ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ദേശീയ പാതയിൽ ചേർത്തല എസ്എൻ കോളെജിനടുത്താണ് അപകടം. എസ്എൽ പുരം കളത്തിൽ ഉദയനാണ് (64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരുക്കുണ്ട്. ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്.  

വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി ബിപിനാണ് എക്സൈസിന്‍റെ പിടിയിലായത്. ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ സംഘവും […]

ഒളിംപിക്സിന് ഇന്ന് തിരിതെളിയും

പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ […]

ഐതിഹാസിക വിജയത്തിന്‍റെ കാൽ നൂറ്റാണ്ട്

ന്യൂഡൽഹി: കാർഗിൽ വിജയത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികത്തിൽ കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദി. കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും. നുഴഞ്ഞു കയറിയ പാകിസ്ഥാൻ സൈന്യത്തിന്‍റെയും ഭീകരവാദികളുടെയും അധീനതയിൽ നിന്ന് ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിലെ പ്രദേശങ്ങൾ സൈന്യം തിരിച്ചു പിടിച്ചതിന്‍റെ ഓർമ പുതുക്കുകയാണ് രാജ്യം. 1999 മേയിലാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ജൂലൈ വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഇന്ത്യയുടെ 490 […]

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

തൃശ്ശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ […]

സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞൂർ: സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞൂർ സെന്റ്. സെബാസ്‌റ്യൻ ഹൈസ്‌കൂളിലെ ഡ്രൈവർ കാഞ്ഞൂർ സ്വദേശി ശ്രീരാമകൃഷ്ണൻ (ഉണ്ണി, 60) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ വീടുകളിലാക്കി മടങ്ങുമ്പോയിരുന്നു കുഴഞ്ഞ് വീണത്. അസ്വസ്ഥത തോന്നിയ ഉണ്ണി സ്‌കൂളിന് സമീപത്ത് ബസ് നിർത്തി സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം    

മലപ്പുറം കൊണ്ടോട്ടിയിൽ‌ 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താത്ക്കാലികമായി അടച്ചു

പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക. പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്‍റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്.

”ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല”, ഹൈക്കോടതി

കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ആ വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികൾക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദ പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും അതിനെ ഒരു സാങ്കേതിക തടസങ്ങളും കാട്ടി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങൾ മതം മാറിയിട്ടും സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ സാധിക്കുന്നില്ലെന്നു കാട്ടിയാണ് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും ഹിന്ദു മതത്തിൽ ജനിച്ചവരും ഇതേ മതത്തിൽ വിശ്വസിച്ച് പിന്തുടർന്ന് പോന്നിരുന്നവരുമാണ്. 2017 ൽ ഇവർ […]

കണ്ടെത്തിയത് 4 ലോഹ ഭാഗങ്ങൾ, കാബിനുള്ളിൽ അർജുനുണ്ടെന്ന് ഉറപ്പില്ല

ഷിരൂർ: തെരച്ചിൽ ദുഷ്ക്കരമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. ഡ്രോൺ പരിശോധനയിൽ‌ 4 ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിന്‍റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. ആദ്യം വീണത് ടവർ ആവാമെന്നും പെട്ടെന്ന് അർജുന്‍റെ ലോറി മുങ്ങാൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്. തടികൾ ഒഴുകിപോയപ്പോഴാവാം ലോറി മുങ്ങിയത്. കാബിനിൽ അർജുനുണ്ടെന്ന കാര്യം ഉറപ്പില്ല. […]

അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; യുവജന കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് യുവജന കമ്മിഷൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ മേധാവികൾക്ക് യുവജന കമ്മിഷൻ നിർദേശം നൽകി. ആക്രമണം നടത്തിയ ഫെയ്സ് ബുക്ക്, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മിഷൻ നിർദേശം നൽകി. രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു.അര്‍ജ്ജുന്റെ കുടുംബം നടത്തിയ വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

അങ്കമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ രത്വാ പർനാപ്പൂർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലുങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് സാഹസികമായി പിടികൂടിയത്. സോഷ്യൽ മീഡിയ വഴിയാണ് ചെങ്ങമനാട് പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയായ ആസാം സ്വദേശിനിയെ പ്രതി പരിജയപ്പെട്ടത്. മൂന്നാറിൽ കൺസ്ട്രക്ഷൻ ജോലിയായിരുന്നു ഇയാൾക്ക്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രയ്നിൽ ബംഗാളിലേക്ക് കടത്തി.അവിടെ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു. തുടർന്ന് ചെങ്ങമനാട് പോലീസെത്തി […]

മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു

കോതമംഗലം: മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം ഇരമല്ലൂർ പ്ലാത്ത്മൂട്ടിൽ കലുങ്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കറുകടം പുതുവൽ പുത്തൻപുര വീട്ടിൽ അനന്തു ബി നായർ (25)നെയാണ് ‘പിറ്റ് എൻ ഡി പി എസ് ആക്ട്’ പ്രകാരം അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷൻ ,എക്സൈസ് എന്നിവിടങ്ങളിൽ പത്തോളം ലഹരിക്കേസുകളിൽ പ്രതിയാണ്. […]

സിയാലിന്റെ പേരിൽ വ്യാജ കോഴ്‌സ്; പെട്ടത് തദ്ദേശഭരണ സ്ഥാപനങ്ങൾ

കാലടി: സിയാൽ തൊഴിൽ രഹിതർക്കായി തൊഴിലധിഷ്ഠിത കോഴ്‌സസ് നടത്തുന്നുവെന്ന വ്യാജ പ്രചരണത്തിൽ ഇരയായത് നെടുമ്പാശേരി വിമാനത്താവളത്തിന്‌ സമീപത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾ. ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി, നെടുമ്പാശേരി പഞ്ചായത്തുകളും, അങ്കമാലി മുനിസിപ്പാലിറ്റിയുമാണ് കോഴ്‌സിന്റെ പേരിൽ പെട്ട് പോയിരിക്കുന്നത്. തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കായി സോളാർ ടെക്‌നീഷ്യൻ, ഹെൽത്ത് കെയർ എന്നീ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ സിയാൽ നടത്തുന്നുവെന്നാണ് വ്യാച പ്രചരണം. സ്വകാര്യ കമ്പനിയെയാണ് കോഴ് നടത്താൻ സിയാൽ ഏൽപ്പിച്ചിരിക്കുന്നതെന്നും, കോഴ്‌സ് പൂർത്തിയായാൽ ജോലിയും നൽകുമെന്നും, കോഴ്‌സ് പൂർണ്ണമായും സൗജന്യമാണെന്നും വാഗ്ദാനം […]

സിയാലിന്റെ പേരിൽ വ്യാജ കോഴ്‌സ്; പെട്ടത് തദ്ദേശഭരണ സ്ഥാപനങ്ങൾ

കാലടി: സിയാൽ തൊഴിൽ രഹിതർക്കായി തൊഴിലധിഷ്ഠിത കോഴ്‌സസ് നടത്തുന്നുവെന്ന വ്യാജ പ്രചരണത്തിൽ ഇരയായത് നെടുമ്പാശേരി വിമാനത്താവളത്തിന്‌ സമീപത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾ. ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി, നെടുമ്പാശേരി പഞ്ചായത്തുകളും, അങ്കമാലി മുനിസിപ്പാലിറ്റിയുമാണ് കോഴ്‌സിന്റെ പേരിൽ പെട്ട് പോയിരിക്കുന്നത്. തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കായി സോളാർ ടെക്‌നീഷ്യൻ, ഹെൽത്ത് കെയർ എന്നീ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ സിയാൽ നടത്തുന്നുവെന്നാണ് വ്യാച പ്രചരണം. സ്വകാര്യ കമ്പനിയെയാണ് കോഴ് നടത്താൻ സിയാൽ ഏൽപ്പിച്ചിരിക്കുന്നതെന്നും, കോഴ്‌സ് പൂർത്തിയായാൽ ജോലിയും നൽകുമെന്നും, കോഴ്‌സ് പൂർണ്ണമായും സൗജന്യമാണെന്നും വാഗ്ദാനം […]

അയ്യമ്പുഴ ഗ്ലോബൽ സിറ്റി. പ്രോജക്റ്റിന് പുനർഅംഗീകാരം നൽകണം; എംപിയും എംഎൽഎയും:- മന്ത്രിക്ക് നേരിൽ കണ്ട് നിവേദനം

ന്യൂഡൽഹി : അങ്കമാലി, അയ്യമ്പുഴയിൽ 400 ഏക്കറിൽ നടപ്പിലാക്കാൻ പദ്ധതിയിട്ട ഗ്ലോബൽ സിറ്റി പ്രോജക്റ്റിന് പുനർഅംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും റോജി എം ജോൺ എംഎൽഎയും ചേർന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയലിനെ നേരിൽ കണ്ട് കത്ത് നൽകി. ചാലക്കുടി മണ്ഡലത്തിനും കേരള സംസ്ഥാനത്തിനും ഒന്നടങ്കം വാണിജ്യ മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന ഗ്ലോബൽ സിറ്റി പ്രോജക്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന താമസ, വാണിജ്യ, വ്യവസായ മേഖലകൾ അടങ്ങിയ ടൗൺഷിപ്പ് രൂപകൽപ്പന ചെയ്യുന്നതാണ്. […]

ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം; സിപിഐ നേതാവിനെതിരേ പരാതി നൽകി ഭർത്താവ്

പാലക്കാട്: ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ സുഹൃത്തും സിപിഐ നേതാവുമായ യുവാവിനെതിരേ പരാതി നൽകി ഭർത്താവ് സാദിഖ്. സിപിഐ ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. സിപിഐ നേതാവായ സുഹൃത്തിന്‍റെ ഇടപെടലുകളിലൂടെ ഷാഹിനയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതായും തന്‍റെ കുടുംബസ്വത്ത് വിറ്റാണ് ബാധ്യത തീർത്തതെന്നും സാദിഖ് പറയുന്നു. ഇതാണ് ഷാഹിനയുടെ ആത്മഹത്യക്കു പിന്നിലെന്നും സാദിഖ് ആരോപിച്ചു. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ […]

അഞ്ചൽ രാമഭദ്രൻ വധക്കേസ്: സിപിഎമ്മുകാരായ 14 പേർ കുറ്റക്കാർ; ശിക്ഷാ വിധി 30ന്

കൊല്ലം: ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ കണ്ടെത്തൽ. 18 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ ഉൾപ്പെട കേസിൽ 4 പേരെ വെറുതെ വിട്ടു. പ്രതികളിൽ ഒരാൾ മരിച്ചിരുന്നു. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്. കേസിൽ ഈ മാസം 30 ന് ശിക്ഷ വിധിക്കും. 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2010 ഏപ്രിൽ 10 നാണ് വീട്ടിനുള്ളിൽ കയറി മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന […]

ക്രിമിനൽ കേസ് പ്രതി പാണ്ഡെയെ സ്പായ്ക്കുള്ളിൽ കയറി വെട്ടിക്കൊന്നു

മുംബൈ: നിരവധി ക്രിമിനൽ കേസുകളിൽ ഗുരുസിദ്ധപ്പ വാഗ്മറെ എന്നറിയപ്പെടുന്ന ചുൽബുൾ പാണ്ഡെ(50)യെ സ്പായ്ക്കുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വർളിയിലെ ഒരു സ്പായ്ക്കുള്ളിൽ അക്രമം നടന്നത്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി ഏറെ വൈകി ഇയാൾ കാമുകിക്കൊപ്പം സയൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിൽ കയറി മദ്യപിച്ച ശേഷം വർളി നാക്കയ്ക്ക് സമീപമുള്ള സോഫ്റ്റ് ടച്ച് സ്പായിലേക്ക് പോയിരുന്നു. ഇരുവരും സ്പായ്‌ക്കുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് അജ്ഞാതരായ മൂന്ന് പേർ എത്തിയത്. കാമുകി വാതിൽ […]

മണാലിയിൽ മേഘവിസ്ഫോടനം; 2 വീടുകൾ ഒലിച്ചു പോയി

മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി- ലേ ദേശീയ പാതയിൽ മിന്നൽ പ്രളയം. വ്യാഴാഴ്ച പുലർച്ചയോടെയാണ് മണാലിയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ പാൽച്ചാനിലെ രണ്ട് വീടുകൾ ഒഴുകിപ്പോയി. ആളപായമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം താത്കാലികമായി വഴി തിരിച്ചു വിട്ടിരിക്കുകയാണ്. മാണ്ഡിയിലെ 12 റോഡുകൾ അടക്കം ആകെ 15 പാതകളിൽ ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്തെ 62 ട്രാൻസ്ഫോർമറുകൾ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ അത്യാവശ്യമെങ്കിൽ […]

അർജുന്‍റെ കുടുംബത്തിനു നേരെ സൈബറാക്രമണം; പരാതി നൽകി കുടുംബം

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബത്തിനു നേരെ ശക്തമായ സൈബർ ആക്രമണം. കർണാടക സർക്കാരിന്‍റെയും സൈന്യത്തിന്‍റെയും രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് അർജുന്‍റെ അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‌ഇതോടെ അർജുന്‍റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് ആക്രമണം നടത്തുന്നുവെന്ന് കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. രണ്ട് യുട്യൂബ് ചാനലുകൾക്കെതിരേ ചേവായൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. വാർത്താസമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുകയാണ്. അർജുന്‍റെ അമ്മയുടെ […]