കൊച്ചി:: ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തൻറെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിൻറെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻറെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിൻറെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടന്നു. മലയാറ്റൂർ സെന്റ്. തോമസ് പളളിയിൽ വികാരി ഫാ: ജോസ് ഒഴലക്കാട്ട് കാർമികത്വം വഹിച്ചു.
കെജ്‍രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ന്യൂഡൽഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കുന്നത്. മദ്യനയ കേസിലെ സത്യം കെജ്‍രിവാൾ കോടതിയിൽ വ്യക്തമാക്കും എന്നാണ് ഭാര്യ സുനിത ഇന്നലെ പറഞ്ഞത്. കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2 മണിയോടെ കെജ്‍രിവാളിനെ ഇഡി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇഡി വീണ്ടും നീട്ടി ചോദിക്കാനാണ് സാധ്യത. ഒരു തെളിവും ഇല്ലാതെയാണ് […]
കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍
തിരുവനന്തപുരം:കേരളം ഉൾപ്പടെ രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്. പൊതു അവധി ദിവസങ്ങള്‍ വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ട തിയതികള്‍ കുറിച്ചുവെച്ചോളൂ. കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാർച്ച് 28) സമർപ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം. ഏപ്രില്‍ നാലാം തിയതിയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പൊതു […]
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരേയും, വിദ്യാർത്ഥികളെയും ആദരിച്ചു
കാലടി: ശ്രീശങ്കര കോളേജിലെ പിടിഎയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരേയും, വിദ്യാർത്ഥികളെയും ആദരിച്ചു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. പ്രീതി നായർ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി.ആർ മോഹനൻ, സെക്രട്ടറി ഡോ. കെ ഡി മിനി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി സുനി, ഡോ. രതീഷ് സി നായർ, എസ് കെ ജയദേവൻ, സിൽവി ബൈജു, ടോം വർഗീസ്, അലൂമിനി അസോസിയേഷൻ സെക്രട്ടറി ഡോ. കെ.എ […]
വ്യക്തിപരമായി അപമാനിച്ചു; സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
തൃശൂർ: യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിനെതിരേ കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു […]
ജീവിതം മടുത്തതുകൊണ്ട് പോകുന്നു; അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. ഇന്നലെ വൈകിട്ടാണ് മരണവാർത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ […]
കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം ഡിക്കിയിലാക്കി പാടത്ത് തള്ളി; സ്വർണവ്യാപാരി പിടിയിൽ
തൃശൂർ: കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ സ്വർണവ്യാപാരി അറസ്റ്റിൽ.പാലക്കാട് സ്വദേശി രവി (55) യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച പാടത്ത് കിടക്കുന്നതായി കണ്ടത്. സംഭവത്തിൽ കാറുടമയായ തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടക്കാനിറങ്ങിയ ആളുകളാണ് കുറ്റുമുക്ക് പാടത്ത് മൃതദേഹം കിടക്കുന്നതായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതും. മൃതദേഹത്തിന്റെ ഇടുപ്പിന് സമീപം മാംസം അടർന്നുപോയതായി കാണപ്പെട്ടിരുന്നു. കുത്തേറ്റു മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. മൃതദേഹം മെഡിക്കല്‍ […]
കാഞ്ഞൂർ പഞ്ചായത്ത്; സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥാനം പോളച്ചൻ രാജിവച്ചു
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥാനം പോളച്ചൻ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്കാണ് രാജിക്കത്ത് നൽകിയത്. പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് ശേഷമാണ് രാജി. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. മന്നാം വാർഡ് മെമ്പറാണ്. കോൺഗ്രസ് പ്രതിനിധിയായാണ് മത്‌സരിച്ചത്. കോൺഗ്രസിൽ ആലോചിക്കാതെയായിരുന്നു പോളച്ചന്റെ രാജി. രാജി നൽകിയതിന് ശേഷമാണ് പാർട്ടി രാജിക്കാര്യം അറിയുന്നതും. കോൺഗ്രസിലെ ധാരണ പ്രകാരം പഞ്ചയത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ചിരുന്നു. തുടർന്ന് വിജി ബിജുവിനെ പ്രസിഡന്റായും, സിമി ടിജോയെ വൈസ് […]
രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റം
മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. അതിനിടെ, മുഹമ്മദ് ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ദുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു എന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുഞ്ഞ് മരിച്ചതിന് […]
കാലടി ടൗണിൽ മാലിന്യം കുന്നുകൂടുന്നു; നടപടിയെടുക്കാതെ പഞ്ചായത്ത്
കാലടി : കാലടി ടൗണിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യം കുന്നുകൂടിക്കിടക്കുന്നു. മാലിന്യം റോഡരികിൽക്കിടന്ന് ദുർഗന്ധം പരക്കുകയാണ്. പെരുമ്പാവൂർ റോഡിൽ ടൗണിന്റെ ഹൃദയഭാഗത്തായാണ് മാലിന്യം കൂടിക്കിടക്കുന്നത്. പല കെട്ടിടങ്ങളിലായി താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് കവറുകളും നിക്ഷേപിക്കുന്നത് ഇവിടെയാണ്. കാലടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് റോജി എം. ജോൺ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിവരാത്രിക്കടവിലേക്ക് പോകുന്ന ഭാഗത്തെ മാലിന്യം നീക്കംചെയ്യണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ അത് നടപ്പായില്ല. കാലടിയിലെ സർവമത ക്ഷേത്രത്തിലേക്കുള്ള വഴിയരികിലും മാലിന്യം നീക്കംചെയ്തിട്ടില്ല. ടൗണിലെ ശുചീകരണപ്രവർത്തനങ്ങൾ ശരിയായ […]
വിശുദ്ധ വാരം: മലയാറ്റൂരിൽ തീർഥാടകരുടെ തിരക്കേറി; 24 മണിക്കൂറും മല കയറാൻ സൗകര്യം
മലയാറ്റൂർ: വിശുദ്ധ വാരത്തോടനുബന്ധിച്ച് മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് വിശുദ്ധ വാരത്തിലാണ്. 50 നോമ്പ് ആരംഭം മുതൽ ദിവസവും ധാരാളം തീർഥാടകർ വരുന്നുണ്ട്. കുരിശേന്തിയും കിലോമീറ്ററുകളോളം കാൽനടയായും ഒട്ടേറെ തീർഥാടകരെത്തുന്നു. . തീർഥാടകരുടെ സൗകര്യാർഥം വിപുല ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെളിച്ചവും ശുദ്ധജലവും കുരിശുമുടിയിലും മലമുകളിലേക്കുള്ള പാതയിലും അടിവാരത്തും ആവശ്യത്തിന് ഉണ്ട്. അടിവാരത്ത് മാർത്തോമ്മാ ശ്ലീഹയുടെ രൂപത്തിനു സമീപവും ഒന്നാം സ്ഥലത്തിന് അടുത്തും മലമുകളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാന്നിധ്യത്തിൽ മെഡിക്കൽ സെന്ററുകൾ […]
തലച്ചോര്‍ ഇളകിയ നിലയിൽ, വാരിയെല്ലിൽ പൊട്ടിൽ; 2 വയസുകാരി നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്
മലപ്പുറം: മലപ്പുറം ഉദിരെപൊയിലിൽ 2 വയസുകാരി കൊല്ലപ്പെട്ടത് ക്രൂര മർദനത്തെ തുടർന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമെറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടിയേറ്റ് തലയിൽ രക്തം കട്ട പിടിച്ചിരുന്നുവെന്നും തലച്ചോര്‍ ഇളകിയ നിലയിലായിരുന്നു. വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമായി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഫായിസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് […]
മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. നിരവധി സിനിമകളിലും അയ്യപ്പന്‍ ഭാഗമായിട്ടുണ്ട്. രജനീകാന്തിനൊപ്പം മുത്തുവിലും ശരത് കുമാറിനൊപ്പം നാട്ടാമൈയിലും അയ്യപ്പനുണ്ടായിരുന്നു. നിരവധി മലയാള സിനിമകളിലും അയ്യപ്പനുണ്ടായിരുന്നു. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയതോടെയാണ് അയ്യപ്പൻ ആനപ്രേമികൾക്കും പൂരപ്രേമികൾക്കും പ്രിയങ്കരനായത്.
കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം
കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിച്ചു. ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുൻപെങ്ങും സ്ഥലത്ത് […]
വെറ്റിനറി സർവകലാശാലയിലെ പുതിയ വിസി ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു
വയനാട്: വെറ്റിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ രാജി നൽകി. ഡോ. പി സി ശശീന്ദ്രനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വിസി എം ആർ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നൽകിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാർച്ച് 2 നാണ് ശശീന്ദ്രനെ വെറ്റിനറി സർവകലാശാല വിസിയായി നിയമിച്ചത്. രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നലെയാണ് പി […]
കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
കുറുപ്പംപടി: പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ ചെമ്പുകാവ് തെക്കേത്തറ വീട്ടിൽ ജയൻ (49), ചാലക്കുടി കാടുകുറ്റി കൈപ്പറമ്പിൽ വീട്ടിൽ ഫ്രെഡി ഫ്രാൻസിസ് (41) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പടി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപയും, വേങ്ങൂർ സ്വദേശിനിയിൽ നിന്ന് 32 ലക്ഷം രൂപയും ആണ് സംഘം തട്ടിയെടുത്തത്. പ്രതികൾ എറണാകുളത്ത് പുതുതായി തുടങ്ങുന്ന ഫൈനസ്റ്റ് സ്റ്റുഡിയോ എന്ന […]
സിമി ടിജോ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
കാഞ്ഞൂർ: ഏഴാം വാർഡ് അംഗമായ സിമി ടിജോയെ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുൻ വൈസ് പ്രസിഡന്റ് കെ എൻ കൃഷ്ണകുമാർ പേര് നിർദ്ദേശിച്ചു പതിനൊന്നാം വാർഡ് അംഗം പ്രിയ രഘു പിൻതുണച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു സത്യവാചകം ചൊല്ലിക്കൊടുത്തു. സഹകരണ ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ അജീഷ് ജോസ് വർണാധികാരിയായിരുന്നു.പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രണ്ടാം തവണയാണ് സിജി പഞ്ചായത്ത് അംഗമാകുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ധാരണയെ തുടർന്ന് കെ.എൻ കൃഷ്ണകുമാർ […]
വാഹനം തടഞ്ഞ് നിർത്തി യുവതിയുടെ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ
ആലുവ: യുവതിയുടെ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. നായരമ്പലം കുടുങ്ങാശേരി ചുള്ളിപ്പറമ്പിൽ വിനു (35) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. വീട്ടിലേക്ക് ബിയർ കുപ്പി എറിയുകയും, ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ വിരോധത്തിലാണ്, ഒറ്റയ്ക്ക് കാറോടിച്ച് പോവുകയായിരുന്ന യുവതിയുടെ കാറിന് മുമ്പിൽ കയറിനിന്ന് വാഹനം തടഞ്ഞ് നിർത്തി യുവതിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ ബലമായി കവർച്ച ചെയ്തത്. ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ […]
വിരമിയ്ക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി
ആലുവ: റൂറൽ ജില്ലയിൽ നിന്ന് വിരമിയ്ക്കുന്ന പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്സ് എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. കെ പി എ റൂറൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ ബിജി അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി പി.എം.പ്രദീപ്, ഡി വൈ എസ് പി മാരായ പി.കെ ശിവൻ കുട്ടി, വി […]