തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് […]
പാർട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നൽകി മാതൃകയായി ഐഎൻടിയുസി തൊഴിലാളികൾ
കാഞ്ഞൂർ: കാഞ്ഞൂർ ആറങ്കാവിലെ ഐഎൻടിയുസി മണൽത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാർട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാർട്ടി ഓഫീസ് നിർമാണത്തിനും യൂണിയൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അന്തരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക.ഏഴാം വാർഡ് മെമ്പർ സിമി ടിജോയുടെയും യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയത്. അങ്കണവാടിക്കു […]
ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
കാലടി: ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈൽ കരുമക്കാട്ട് വീട്ടിൽ ആഷിക് (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽ നിന്നും 43,87,000 രൂപയാണ് ഓൺലൈൻ ട്രെഡിംഗ് ബിസിനസിന്റെ മറവിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഓൺലൈൻ ട്രേഡിംഗ് നടത്തി വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വാട്ട്സ് […]
വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്: ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും കൈകോർക്കുന്നു
കാലടി: ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് പ്രത്യാശയുടെ കിരണവുമായി ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും. ‘ക്യാറ്റ്സ്-ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന കാലടിയിലും പരിസരപ്രദേശങ്ങളിലുമുള്ള രോഗികൾക്കാണ് ആഴ്ചയിൽ ഒരു ഡയാലിസിസ് വീതം അടുത്ത ഒരു വർഷത്തേക്ക് നൽകുന്നത്. കാലടിയിലെ വ്യവസായ പ്രമുഖരായ ടോളിൻസ് ഗ്രൂപ്പും അവരുടെ സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് പദ്ധതിയിൽ പങ്കാളികളാവുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 29 ബുധനാഴ്ച്ച സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് […]
കാലടിയിലെ ഗതാഗതക്കുരുക്ക്. മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസ്സുകൾക്കെതിരെ മാത്രം നടപടിയെടുക്കുന്നു: പ്രതിഷേധവുമായി ബസ്സുടമകൾ
കാലടി: കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾമൂലം ഇരു ഭാഗത്തും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ കാലടി പട്ടണവും പരിസരപ്രദേശങ്ങളും നിശ്ചലമാകുമ്പോൾ സ്വകാര്യ ബസ്സുകൾക്ക് നേരെ മാത്രം നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവുമായി ബസ്സുടമകൾ. പാലത്തിലെ കുഴികളുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും പ്രശ്‌നങ്ങളും വർഷങ്ങളായി തുടരുമ്പോഴും ശാശ്വത പരിഹാരത്തിന് അധികാരികൾ ഇനിയും തയ്യാറാകുന്നിലെന്ന് ബസ്സുടമകൾ പറയുന്നു. സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് ഇപ്പോൾ നടന്നു വരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനായി ബസ്റ്റാൻഡ് അടച്ചുപൂട്ടിയതും സ്ഥിതി വഷളാക്കി. പാലം അടച്ചിട്ട് ബയറിങ്ങുകൾ […]
ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
അങ്കമാലി: അങ്കമാലി മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി ആണ് മരിച്ചത്. 36 വയസായിരുന്നു. മ്യതദേഹം മൂക്കന്നൂർ എംഎജിജെ ആശുപത്രിയിൽ. മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലുലുമാണ് അപകടം നടന്നത്.
മധുരംവച്ചു; റോജി എം ജോൺ എംഎൽഎയുടെ വിവാഹം 29 ന്
അങ്കമാലി: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഈ മാസം 29 ന് അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം നടക്കുന്നത്. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിൻറെ മകൾ ലിപ്‌സിയാണ് വധു. ഇൻറീരിയർ ഡിസൈനർ ആണ്. മധുരംവയ്പ്പ് ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. തിങ്കളാഴ്ച്ച മാണിക്കമംഗലം പളളിയിൽ വച്ച് മനസമ്മതം നടക്കും അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിൻറെയും എൽസമ്മയുടെയും […]
വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കുറുപ്പംപടി; വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, തടഞ്ഞ് നിർത്തി ഭീഷണപ്പെടുത്തൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കോതമംഗലത്ത് വച്ച് ജിജോ ആൻ്റണി […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന മധ്യവയസ്‌ക്കൻ മരിച്ചു
കാഞ്ഞൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലായിരുന്ന മധ്യവയസ്‌ക്കൻ മരിച്ചു. കാഞ്ഞൂർ തെക്കേ അങ്ങാടി കീഴേത്താൻ വീട്ടിൽ ജോൺ (68 ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പുതിയേടത്ത് വച്ച് നടന്ന് പോകുകയായിരുന്ന ജോണിനെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ ആലുവയിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന ജോൺ ബുധനാഴ്ച്ച ഉച്ചയോടെ മരണമടയുകയായിരുന്നു. പുതിയേടം ക്ഷീരോൽപാദക സഹ കരണ സംഘം ഭരണ സമിതിയംഗമാണ്. ഭാര്യ: ലിസി കിടങ്ങൂർ ചുണ്ടനായി കുടുംബാംഗമാണ് മക്കൾ: ഹണി മേരി ജോൺ, ജോമോൻ ജോൺ സംസ്‌കാരം […]
റൂറൽ ജില്ലാ പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ആലുവ: റൂറൽ ജില്ലാ പോലീസ് ആലുവ സബ് ഡിവിഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം. ഹാളിൽ നടന്ന ക്യാമ്പ് ‘സംരക്ഷ’ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലുവ ഡി.വൈ.എസ്.പി ടി ആർ രാജേഷ് അധ്യക്ഷതവഹിച്ചു. അഡീഷണൽ എസ് പി എം കൃഷ്ണൻ ആദ്യ രക്തദാനം നിർവഹിച്ചു. പോലീസ് ഉദ്യോഗസ്ഥരും, കോളേജ് വിദ്യാർത്ഥികളും ഓട്ടോറിക്ഷാ തൊഴിലാളികളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെ അമ്പതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.
വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് ആദിശങ്കരയിൽ ആരംഭിച്ചു
കാലടി: എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഇന്റർസോൺ വനിത വോളിബോൾ ചാമ്പ്യൻഷിപ് കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ആരംഭിച്ചു. ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കേരളത്തിലെ ഏറ്റവും മികച്ച 12 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം, ഫിസാറ്റ് അങ്കമാലി, കോളേജ് ഓഫ് എൻജിനീയറിങ് തലശ്ശേരി, ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി
നവി മുംബൈ തീപിടിത്തം; മരിച്ചവരിൽ മലയാളി കുടുംബത്തിലെ 3 പേർ
മുംബൈ: നവി മുംബൈയിലെ വാശി സെക്റ്റർ 14ൽ വൻ തീപിടിത്തം. അപകടത്തിൽ മരിച്ച ആറു പേരിൽ മലയാളി കുടുംബത്തിലെ മൂന്നു പേരും ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറ് വയസുള്ള മകൾ വേദിക എന്നിവരാണു മരിച്ച മലയാളികൾ. ടയർ വ്യവസാരംഗത്ത് പ്രവർത്തിക്കുന്ന സുന്ദറും ഭാര്യ പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്. തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. 5 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് […]
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം; ഒരാൾ കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. അസുഖം ഗുരുതരമായതോടെയ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി വീണ്ടും രക്തം പരിശോധിച്ചതോടെ കഴിഞ്ഞ 16നാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുപറമ്പിലെ കിണറ്റിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് […]
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; അപകടമൊഴിവായത് തലനാരിഴക്ക്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി പോയി. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. ബസിന്‍റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടമുണ്ടാകുമ്പോള്‍ ബസിൽ നാല് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടയര്‍ ഊരി തെറിച്ച ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയതിനാൽ വൻ ദുരന്തം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ അധികം യാത്രക്കാരില്ലാത്തതിനാലാലാണ് […]
പാലം നിർമിച്ചത് അഞ്ചുകോടി വിനിയോഗിച്ച്, ഉദ്ഘാടനത്തിന് പിന്നാലെ കൈവരികൾ പൊട്ടിവീണു
പാലക്കാട്: പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, ഉൾപ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്. പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികൾ പൊട്ടിയത്. കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരുന്നത്. പാലത്തിന് പുറമേ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഓപ്പൾ സ്റ്റേജ് […]
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം, അതിതീവ്ര മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര […]
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
മലയാറ്റൂർ: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് തൊട്ടിപ്പറമ്പിൽ അഭിജിത് വിജയൻ (13) ആണ് മരിച്ചത്. വീട്ടിൽ വച്ചാണ് അഭിജിത്തിന് പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ. നീലീശ്വരം എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥിയാണ്. വിജയനന്ദൻ – കവിതാ ദമ്പതികളുടെ മകനാണ് അഭിജിത്ത്. സംസ്കാരം നടത്തി
അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി
അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു. പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചുമതലയേൽക്കാൻ മാരത്തൺ ഓടിയെത്തിയത്. ചുമതലയേൽക്കുന്നതിന്റെ പതിവ് ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും വിട നൽകിയായിരുന്നു ഡോക്ടർ വേറിട്ട തുടക്കം കുറിച്ചത്. കൊച്ചിയിൽ നിന്നും 40 കിലോമീറ്റർ ഓടി അപ്പോളോ അഡ്ലക്സിൽ എത്തിയ ഡോക്ടറെ […]
നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട; എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ
നെടുമ്പാശേരി: നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട, 400 ഗ്രാം എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ. കായംകുളം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. ഇയാൾ വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ […]
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം
കാലടി: സംസ്കൃത ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി കേന്ദ്ര വിദ്യാദ്യാസ മന്ത്രാലയം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് ഏഴ് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായതായി സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയിലെ അഞ്ച് സംസ്കൃതം അധ്യാപകർക്ക് അഞ്ച് വിവിധ ഗവേഷണ പദ്ധതികളിലായി 31 ലക്ഷം രൂപയുടെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി മുഖേന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 – 2026 വർഷത്തെ അഷ്ടാദശി പദ്ധതിക്ക് കീഴിലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് അഞ്ച് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. പ്രഗത്ഭരായ […]



