കളിത്തോക്കുമായി ട്രെയിനിൽ ഭീഷണി; നാല് മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

ചെന്നൈ: ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട്‌ – തിരുച്ചെണ്ടൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൊടൈക്കനാൽ റോഡ്‌ സ്റ്റേഷനിൽ വച്ചാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാട്ടുപന്നിക്ക് കെണി വച്ച കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട്: കാട്ടുപന്നിക്ക് കെണി വച്ച കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പഞ്ചായത്ത് പത്താം വാർഡിൽ രാജീവ് ജംക്‌ഷൻ പന്നിക്കുന്ന് കരൂർ പുത്തൻപുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി (63) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. പറമ്പിലേക്കിറങ്ങുന്നതിനിടെ അബദ്ധത്തിൽ കമ്പിയിൽ നിന്ന് ഷോക്കേറ്റെതെന്നാണ് വിവരം. മീൻവിൽക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർഥി വഴിയിൽ കുഴ‍ഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: പുലർച്ചെ വീട്ടിൽനിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥി ഹേമന്ദ് ശങ്കർ (16) ആണ് കൂട്ടുകാർക്ക് മുമ്പിൽ റോഡരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ടായിരുന്നു. രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. കുടക്കല്ല് എടത്തിൽകണ്ടി ശ്രീഹരിയിൽ അനിൽ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരൻ: അശ്വന്ത്.

എംഡിഎംഎ കൈവശം വെച്ച കാര്‍ യാത്രക്കാരന്‍ റിമാന്റില്‍

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് കാര്‍ യാത്രക്കാരന്‍ റിമാന്റില്‍. കോഴിക്കോട് താമരശ്ശേരി രാരൊത്ത് പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. റഫീഖ് സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ല സ്‌പെഷ്യല്‍ സ്‌കാഡിലെ ഇന്‍സ്‌പെക്ടര്‍ പി.ബി. ബില്‍ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ്  ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. […]

ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്

ആലുവ: ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്. വെസ്റ്റ്ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ് (20), ഗോൽ പൊക്കാർ സ്വദേശി അഖിൽ (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 23 ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് 11 മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. രണ്ട് ഫോണുകൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻറിന് സമീപം വിറ്റതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് […]

ദോശയ്ക്ക് ചമ്മന്തി ലഭിച്ചില്ല; യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു

ഇടുക്കി: തട്ടുകടയില്‍ നിന്നും ഭക്ഷണം ലഭിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക്‌ കടിച്ചുമുറിച്ചു. പുളിയൻമല സ്വദേശി ചിത്രാഭവൻ വീട്ടിൽ ശിവചന്ദ്രനെതിരെയായിരുന്നു യുവാവിന്റെ പരാക്രമം. തമിഴ്‌നാട് സ്വദേശി കവിയരശന്റെ തട്ടുകടയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രതിയായ പുളിയൻമല സ്വ​ദേശി സുജിത്തിനായി വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി മഴയായതിനാൽ കട നേരത്തെ അടയ്ക്കാനൊരുങ്ങുന്നതിനിടെയായിരുന്നു സുജിത്ത് കടയിലെത്തിയത്. ഭക്ഷണം തീർന്നതിനാൽ കടയിൽ ജീവനക്കാർക്ക് മാറ്റി വച്ചിരുന്നു ദോശ ശിവചന്ദ്രൻ ഇയാൾക്ക് നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുജിത്ത് ചമ്മന്തി […]

അമ്മയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന 3 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ:കണ്ണൂർ ചാവശ്ശേരി പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. ചാവശ്ശേരിപറമ്പ് സ്വദേശി മുബഷിറയുടെ മകൻ ഐസിൻ ആദമാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കുട്ടിയുടെ അമ്മ പി കെ മുബഷീറയ്ക്ക് (23) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു കുടുംബത്തിൽ മൂന്നു പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

കന്യാകുമാരി: മഴയത്ത് കറണ്ട് കട്ടായതിന് പിന്നാലെ ഒരു വീട്ടിൽ വൻ ദുരന്തം. മഴയത്ത് വീട്ടിലെ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അത് ശരിയാക്കാൻ തോട്ടി ഉപയോഗിച്ചുള്ള പരിശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. വീട്ടിലെ വൈദ്യുതി കണക്ഷൻ ശരിയാക്കാനായി മകൻ ഇരുമ്പ് തോട്ടി ഉപയോഗിച്ചു സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് തോട്ടി തട്ടിമാറ്റാൻ ശ്രമിച്ച സഹോദരിയും ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഷോക്കേറ്റ് മരിച്ചു. ഒരു വീട്ടിലെ മൂന്ന് പേരും ഒന്നിച്ച് മരിച്ചതിന്‍റെ കണ്ണീരിലാണ് കന്യാകുമാരി. സംഭവം ഇങ്ങനെ […]

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ […]

ലഹരിമരുന്ന് സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിലായി. കോഴിക്കോട് കൊരണി വയൽ അനഗേഷി (24) നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ്ബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരനും  ചേർന്ന് പിടി കൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ചേവായൂർ ഇൻസ്പെക്ടർ ആഗേഷ് അറസ്റ്റ് […]

മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു

കാലടി: മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്റോ ടോമി ആണ് മരിച്ചത്. ബന്ധുവായ ടോമി ആണ് കുത്തിയത്. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കടയിൽ സഹായിയായി ജോലി ചെയ്യുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. ടോമിയെ പോലീസ് അറസ്റ്റു ചെയ്തു.

മൂന്നു പെണ്‍മക്കളെ കൊന്നത് ദാരിദ്ര്യം മൂലമെന്ന് അമ്മ; മാതാപിതാക്കൾ അറസ്റ്റിൽ

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്നു പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. വിഷം ഉള്ളില്‍ചെന്ന് ബോധം നഷ്ടപ്പെട്ട കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിൽ ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു സഹോദരിമാരുടെ മൃതദേഹം ഇന്ന് രാവിലെയാണ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അബദ്ധത്തില്‍ പെട്ടിക്കുള്ളിലായി ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടികളുടെ വായിൽ […]

വൈദികന്‍ ബിജെപിയില്‍; പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കി

ഇടുക്കി: ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് […]

ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളി; പൊതുമേഖലാ സ്ഥാപനത്തിലെ എംഡി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരിയുടെ ഭാര്യാ സഹോദരനുമായ എസ്ആർ വിനയകുമാർ അറസ്റ്റിൽ. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയിൽ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്,അമൽ,ശങ്ക‍ർ,ശിയാസ്,വിനയകുമാർ എന്നിവരാണ് അറസ്റ്റിലായവർ. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുട‍ർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് […]

മാനിനെ കെണിവച്ചു പിടികൂടി അറുത്ത്‌ കറിവെക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ പ്രതികൾ വലയിലായത്. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങി. ഇവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം, റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഇവർക്കായി തെരച്ചിൽ തുടങ്ങി. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ് രഹസ്യം വിവരം കിട്ടിയത്. […]

ഒമ്പത് വയസ്സുകാരൻ പുഴയിൽ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം തിരുനാവായ പല്ലാർ പാലത്തിൻ കുണ്ട് വാലില്ലാപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി  റഹീം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ (9 )ആണ് മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടി.  വീടിനു അടുത്തുള്ള പുഴയിൽ കുട്ടി കാൽതെന്നി വീഴുകയായിരുന്നു.

കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. കസബ പൊലീസും ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ബച്ചൻ മൊഹന്തി (33) ആണ് കസബ പൊലീസിന്‍റെ പിടിയിലായത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡ്ഡിൽ വെച്ചാണ് 4.800 കിലോഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്ത് നിന്ന് പൊലീസ് കണ്ടെടുക്കുന്നത്. 10 വർഷമായി മാങ്കാവിൽ സ്ഥിരമായി താമസമാക്കിയ ആൾ […]

കാലടി പ്രസ് ക്ലബ് ഒരുക്കുന്ന മികവ് 2K23 തിങ്കളാഴ്ച്ച

കാലടി : കാലടി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മികവ് 2K23 തിങ്കളാഴ്ച്ച നടക്കും. വിവിധ ആരാധനാലയങ്ങൾ, കാലടി പ്രദേശത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങൾ, സംസ്ഥാന , ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയവർ, കാലടി പ്രസ് ക്ലബിനു കീഴിൽ വരുന്ന കഴിഞ്ഞ എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്‌ക്കൂളുകൾ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കാലടി സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ വൈകിട്ട് 5.30 തിന് റവന്യൂ ഭവന […]

പെരുമ്പാവൂരിൽ ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ എംസി റോഡിൽ ഔഷധി ജംഗ്ഷന് സമീപം ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് സേവ്യറിന്റെ മകൻ അനക്‌സ് ടി സേവ്യർ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. വെങ്ങോലയിൽ ക്യാറ്ററിംഗ് ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് ടോറസ് ലോറിയുടെ പിറകിൽ ഇടിച്ചത്. ഉടൻ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോക്‌സോ കേസില്‍ 91 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ […]