അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്

അങ്കമാലി: പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. നാല് വർഷമായി നേരിടുന്ന പീഡനത്തിൽ ഒടുവിൽ യുവതി പരാതി നൽകി. 29കാരിയായ യുവതിയാണ് ക്രൂരമായ പീഡനം നേരിട്ടത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭർത്താവിൽ നിന്നുള്ള ക്രൂരമർദനത്തെ തുടർന്ന് […]

സംസ്‌കൃത സർവ്വകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജി.നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തു

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജി.നന്ദകുമാറിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിൽ നന്ദകുമാറിനെതിരെ കേസ് ഉളളതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.

കൂവപ്പടി ബെത്ലഹേം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാൻ അന്തരിച്ചു

പെരുമ്പാവൂർ: കൂവപ്പടി ബെത്ലഹേം അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകയും പ്രസിഡണ്ടും ആയിരുന്ന മേരി എസ്തപ്പാൻ (67) അന്തരിച്ചു. കഴിഞ്ഞ 28 വർഷ കാലയളവിനുള്ളിൽ 5000 ത്തിലധികം തെരുവിലെ മക്കൾക്ക് അഭയം നൽകുകയും നിലവിൽ 400ലധികം മക്കൾക്ക് സംരക്ഷണം നൽകി വരികയും ചെയ്യുന്നുണ്ടായിരുന്നു. മേരി എസ്തപ്പാൻ ചെയ്ത പ്രവർത്തനങ്ങളുടെ അംഗീകാരം ആയി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വിവിധ അംഗീകാരങ്ങൾ ഇക്കാലയളവിൽ തേടിയെത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ മികവു കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ 2017 ലെ പ്രഥമ അക്കാമ ചെറിയാൻ വനിതാ […]

നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. […]

ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ […]

വധശ്രമ കേസിലെ പ്രതി പിടിയിൽ

ആലുവ: വധശ്രമ കേസിലെ പ്രതി പിടിയിൽ. ആലുവ കുട്ടമശ്ശേരി അമ്പലപ്പറമ്പ് വട്ടപറമ്പിൽ അജ്മൽ (29)നെയാണ് ആലുവ പൊലീസ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാൾ വിവിധ സ്ഥാലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അജ്മലിന്റെ അയൽ വാസിയായ അബ്ദുൽ സലാമിനെ കഴിഞ്ഞ മാർച്ച് 31 ന് രാത്രി സലാമിന്റെ വീട്ടുമുറ്റത്ത് വച്ച് മുൻ വിരോധത്തിൽ വാക്കത്തി ഉപയോഗിച്ച് മാരകയായി വെട്ടി ‘പരിക്കേല്പിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്നും ഓടിപ്പോയ പ്രതി ഏർവാടിയിലും മറ്റു വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു. […]

അഖില കേരള സിബിഎസ്ഇ പ്രിൻസിപ്പൽസ്‌ കോൺഫറൻസിന് തുടക്കമായി

കൊച്ചി: കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ്‌ കോൺഫറൻസും ട്രെയിനിംഗും കൊച്ചിയിൽ ആരംഭിച്ചു. ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ നേവി ഫ്‌ളാഗ് ഓഫിസർ സീ ട്രെയിനിംഗ് റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായിരുന്നു. സി.ബി.എസ്.ഇ സ്കിൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബിസ്വജിത് സാഹ മുഖ്യപ്രഭാഷണം നടത്തി.സി.ബി.എസ്.ഇ അണ്ടർ സെക്രട്ടറി (തിരുവനന്തപുരം കേന്ദ്രം) എസ്. നിർമ്മല പ്രത്യേക പ്രഭാഷണം നടത്തി. സികെഎസ്‌സി പ്രസിഡന്റ് ജോജി പോൾ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ഡോ. […]

14 വയസുകാരനെ കാൺമാനില്ല

ആലുവ: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്. കുട്ടി ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിലോ 9809000199 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക. അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.  ഹൃദയം, കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ […]

പാലക്കാട് പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം

പാലക്കാട്: പാലക്കാട് പതിനാലുകാരന്‍ ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂരിലാണ് സംഭവം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. എന്നാല്‍ സ്‌കൂള്‍ […]

നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒക്ടോബർ 17ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.  

വി.എസ് അച്യുതാനന്ദൻ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഉൽഘാടനം ചെയ്തു

കാഞ്ഞൂർ: പുതിയേടം ചിറമട്ടം ജഗ്ഷനിൽ ജനകീയ സഹകരണത്തോടെ നിർമ്മിച്ച വി.എസ്. സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഉൽഘാടനം ചെയ്തു. ദൈവദാൻ സെന്റർ മദർ സിസ്റ്റർ അന്ന ഉൽഘാടനം നിർവഹിച്ചു. പഞ്ചായത്ത് മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അശോകൻ അധ്യക്ഷനായിരുന്നു. പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി. ഐ.ശശി മുഖ്യാതിഥിയായിരുന്നു. സിനിമാ സീരിയൽ താരം ജയിൻ കെ പോൾ , കാത്തിരിപ്പു കേന്ദ്രം നിർമ്മാണത്തിന് രൂപ കല്പന നൽകിയ ടി.കെ. ഷിബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. എ. എ. സന്തോഷ്,അജീഷ് […]

നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു ഭാവഭേദവുമില്ലാതെ കൂസലില്ലാതെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിലുള്ള വിധി ചെന്താമര […]

കാട്ടാന ആക്രമണം; രണ്ടര വയസുകാരിയും മുത്തശ്ശിയും മരിച്ചു

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്. അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് കാട്ടാനകൾ വീടിന്റെ ജനൽ തകർക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശ്ശി. ഈ സമയം വീടിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് തൽക്ഷണം മരിച്ചു. പരിക്കേറ്റ മുത്തശ്ശിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]

രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം; കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 മരണം

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന. 80 അടി താഴ്ചയുള്ള കിണറായിരുന്നു. […]

ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് കാലടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കോട്ടപ്പാറയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. കാലടി ആശ്രമം റോഡിൽ താമസിക്കുന്ന ശ്രീജിത്ത് (27) ആണ് മരിച്ചത് . സുഹൃത്ത് ആലുവ മുപ്പത്തടം പറക്കാട്ട് വീട്ടിൽ വിഷ്ണു (28) വിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പാറ വ്യൂ പോയിൻ്റ് കാണാൻ എത്തിയതായിരുന്നു യുവാക്കൾ. കാഴ്ച്ച ആസ്വദിച്ച് മടങ്ങും വഴി വണ്ണപ്പുറം – മുള്ളരിങ്ങാട് റോഡിലെ കോട്ടപ്പാറ അമ്പലത്തിനു സമീപത്തെ വളവിൽ നിന്നും […]

ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചു

കൊച്ചി: ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ (86)അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ സംസ്കാരം തന്ത്രവിദ്യാപീഠത്തിൽ. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍ […]

‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയിൻ നി​ഗം പടം ‘ഹാൽ’ സെൻസർ കുരുക്കിൽ

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് […]

വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നി എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള […]

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ […]