06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
545 views 3 sec 0 Comment

കോവിഡ് കാലത്ത് ബുക്ക് ചെയ്ത ഹോട്ടൽ റൂമിന്റെ റീഫണ്ട് നൽകിയില്ല; കാലടി സ്വദേശിക്ക്‌ 62,000 രൂപ ഹോട്ടൽ നഷ്ടപരിഹാരം നൽകണം

admin - June 19, 2024

കൊച്ചി : കോവിഡ് കാലത്തെ റീഫണ്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ലംഘിക്കുകയും ഉപഭോക്തൃ അവകാശങ്ങൾ അവഗണിക്കുകയും ചെയ്ത ഹോട്ടലുടമ സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയും അവലംബിച്ചതിനാൽഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഡി. ബി.ബിനു പ്രസിഡണ്ടും വി.രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി.

കാലടി സ്വദേശി സന്ദീപ് രവീന്ദ്രനാഥ്, ആൻഡമാൻ ദീപിൽ പ്രവർത്തിക്കുന്ന സിഷെൽ ഹോട്ടൽ റിസോർട്ട് & സ്പാ  എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അവധിക്കാല വിനോദയാത്രയ്ക്ക് വേണ്ടിയാണ് പരാതിക്കാരനും കുടുംബവും മേയ്ക് മൈ ട്രിപ്പ് മുഖേന എതിർകക്ഷിയുടെ രണ്ട് ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്തത്. 27,810 രൂപ അതിനായി നൽകുകയും ചെയ്തു. കോവിഡ് വ്യാപന കാലത്ത് ടൂറിസ്റ്റ് സ്പോട്ടുകൾ അടച്ചിട്ടുകൊണ്ട് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ നിരോധന ഉത്തരവ് വന്നതോടെ വിനോദയാത്ര അസാധ്യമായി. ഇതിനെ തുടർന്നാണ് പരാതിക്കാരൻ റീഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് എതിർകക്ഷി സമീപിച്ചത്.

എന്നാൽ മറ്റൊരു ദിവസം റൂം നൽകാമെന്ന് വാഗ്ദാനം ചെയ്തതല്ലാതെ തുക തിരിച്ച് നൽകാൻ നിർവാഹമില്ല എന്ന നിലപാടാണ് എതിർ കക്ഷി സ്വീകരിച്ചത്.
വിനോദ യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള തുക പരാതിക്കാരന് തിരിച്ചു കിട്ടിയെങ്കിലും എതിർകക്ഷിയുടെ സ്ഥാപനം മാത്രം കോവിഡ് സംബന്ധിച്ച് സുപ്രീം കോടതിയുടെ പൊതു നിർദേശം നടപ്പിലാക്കാൻ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

ഹോട്ടലിൽ റൂം ബുക്ക് ചെയ്ത തുകയായ 27,810 രൂപ എതിർ കക്ഷി പരാതിക്കാരന് തിരിച്ചു നൽകണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് എന്നീ ഇനങ്ങളിൽ 35,000/- രൂപയും ഉപഭോക്താവിന് നൽകണമെന്ന് കോടതി എതിർകക്ഷിക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. രാജ രാജ വർമ്മ ഹാജരായി.

 

 

 

 

PREVIOUS

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു

NEXT

‘അമ്മ’ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽ
Related Post
July 18, 2025
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി 
November 15, 2023
പ്രതിമാസം 19,980 രൂപ; സംസ്കൃത സർവ്വകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
April 30, 2025
അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു
May 14, 2024
ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; രോഗി വെന്തു മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved