രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും

ദില്ലി: രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയിൽ എംപിയായി തുടരുമെന്നും വിവരമുണ്ട്. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവാകാൻ പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് ഏറ്റവും യോഗ്യൻ. മോദിക്കെതിരായ പോരാട്ടത്തിൽ രാഹുലിൻ്റെ നയങ്ങൾക്ക് വലിയ […]

പ്രാവുകളെ മോഷ്ടിക്കാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ കയറി പ്രാവുകളെ മോഷ്ടിക്കാന്‍ ശ്രമിക്കുകയും മോഷണശ്രമം ചെറുത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. എരഞ്ഞിക്കല്‍ തടങ്ങാട്ട് വയലിന് സമീപം താമസിക്കുന്ന തൊടികയില്‍ സാഗീഷ് ആണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ദിവസം രാവിലെ പൊലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് മോഷണശ്രമം നടന്നത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ സാഗീഷ്, തമിഴ്‌നാട് സ്വദേശി വില്‍പനക്കായി വളര്‍ത്തിയിരുന്ന പ്രാവുകളെ മോഷ്ടിക്കാന്‍ […]

സ്കൂളിൽ വിദ്യാര്‍ത്ഥിക്ക് മർദനം; 2 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

വയനാട്:വയനാട് മൂലങ്കാവ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 2 വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തു. ഏഴ് ദിവസത്തേക്ക് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. പ്രത്യേക കമ്മറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രധാന അധ്യാപികയോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് ഡിഡിഇ ശശീന്ദ്രവ്യാസ് അറിയിച്ചു. വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയാണ് മർദനം. […]

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ

തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം […]

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി, യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇതില്‍ നാല് വിമാനങ്ങള്‍ പിന്നീട് കരിപ്പൂരിലേക്ക് തന്നെ തിരികെ പോയി. ഒരു വിമാനം നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുന്നത്. വിമാനം കൊച്ചിയില്‍ ഇറക്കിയതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. വിമാനത്തില്‍ തിരികെ കോഴിക്കോടേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാര്‍ ഇത് നിരസിക്കുകയായിരുന്നു.  

റാഗിങ്ങിൻ്റെ പേരിൽ പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം

കൽപ്പറ്റ: വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥ(15)നാണ് പരിക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തി. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ചെവിക്കും സാരമായ പരിക്കുണ്ട്. പരിചയപ്പെടാനെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് വിദ്യാർഥി പറയുന്നു. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

അങ്കമാലിയിൽ വീട്ടിൽ തീപിടുത്തം. ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

അങ്കമാലി: അങ്കമാലിയിൽ വീട്ടിൽ തീപിടുത്തം നാലുപേർ വെന്തുമരിച്ചു.  അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം.   പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‌വിൻ (5) എന്നിവരാണ് മരിച്ചത്. വീടിന്റെ മുകളിലിത്തെ നിലയിലെ മുറിയാണ് കത്തിയത്. ശനിയാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ […]

അങ്കമാലിൽ വീട്ടിൽ തീപിടുത്തം. ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

അങ്കമാലി: അങ്കമാലിൽ വീട്ടിൽ തീപിടുത്തം. 4 പേർക്ക് ദാരുണാന്ത്യം. ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം.  

മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞു; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് വൈകിട്ട് അപകടം ഉണ്ടായത്. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17-ന്

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17-ന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി […]

റാങ്ക് നേടിയവരെയും, വിവിധ പുരസ്‌കാരം നേടിയവരെയും അനുമോദിച്ചു

കാലടി: കാലടി ശ്രീ ശങ്കര കോളേജിൽ വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളയും, വിവിധ പുരസ്കാരം നേടിയവരെയും പിടിഎ അനുമോദിച്ചു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രീതി നായർ അധ്യക്ഷത വഹിച്ചു. പിടിഎ സെക്രട്ടറി ഡോ മിനി പിടിഎ അംഗങ്ങൾ ആയ പി ആർ മോഹനൻ,  സിൽവി ബൈജു,  ടോം വർഗീസ്,  കെ പി സുനി, ഡോ രതീഷ് സി നായർ,  […]

മദ്യപിക്കാൻ പണം നൽകിയില്ല; അസംസ്വദേശി ചുറ്റികകൊണ്ട് വീട്ടുടമയുടെ തലയ്ക്കടിച്ചു

കോട്ടയം: മധ്യവയസ്കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച കേസിൽ അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോകുൽ ഗാർഹ് (34) എന്നയാളെയാണ് പാമ്പാടി പോലീസ് പിടികൂടിയത്. പരിക്കേറ്റ പാമ്പാടി കങ്ങഴ സ്വദേശിയായ മധ്യവയസ്കന്റെ വീട്ടിലെ ജോലിക്കാരനാണ് ഗോകുൽ. മദ്യപിക്കുന്നതിന് പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. കഴിഞ്ഞദിവസം ഉച്ചയോടെ മധ്യവയസ്കൻ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാർഡ് വെയർ സ്ഥാപനത്തിലെത്തി ചീത്ത വിളിക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ […]

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. […]

‘പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വജയൻ. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നതാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു. ”ഇന്ന് രാവിലെ മാധ്യമങ്ങളിൽ ഒരു പഴയ പുരോഹിതന്‍റെ വാക്കുകൾ കാണാനിടയായി. പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ഇനിയൊരു പ്രളയമുണ്ടാവുമെന്ന് ധരിക്കേണ്ട എന്നുമായിരുന്നു ആ പുരോഹിതന്‍റെ വാക്കുകൾ. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. […]

സിയാലിൽ നിന്ന് ‘ലൂക്ക’ പറന്നു; കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ട് പോകാം

കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്ക് പറന്നത്. ഖത്തർ എയർവെയ്‌സിലാണ് ‘ലൂക്ക’ കൊച്ചിയിൽ നിന്ന് ദോഹയിലെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ – കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. ദുബായിൽ ബിസിനസ് നടത്തുകയാണ് രാജേഷ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ, […]

ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ് ആണ് മരിച്ചത്. ബീച്ച് റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ നിന്ന് പുക ഉയരുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്തുടർന്ന ട്രാഫിക് പൊലീസുകാർ വാഹനം നിർത്താനായി ആവശ്യപ്പെട്ടു. കാർ റോഡരികിലേക്ക് ഒതുക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു. സീറ്റ് ബെൽറ്റ് ഊരി കാറിൽ ഉണ്ടായിരുന്ന ആളെ […]

മാനസിക ബുദ്ധിമുട്ടുളള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ

അങ്കമാലി: മാനസിക ബുദ്ധിമുട്ടുളള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അയ്യമ്പുഴ ഉദയാ നഗർ പഴൂപ്പിള്ളി വീട്ടിൽ സജീവ് (49) നെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. ഇൻസ്പെക്ടർ ഇ.കെ സോൾജിമോൻ ,എസ്.ഐ ജോർജ്, എ.എസ്.ഐ ഇ.ഡി ശ്രീജ സീനിയർ സി.പി.ഒ മാരായ പോൾ ജേക്കബ്ബ്, പ്രിൻസ്, നൈജോ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഡോക്‌ടറുടെ വീട്ടിൽ മോഷണം; 17 പവൻ സ്വർണം കവർന്നു

തൃശൂർ: നഗര പരിധിയിൽ ഡോക്‌ടറുടെ വീട്ടിൽ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടിൽ നിന്നാണ് 17 പവനോളം സ്വർണം കവർന്നത്. വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചനിലയിലാണ്. കഴിഞ്ഞദിവസമായിരുന്നു സംഭവം. മകന്‍റെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡോക്‌ടറും കുടുംബവും ഒരു മാസത്തോളമായി വിദേശത്തായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്‍റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്നാണ് വിവരം. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമാലയും രത്‌നം പതിപ്പിച്ച മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ പൊലീസും ഡോഗ് […]

കേരളത്തിൽ മഴ അതിശക്തമാകുന്നു; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്തെ 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി,  തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാകട്ടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, […]

കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം. കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിക്കുകയായിരുന്നു. ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്‍റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീർ തന്നെ വൃത്തിയാക്കിച്ചു. എന്നാൽ വൈകീട്ടോടെ വേദന കൂടുുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.