്കു നൂറും പാലും, രാത്രി 10നു വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട, പള്ളിക്കുറുപ്പ്, വലിയ കാണിക്ക, മേളം എന്നിവയുണ്ടാകും. സമാപന ദിവസമായ 8 നു രാവിലെ 6.30 ന് ആറാട്ടിനെഴുന്നള്ളിപ്പ്, ആറാട്ട്, മേളം, കൊടിക്കീഴിൽ […]

ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം; മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്.  കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിസി ആശുപത്രിക്ക് സമീപം കെട്ടിടം വാടകക്കെടുത്ത് ഹോം സ്റ്റേ എന്ന പേരിൽ അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. കുപ്രസിദ്ധനായ ​ഗുണ്ടയുടെ നേതൃത്വത്തിലാണ് അനാശാസ്യം. ഇയാളുടെ കൂട്ടാളിയുടെ […]

സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐയ്ക്ക് വിജയം

കാലടി : സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വിജയം. മുഴുവൻ സീറ്റിലേക്കും എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടർച്ചയായി ഇരുപത്തിരണ്ടാം വർഷമാണ് സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്‌ഐ വിജയിക്കുന്നത്. വിജയിച്ചവർ: ചെയർപേഴ്‌സൺ:അനൈന ഫാത്തിമ പി (കൊയിലാണ്ടി സെന്റർ) വൈസ് ചെയർപേഴ്‌സൺ: മുന്നു പവിത്രൻ (പയ്യന്നൂർ സെന്റർ) ജനറൽ സെക്രട്ടറി: ആവണി എം.ബി (മെയിൻ സെന്റർ കാലടി) ജോയിൻ സെക്രട്ടറി :അനന്തകൃഷ്ണൻ ബി (പനമന സെന്റർ) ജോയിൻ സെക്രട്ടറി: ആര്യ ഡി നായർ (മെയിൻ സെന്റർ കാലടി)

സിദ്ധാര്‍ത്ഥൻ്റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്, രാജ്യത്തെവിടെയും പഠിക്കാനാകില്ല

വയനാട്:പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം […]

ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

കുറുപ്പംപടി: ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധർ ബഹ്റ (30) നെയാണ് റൂറൽ ഡാൻസാഫ് ടീമും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂർ ഇരിങ്ങോളിന് സമീപത്തു നിന്നാണ് പിടിച്ചെടുത്തത്. കാറിന്‍റെ ഡിക്കിയിൽ ബാഗിൽ എട്ട് പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഒഡീഷയിൽ നിന്ന് ട്രയിൻ മാർഗമാണ് കഞ്ചാവ് ആലുവയിലെത്തിച്ചത്. ഇവിടെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനയായിരുന്നു […]

പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ. എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിന്റെ ജഡം കണ്ടത്. ഇക്കഴിഞ്ഞ രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ചാണ് മ്ലാവ് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മ്ലാവിന്റെ ജഡം കൊണ്ടുപോയി. എന്നാൽ ഈ പ്രദേശത്ത് മ്ലാവ് എവിടെ നിന്ന് വന്നു എന്ന കാര്യത്തിൽ കൃത്യത ഇല്ല. ഇതിനു മുൻപും പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെനിന്ന് 15 കിലോമീറ്റർ അകലെയാണ് കപ്രികാട് […]

പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട

ആലുവ: പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട . മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിൽ മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻ കാട് ഷിജു (40), ഐക്കരേത്ത് അനീഷ് (39), തിരുവഞ്ചിക്കുളം കൂവപ്പറമ്പിൽ വിജേഷ് (41), കൊച്ചങ്ങാടി മഠത്തിപ്പറമ്പിൽ വിനോദ് (44), മൂത്തകുന്നം വേലിക്കകത്ത് തമ്പി (57), വടക്കും പുറം കൈതത്തറ മനോജ് (40), ഉല്ലാസ് നഗർ തറയിൽ […]

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

അങ്കമാലി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി മൂക്കന്നൂർ ചൂളപ്പുര, പാലക്കകവല മേനാച്ചേരി വീട്ടിൽ ആഷിക്ക് ജിനോ (26) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ […]

ആദിശങ്കരയിൽ ബ്രഹ്മയ്ക്ക് തുടക്കമായി

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ  ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ ആരംഭിച്ചു. ആദിശങ്കര ട്രസ്റ്റംഗം കെ.എസ് നീലകണ്ഠ അയ്യർ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, ട്രസ്റ്റ് ഓഡിറ്റർ ടി.പി ശിവരാമകൃഷ്ണൻ, സംഗീതഞ്ജൻ ബി. ഗണേഷ് കുമാർ, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ബി. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിന് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി […]