കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണ പരാതിയിൽ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. സൈബർ ആക്രമണം അന്വേഷിക്കണമെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ചുവിന്റെ പരാതി. പ്രാഥമിക അന്വേഷണത്തിൽ മനാഫ് അപകീർത്തിപരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം പരാതിയിൽ അർജുന്റെ സഹോദരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ലോറി ഉടമ മനാഫ് എന്ന പേരിലുള്ള മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളും പൊലീസ് പരിശോധിച്ചിരുന്നു. വീഡിയോയിൽ അർജുനെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്തുന്ന […]
ചെറുപ്പമാകാൻ ടൈം മെഷീൻ; ദമ്പതികൾ തട്ടിയത് 35 കോടി
കാൻപുർ: എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ കാൻപുരിലാണു വൻ തട്ടിപ്പ് അരങ്ങേറിയത്. രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവർക്കെതിരെയാണു കേസ്. ഒളിവിൽപ്പോയ ഇരുവരും വിദേശത്തേക്കു കടന്നതായി സംശയിക്കുന്നു. ‘റിവൈവൽ വേൾഡ്’ എന്ന പേരിൽ കാൻപുരിലെ കിദ്വായ് നഗർ പ്രദേശത്തു രാജീവും രശ്മിയും തെറപ്പി സെന്റർ ആരംഭിച്ചിരുന്നു. ഇസ്രയേലിൽനിന്ന് ഇറക്കുമതി ചെയ്ത ‘ടൈം മെഷീൻ’ തെറപ്പി […]
സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി തെരച്ചിൽ തുടങ്ങി
കൊച്ചി: കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി തെരച്ചിൽ തുടങ്ങി. പുതുപ്പളളി സാധു എന്ന ആന ഭൂതത്താൻകെട്ട് വനമേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകർ കാടിനുളളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ് തെരച്ചിൽ ഇന്ന് […]
കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി; പൾസർ സുനി ഉൾപ്പടെ 8 പേരെ വെറുതെവിട്ടു
കോട്ടയം: കിടങ്ങൂരിൽ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസിൽ പൾസർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു. പൾസർ അടക്കം 8 പേരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2014 മേയ് 1നായിരുന്നു കേസിനാസ്പദമായ സംഭവം. ആസൂത്രണം ചെയ്തു നടത്തിയ കവർച്ചയെന്നയിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ തെളിവുകൾ നിരത്തി വാദം സാധൂകരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാട്ടിലേക്കോടി
കോതമംഗലം: കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. ഭൂതത്താൻകെട്ട് തുണ്ടം വനമേഖലയിൽ സിനിമ ചിത്രികരണത്തിന് കൊണ്ടുവന്ന നാട്ടാനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറി. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും വനത്തിലേക്ക് കയറി പോയി. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന […]
റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള മുഴ
അങ്കമാലി: റോബോട്ടിക് സര്‍ജറിയിലൂടെ 54 കാരിയുടെ വയറ്റിലുണ്ടായ വലിപ്പമേറിയ മുഴ നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സിലെ മെഡിക്കല്‍ സംഘം. കാലിലുണ്ടായ വീനസ് അള്‍സര്‍ ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഇടുക്കി സ്വദേശിനിയായ 54 കാരി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നത്. കാലിലേക്കുള്ള രക്തയോട്ടം ദുര്‍ബലമാകുന്നതിനെത്തുടര്‍ന്ന് രക്തം കെട്ടിക്കിടന്ന് വിട്ടുമാറാത്ത മുറിവായി തുടരുന്ന അവസ്ഥയാണ് വീനസ് അള്‍സര്‍. കൂടാതെ പൂർണ ഗര്ഭാവസ്ഥയിലുള്ള ഒരു സ്ത്രീയുടെ അതേ വലിപ്പമുള്ള വയറുമായി ആശുപത്രിയിൽ എത്തിയ രോഗിയിൽ, തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറ്റിലെ […]
റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ടോളിൻസ് വേൾഡ് സ്‌കൂൾ ചാമ്പ്യൻമാർ
കാലടി: മലയാറ്റൂർ ടോളിൽസ് വേർഡ് സ്‌കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ എവർ റോളിംഗ് ട്രോഫി ടോളിൻസ് വേൾഡ് സ്‌കൂൾ കരസ്ഥമാക്കി. സെൻട്രൽ കേരളാ സഹോദയ സ്‌പോർട്‌സ് കോഡിനേറ്റർ സി.സി സുഭാഷ്, മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ ചെയർമാൻ ഡോ. കെ.വി. ടോളിൽ എന്നിവരിൽ നിന്ന് ടോളിൻസ് വേൾഡ് സ്‌കൂൾ സ്‌കേറ്റിങ് അധ്യാപകൻ വി.വി കണ്ണനും മത്സരാർത്ഥികളും അധ്യാപകരും ചേർന്ന് ട്രാഫി ഏറ്റ് വാങ്ങി. ആദ്യത്തെ റണ്ണറപ്പ് സെന്റ്. തോമസ് പബ്ലിക് സ്‌കൂൾ […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും രണ്ടര ലക്ഷം രുപ പിഴയും
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും രണ്ടര ലക്ഷം രുപ പിഴയും വിധിച്ചു ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജ് ഷിബു ഡാനിയേൽ ആണ് പ്രതിയ്ക്ക് തടവും പിഴയും വിധിച്ചത്. എടത്തല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. ഇൻസ്പെക്ടർ പി.ജെ. നോബിളിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സി.ജെ മാർട്ടിൻ ,വി.കെ ശശികുമാർ എന്നിവരടങ്ങുന്ന ടീമാണ് കുറ്റപത്രം സമർപ്പിച്ചത്. വാദി ഭാഗത്തിനായി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ജി യമുന ഹാജരായി.
വയോജന ദിനാചരണം; കാഞ്ഞൂരിൽ വയോജനങ്ങളെ ആദരിച്ചു
കാഞ്ഞൂർ : കാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു.അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു അധ്യക്ഷയായിരുന്നു.കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി റവ:ഫാ. ജോയി കണ്ണമ്പുഴ മുഖ്യ അതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സിമി ടിജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പോളച്ചൻ, സരിത ബാബു, പ്രിയ രഘു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അഭിജിത്ത്,അംഗങ്ങളായ കെ എൻ കൃഷ്ണകുമാർ, ജയശ്രീ ടീച്ചർ, ചന്ദ്രവതി […]
മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ
പെരുമ്പാവൂർ: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ .കട്ടപ്പന സ്വദേശി 19കാരൻ, ഇടുക്കി രാജ മുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടിൽ ജെസ്ന ജോർജ് (23) എന്നിവരെയും, പ്രായപൂർത്തിയാകാത്ത ആളേയുമാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. 27ന് പുലർച്ചെ മഞ്ഞപ്പെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ സ്വദേശിയായ റോണി വർഗീസിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന മോട്ടോർസൈക്കിളാണ് മോഷ്ടിച്ചത്. ജോലി ആവശ്യം മഞ്ഞപ്പെട്ടി റോഡിനോട് ചേർന്ന വീട്ടിൽ താമസിക്കുകയായിരുന്ന റോണി രാത്രി വണ്ടി […]
ആസ്തിക്കിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി
എളവൂർ: പുളിയനം മില്ലുപടി ഭാഗത്ത് അച്ചനും, അമ്മക്കുമൊപ്പം അതിദാരുണമായി പൊള്ളലേറ്റ് മരിച്ച ആറ് വയസുകാരൻ ആസ്തിക്കിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പുളിയനം വെളിയത്തു വീട്ടിൽ സനൽ (39), ഭാര്യ സുമി (35) എന്നിവർക്കൊപ്പം ശരീരമാസകലം പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിലെ തീ വ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന കാലടി ആശ്രമം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ഇവരുടെ ഇളയ മകൻ ആസ്തിക് ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. നിസഹായതയുടെ നൊമ്പര തുരുത്തിൽ അകപ്പെട്ട ആ പിഞ്ചുകുഞ്ഞിൻ്റെ അതിദാരുണ ദുരന്തമറിഞ്ഞ് […]
ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്; കർണാടക സ്വദേശി പിടിയിൽ
ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ കർണാടക ഗുൽബർഗ എൻജിഒ കോളനിയിൽ പ്രകാശ് ഈരപ്പ (49) യെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. കിഴക്കമ്പലം മലയിടം തിരുത്ത് സ്വദേശിക്കാണ് പണം നഷ്ടമായത്. സ്വകാര്യ കമ്പനിയുടെ ഷെയർ മാർക്കറ്റിംഗ് ചീഫ് ആണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ വഴി മലയിടം തുരുത്ത് സ്വദേശി പരിചയപ്പെടുന്നത് ചാറ്റിങ്ങിലൂടെ വിശ്വാസത ആർജ്ജിച്ചു. തുടർന്ന് ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് […]
സത്യസന്ധതയ്ക്ക് മാതൃകയായി കാഞ്ഞൂര്‍ സ്വദേശി സോനു
കാലടി: സത്യസന്ധതയ്ക്ക് മാതൃകയായി കാഞ്ഞൂര്‍ സ്വദേശി ടി.എസ് സോനു. കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് നല്‍കി. അങ്കമാലി കാലടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മീനു ബസിലെ കണ്ടക്ടറാണ് സോനു. ജോലിക്കിടെ ബസില്‍ കിടന്ന് സ്വര്‍ണമാല സോനുവിന് ലഭിച്ചു. ഉടന്‍ കാലടി പോലീസ് സ്‌റ്റേഷനില്‍ മാല ഏല്‍പ്പിച്ചു. തുടര്‍ന്നാണ് മാല നഷ്ടപ്പെട്ടുവെന്ന പരാതിയുമായി നടുപ്പിള്ളിത്തോട് സ്വദേശിനി ഗിഫ്റ്റി കാലടി പോലീസ് സ്റ്റഷനില്‍ എത്തുന്നത്. അന്വേഷണത്തില്‍ സോനുവിന് ലഭിച്ച മാല ഗിഫ്റ്റിയുടെതാണെന്ന് മനസിലായി. ഉടന്‍ പോലീസുകാര്‍ സോനുവിനെ വിളിച്ച് വരുത്തി. പോലീസുകാരുടെ […]
മാതാപിതാക്കൾക്ക് പിന്നാലെ ആസ്തിക്കും യാത്രയായി; അങ്കമാലിയിൽ മരിച്ച ദമ്പതികളുടെ ഇളയ കുട്ടിയും മരിച്ചു
അങ്കമാലി : അങ്കമാലി പുളിയനത്ത് വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ ഇളയ മകനും മരിച്ചു. ആസ്തിക്ക് സനൽ (6) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്നു ആസ്തിക്ക്. പുളിയനം മില്ലുംപടി ഭാഗത്ത് താമസിക്കുന്ന വെളിയത്ത് വീട്ടിൽ സനൽ (40) ഭാര്യ സുമി (35) എന്നിവരെയാണ് ഇന്ന് വെളുപ്പിന് മരിച്ച നിലയിൽ കണ്ടെത്തിയത്. സനൽ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലും സുമി കട്ടിലിൽ പൊള്ളലേറ്റ നിലയിലുമായിരുന്നു. വീട്ടിൽ നിന്നും കുട്ടികളുടെ നിലവിളി കേട്ട അയൽവാസി ഓടിച്ചെന്നു […]
അങ്കമാലിയിൽ ദമ്പതികൾ വീടിനുളളിൽ മരിച്ച നിലയിൽ; കുട്ടികൾ ഗുരുതരാവസ്ഥയിൽ
അങ്കമാലി പുളിയനത്ത് ദമ്പതികളെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിയനം മില്ലുംപടി ഭാഗത്ത് താമസിക്കുന്ന വെളിയത്ത് വീട്ടിൽ സനൽ (40) ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്, സനലിനെ തൂങ്ങി മരിച്ച നിലയിലും, സുമിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടിളെ എറണാകുളം മെഡിക്കൽ സെന്ററിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. സനൽ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലും സുമി കട്ടിലിൽ പൊള്ളലേറ്റ നിലയിലുമായിരുന്നു. രാത്രി 12 മണിയോടെ വീട്ടിൽ […]
ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിലും, ഭാര്യ തീ പൊള്ളലേറ്റ് മരിച്ച നിലയിലും; കുട്ടികൾ ഗുരുതരാവസ്ഥയിൽ
അങ്കമാലി: പുളിയനത്ത് വീടിനുള്ളിൽ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിലും, ഭാര്യയെ തീ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി. പുളിയനം മില്ലുംപടി ഭാഗത്ത് താമസിക്കുന്ന വെളിയത്ത് വീട്ടിൽ സനൽ ഭാര്യ സുമി എന്നിവരാണ് മരിച്ചത്, ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടിളെ എറണാകുളം മെഡിക്കൽ സെന്ററിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ
മലപ്പുറം: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പി.വി അൻവർ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് അൻവർ ആവർത്തിച്ചു. സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. പാർട്ടി നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ പൊലീസ് സംവിധാനമെത്തി നിൽക്കുന്നു. […]
പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് ദൈവനികേതത്തിൽ ദേവ നന്ദ(17), അമ്പലംകുന്ന ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷെഹിൻഷാ(17) എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാക തീരത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൂയപ്പളളി ഓടനാവട്ടം […]
തൃശൂർ എടിഎം കൊള്ളക്കാർ കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം, പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു
തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്. ഒരാൾക്ക് വെടിയേറ്റ് പരുക്കേറ്റ നിലയിലായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ്. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് തമിഴ് നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയിൽ ഉണ്ടായ […]



