FEATURED
News Vision
- October 4, 2023
574 views 0 sec

കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ സഫര്‍ ഷാ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതിക്കെതിരെ ചുമത്തിയ […]

...
FEATURED
News Vision
- September 30, 2023
6,119 views 0 sec

പെരുമ്പാവൂർ: പെരുമ്പാവൂർ എംസി റോഡിൽ ഔഷധി ജംഗ്ഷന് സമീപം ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് സേവ്യറിന്റെ മകൻ അനക്‌സ് ടി സേവ്യർ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. വെങ്ങോലയിൽ ക്യാറ്ററിംഗ് ജോലിക്കായി പുലർച്ചെ വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് ടോറസ് ലോറിയുടെ പിറകിൽ ഇടിച്ചത്. ഉടൻ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

...
FEATURED
News Vision
- September 28, 2023
512 views 0 sec

കാലടി : പത്താം പിറന്നാൾ മധുരിക്കുന്ന ഓർമ്മ മരമാക്കി ശ്രീയ മനോജ്. ചെങ്ങൽ വനിതാ വായനശാലയുടെ പദ്ധതിയായ നാടിനൊരു പച്ചപ്പിന്റെ ഭാഗമായി മൂവാണ്ടൻ മാവുനട്ടാണ് ഈ കൊല്ലത്തെ പിറന്നാൾ ശ്രിയ വ്യത്യസ്തമാക്കിയത്. വായനശാല എക്‌സിക്യൂട്ടീവ് അംഗം സൗമ്യ മനോജിന്റെ മകളാണ്ശ്രിയ.പദ്ധതിയുടെ ആരംഭത്തിൽ തന്നെ സെപ്റ്റംബർ മാസത്തിലെ ജന്മദിനം നാട്ടിലേക്ക് ഒരു മരം കൊടുത്തു തന്നെ ആഘോഷിക്കണമെന്ന് ആവശ്യം അറിയിച്ചിരുന്നു. പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് ശ്രിയ പങ്കാളിയായത്. ചെമ്പകവും, ഞാവലും, ശർക്കര മാവും ഇതിനോടകം നാടിന് ഒരു പച്ചപ്പിന്റെ […]

...
FEATURED
News Vision
- September 19, 2023
514 views 4 sec

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച് .ഡി. പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം  സംസ്‌കൃതം സാഹിത്യം (13), സംസ്‌കൃതം വേദാന്തം (3), സംസ്‌കൃതം വ്യാകരണം (8), സംസ്‌കൃതം ന്യായം(1), സംസ്‌കൃതം ജനറല്‍ (4), ഹിന്ദി (5), ഇംഗ്‌ളീഷ് (8), മലയാളം (5), ഫിലോസഫി (6), ഹിസ്റ്ററി (11), സോഷ്യോളജി (2), മ്യൂസിക് (4), സംസ്‌കൃതം വേദിക് സ്റ്റഡീസ് (1), […]

...
FEATURED
News Vision
- September 17, 2023
1,889 views 0 sec

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലായത്തിൽ ലോറൻസ് (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തത്. തലവേദനയാണെന്ന്പറഞ്ഞ് ആശുപത്രിയിൽ വന്നയാൾ ഡോക്ടറോട് തട്ടിക്കയറുകയും, പുതിയ ഒ.പി മുറിയിലെ വെന്റിലേഷൻ ഗ്ലാസും, ലൈറ്റും , കസേരകളും നശിപ്പിക്കുകയുമായിരുന്നു. 17 ന് പുലർച്ച മൂന്നരയോടെയാണ് സംഭവം. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

...
FEATURED
News Vision
- September 17, 2023
1,387 views 0 sec

കാലടി: കാലടി ശ്രീശാരദ വിദ്യാലയം ഉൾപ്പടെ രാജ്യത്തെ 23 സ്ക്കൂളുകളെ സൈനിക് സ്ക്കൂൾ പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ കേരളത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളിന് പുറമെ മറ്റ് രണ്ട് സൈനിക് സ്ക്കൂൾ കൂടി അടുത്ത അധ്യയന വർഷമായ മെയ് മാസത്തിൽ നിലവിൽ വരും. സംസ്ഥാനത്തുനിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് കാലടി ശ്രീ ശാരദ സ്ക്കൂളിനെ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തത്. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആൾ ഇന്ത്യ സൈനിക് സ്ക്കൂൾ പ്രവേശന പരീക്ഷയിലൂടെ ഈ […]

...
FEATURED
News Vision
- September 17, 2023
786 views 1 sec

കാലടി: ഇന്ന് 73 – ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായ് കാലടിയിൽ മഹാഗണപതി ഹോമം നടന്നു. ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ശക്തി ഗണപതി കോവിലിലാണ് മഹാഗണപതി ഹോമം നടത്തിയത്. ബിജെപി കാലടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മഹാഗണപതി ഹോമം. പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍, ദ്വാരക സെക്ടര്‍ 21 മുതല്‍ പുതിയ മെട്രോ സ്റ്റേഷനായ യശോഭൂമി ദ്വാരക സെക്ടര്‍ 25 […]

...
FEATURED
News Vision
- September 17, 2023
2,711 views 0 sec

ആലുവ : എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി.ജോയ് ആന്റണിയുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് 8 ലിറ്റർ വാറ്റു ചാരായവും 35 ലിറ്റർ വാഷും പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പൊലീസുകാരനെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ […]

...
FEATURED
News Vision
- September 16, 2023
947 views 0 sec

കാലടി : ഗവേഷണ പ്രവർത്തനങ്ങൾക്ക് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിക്ക് കേന്ദ്ര സർക്കാർ 2.98 കോടി രൂപ അനുവദിച്ചു. ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയമാണ് തുക നൽകുന്നത്. പരിസ്ഥിതി മലിനീകരണ നിരീക്ഷണ സംവിധാനം, കാലാവസ്ഥാ വ്യതിയാന പ്രവചന സംവിധാനം, നദീജല കയറ്റിറക്ക നിരീക്ഷണ സംവിധാനം എന്നീ നൂതന സാങ്കേതിക വിദ്യകളുടെ ഗവേഷണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക് ടെക്നോളജി (സീമെറ്റ്) യുടെ സഹകരണത്തോടെയാണ് ഗവേഷണ […]

...
FEATURED
News Vision
- September 10, 2023
843 views 0 sec

ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു. ബിഹാര്‍ സ്വദേശി മുഷ്താക്കിനെയാണ് പ്രതി ചേര്‍ത്തത്. പ്രതി ക്രിസ്റ്റലിന് വിവരങ്ങള്‍ നല്‍കിയത് ഇയാളാണ്. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് പ്രതിയെ അറിയിച്ചത് മുഷ്താക്കായിരുന്നു. രാവിലെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അച്ഛന്‍ ജോലിക്കായി പുറത്തുപോയെന്ന വിവരം മുഷ്താക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റിന്‍ രാജ് വീട്ടിലെത്തിയതും മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടു പോയി […]

...
FEATURED
News Vision
- September 10, 2023
707 views 0 sec

ആലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ 42 )നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടി ന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ, കാലടി, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളിൽ പ്രതിയാണ്. 2022 ൽ 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ഇയാൾ […]

...
FEATURED
News Vision
- September 7, 2023
3,664 views 0 sec

ആലുവ: ആലുവ ചാത്തൻ പുറത്ത് ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. […]

...
FEATURED
News Vision
- September 7, 2023
2,118 views 0 sec

അങ്കമാലി: കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകൻ്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ് സൂചന. പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടുപോകുവാനോ, […]

...
FEATURED
News Vision
- September 5, 2023
397 views 2 sec

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജില്‍ ബിടെക്, എംടെക് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എന്‍ജിനീയറിങ്ങ്, പവര്‍ ഇലട്രോണിക്സ് ആന്‍റ് പവര്‍ സിസ്റ്റംസ്, വിഎല്‍എസ്ഐ ആന്‍റ് എംബഡഡ് സിസ്റ്റംസ്), എംബിഎ, എംസിഎ എന്നീ ഡിപ്പാര്‍ട്ട്മെന്‍റുകളിലേക്ക് സെപ്റ്റബര്‍ 7, 8 9 തിയതികളില്‍ സ്പ്പോട്ട് അഡ്മിഷന്‍ നടക്കും. താത്പര്യമുളളവര്‍ www.admissions.adishankara.ac.in എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995533744, 9446523599

...
FEATURED
News Vision
- September 4, 2023
359 views 1 sec

കാഞ്ഞൂർ: കാഞ്ഞൂർഗ്രാമപഞ്ചായത്ത് വാർഡ് 5 കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓണത്തിര 2കെ23 എന്ന പേരിൽ നടന്ന ഓണാഘോഷ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസിദയാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. എഡിഎസ് ചെയർപേഴ്‌സൺ ഷൈല ജോജോ അധ്യക്ഷത വഹിച്ചു. കാഞ്ഞൂർ ഫൊറോന വികാരി ഫാ: ഡോക്ടർ ജോസഫ് കണിയാംപറമ്പിൽ ഓണ സന്ദേശം നൽകി. എസ്എസ്എൽസി അവാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് […]

...
FEATURED
News Vision
- August 29, 2023
928 views 0 sec

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിവറേജസ് ഔട്ട്‌ലെറ്റിനോട് ചേർന്നുള്ള തോട്ടിന്റെ അരികിലാണ് മൃതദേഹം. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്നുണ്ട്. ഇയാളുടെ മൂക്കിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

...
FEATURED
News Vision
- August 29, 2023
950 views 0 sec

അങ്കമാലി: അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമേ കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്തെ കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ എക്സൈസ് സംഘത്തിന് യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍ഡ് പരിസരത്ത് എത്തി. ഹരികൃഷ്ണനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന തുടങ്ങി. […]

...
FEATURED
News Vision
- August 27, 2023
563 views 0 sec

കാലടി: ഉദ്യോഗസ്ഥകളായ ഷിംന ടീച്ചർക്കും എലിസബത് ജാൻസിക്കും ഇത്‌ വലിയൊരു സ്വപ്നത്തിന്റെ പുർത്തീകരണം. തൃശ്ശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. അദ്ധ്യാപിക എ. എസ്. ഷിംനയും പെരുമ്പാവൂർ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജർ എലിസബത് ജാൻസിയും 9 വർഷത്തെ നിരന്തരമായ നൃത്തപഠത്തിനു ശേഷം 2 മണിക്കൂർ നീണ്ടു നിന്ന സോളോ ഡ്യൂവറ്റ്‌ നൃത്തപരിപാടി അവതരിപ്പിച്ച് ഉദ്യോഗസ്ഥകൾക്കും വീട്ടമ്മമാർക്കും മാതൃകയായിരിക്കുകയാണ്. മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലടിയിൽ നടന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിലാണ് ഇവർ […]

...
FEATURED
News Vision
- August 27, 2023
349 views 0 sec

കാലടി: കാലടിയിലെ ജീവകാരുണ്യ പ്രവർത്തകനായ സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ ശ്രീനിവാസന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷൻ മെമ്പർ ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. സായി സന്ദേശങ്ങൾ കർമ്മപഥത്തിൽ എത്തിച്ച ശ്രീനിവാസൻ എന്ന പുസ്തകം നാടകകൃത്തും കഥാകാരനുമായ ശ്രീമൂലനഗരം മോഹൻ പ്രകാശനം ചെയ്തു കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പിള്ളി ,ബേബി കരുവേലിൽ എന്നിവർ പ്രസംഗിച്ചു. നെടുംകുന്നം വേണുഗോപാൽ നയിച്ച ഭജന കറുകച്ചാൽ രാജഗോപാലൻ റെ പ്രഭാഷണം എന്നിവ […]

...
FEATURED
News Vision
- August 26, 2023
472 views 0 sec

കാലടി: മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിനു കാലടിയിൽ തുടക്കമായി. ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീശങ്കര നാട്യസഭയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. ആദ്യ ദിനത്തിൽ 37 നൃത്തപ്രതിഭകൾ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ഞായറാഴ്ച്ച ഉദ്യോഗസ്ഥകളും സീനിയർ കലാകാരികളുമായ എ. എസ്. ഷിംന, എലിസബത് ജാൻസി എന്നിവർ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന സോളോ, യുഗ്മ നൃത്തപരിപാടികൾ അവതരിപ്പിക്കും. 9 വർഷത്തെ പരിശീലനത്തിനു ശേഷമാണ് തൃശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. […]

...