ആലുവ: ദേശീയ പോലീസ് മീറ്റിൽ കേരളാ പോലീസിന്‍റെ യശസുയർത്തിയ പഞ്ചഗുസ്തി താരത്തിന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ അഭിനന്ദനം. കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ്.വൈശാഖിനെയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് അഭിനന്ദിച്ചത്. ഹരിയാനയിൽ നടന്ന ദേശീയ പോലീസ് മീറ്റിൽ രാജ്യത്തെ പ്രശസ്തരായ 25 ഓളം പഞ്ചഗുസ്തി താരങ്ങളോട് മത്സരിച്ചാണ് വെങ്കല മെഡൽ നേടിയത്. അറുപത് കിലോ കാറ്റഗറിയിലാണ് ഹരിയാന, പഞ്ചാബ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചഗുസ്തി മത്സരാർത്ഥികളോട് പൊരുതി […]
ആലുവ: ധനുമാസത്തിലെ തിരുവാതിര നാളിൽ ഭക്തർക്ക് ദർശനപുണ്യം നൽകി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വർണ്ണാഭമായ തിരുവാഭരണ ഘോഷയാത്ര വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽ നിന്നാണ് ആരംഭിച്ചത്. മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും മനയിലെ കാരണവരിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു. വിവിധ […]
കാലടി: കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ തൂങ്ങിക്കിടക്കുന്നു. വൻ അപകട ഭീഷണിയായായിരിക്കുകയാണ് ഈ പരസ്യ പരസ്യ ബോർഡ്. രണ്ട് കൊളുത്തിൽ ഒരെണ്ണം അടർന്ന് പോയിരിക്കുകയാണ്. ഒരു കൊളുത്തിലാണ് ഇത് തൂങ്ങിക്കിടക്കുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിലാണ് ഈ അപകടകരമായ പരസ്യ ബോർഡ് തൂങ്ങിക്കിടക്കുന്നത്. രാജഗിരി ആശുപത്രിയുടെതാണ് പരസ്യ ബോർഡ്. ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് കാലടി ജംങ്ങ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ നിർമാണം […]
കാലടി: ചെങ്ങൽ തോട്ടിലെ വെള്ളം രാസമാലിന്യമയം ആയതായി പരാതി. ഇതുമൂലം തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും പുഴയും മലിനമാകുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ചെങ്ങൽ തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 300 പേർ ഒപ്പിട്ട നിവേദനം അങ്കമാലിയിൽ നടന്ന നവകേരള സദസ്സിൽ നൽകി. പരാതി ഡപ്യൂട്ടി കലക്ടർക്കു കൈമാറിയതായി സമിതിക്കു മറുപടി ലഭിച്ചു. പെരിയാറിന്റെ കൈവഴിയായ കൊറ്റമം തോട്ടിൽ നിന്നു കാലടി വഴി ഒഴുകി ചെങ്ങൽ പ്രദേശത്തു കൂടി പെരിയാറിൽ വന്നു […]
കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ മേരി സാബു (34) നെയാണ് കാലടി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശി കിഷോർ വെനേറാമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അസർബൈജാനിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂർ സ്വദേശി സിബിനിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ […]
കാലടി: ശ്രീശാരദ വിദ്യാലയത്തിന്റെ മുപ്പതാമത് വാർഷിക ആഘോഷം ശനിയാഴ്ച്ച ഗായകൻ ഉണ്ണി മേനോൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അധ്യക്ഷത വഹിക്കും. ഉണ്ണി മേനോനെയും അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസർ ഷിജോ പൗലോസിനെയും ചടങ്ങിൽ ആദരിക്കും.ക്രിസ്മസ് ആഘോഷങ്ങളും ഇതോടൊപ്പം സംഘടിക്കുമെന്ന് സ്‌ക്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ അറിയിച്ചു. ആഘോഷപരിപാടികൾ വൈകീട്ട് 3 ന് ആരംഭിക്കും പൊതുസമ്മേളനം 6 നും നടക്കും
കാലടി: ശ്രീശാരദ വിദ്യാലയത്തിന്റെ മുപ്പതാമത് വാർഷിക ആഘോഷം ശനിയാഴ്ച്ച ഗായകൻ ഉണ്ണി മേനോൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അധ്യക്ഷത വഹിക്കും. ഉണ്ണി മേനോനെയും അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസർ ഷിജോ പൗലോസിനെയും ചടങ്ങിൽ ആദരിക്കും.ക്രിസ്മസ് ആഘോഷങ്ങളും ഇതോടൊപ്പം സംഘടിക്കുമെന്ന് സ്‌ക്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ അറിയിച്ചു. ആഘോഷപരിപാടികൾ വൈകീട്ട് 3 ന് ആരംഭിക്കും പൊതുസമ്മേളനം 6 നും നടക്കും
അങ്കമാലി: രാസലഹരിയുമായി അങ്കമാലിയിൽ രണ്ട് പേർ പിടിയിൽ. ഇരുപത്തിയഞ്ച് ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ പോലീസ് പിടിയിൽ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. […]
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. രണ്ട് പേർ പെൺകുട്ടികളും രണ്ട് പേർ ആൺകുട്ടികളുമാണ്. തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് […]
കാലടി: മലയാറ്റൂരിൽ സ്‌കൂട്ടറും മസ്ദയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മലയാറ്റൂർ പാടശേരി വീട്ടിൽ ആൽവിൽ സെബസ്റ്റിയൻ (26) ആണ് മരിച്ചത്. മലയാറ്റൂർ പോസ്റ്റാഫീസിന് സമീപമാണ് അപകടമുണ്ടായത്. രാത്രി 8.30 ഓടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ആൽവിൽ മരിച്ചു. ഭാര്യ: ഷിയ. മക്കൾ: അലീഷ റോസ് ആൽബിൻ (3) ആൽഡ്രിൻ ആൽബിൽ (ഒന്നര). പശുവളർത്തലും, വെൽഡിങ്ങുമാണ് ആൽവിന് ജോലി
അങ്കമാലി: കളഞ്ഞുപോയ ഒരു പവൻ തൂക്കം വരുന്ന മാല തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ജോണി ആണ് സത്യസന്ധതയ്ക്ക് മാതൃകയായത്. ഒരാഴ്ച്ച മുൻപാണ് മാധ്യമ പ്രവർത്തകയായ ചൊവ്വര സദേശി ജിഷയുടെ 3 വയസുളള മകൾ ഗൗരികയുടെ മാല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കളഞ്ഞുപോയത്. മാല നഷ്ടപ്പെട്ട വിവരം ഇവർ അങ്കമാലി പോലീസ് സ്റ്റേഷനിലും, കെഎസ്ആർടിസി സ്റ്റാൻഡിലും രേഖാമൂലം അറിയിച്ചിരുന്നു. തുടർന്ന് അടുത്തുളള സ്റ്റാഡിലെ ഓട്ടോ ഡ്രൈവർമാരോടും […]
പെരുമ്പാവൂർ : പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ്.പി അറിയിച്ചു. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വെച്ചാണ് സംഭവം. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ […]
മലയാറ്റൂർ: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി പ്രവൃത്തി പരിചയമേള 19, 20 തിയതികളിൽ മലയാറ്റൂർ സെൻറ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കും. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിഭകൾ അണിനിരക്കും. 19 ന് രാവിലെ 10:30ന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. റോജി എം ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും. രാവിലെ 9.30 മുതൽ എൽ.പി, യുപി, എച്ച് എസ്, ,എച്ച്എസ്എസ് വിഭാഗങ്ങളിലെ ഓൺ ദി സ്‌പോട്ട് […]
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ മലയാറ്റൂര്‍, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്യം സംബ്ന്ധിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും വിപുലമായ യോഗം ചേര്‍ന്നു. നിയോജകമണ്ഡലത്തില്‍ വനം മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം നാളുകളായി നിലനില്‍ക്കുകയാണ്. പുലി ഉള്‍പ്പെടെയുള്ള വന്യമ്യഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരികയും കാട്ടുപോത്തും, കാട്ടുപന്നിയും മലയണ്ണാനും ഉള്‍പ്പെടെയുള്ള […]
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പെരുമ്പാവൂർ, വെങ്ങോല, പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയായ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പെരുമ്പാവൂർ പോലീസിൽ ഏൽപ്പിച്ചു. പതിനാറാം തീയതി തിങ്കളാഴ്ച പകൽ 12 മണിക്കാണ് സംഭവം. കുട്ടിയുടെ അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സഹോദരങ്ങളായ […]
ആലുവ: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു.പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികൾ. കുറുപ്പംപടി സ്റ്റേഷനിൽ 8750, മൂവാറ്റുപുഴ സ്റ്റേഷനിൽ 8500 പേരും, രജിസ്റ്റർ ചെയ്തു. ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റർ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്തത് 2250 അതിഥി ത്തൊഴിലാളികളാണ്. റൂറൽ ജില്ലയിൽ ഞായറാഴ്ച 12555 പേർ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. റൂറൽ […]
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം. ലഹരിയുടേയും മദ്യത്തിന്‍റെയും അമിത ഉപയോഗമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാടശേഖരത്ത് നിന്നും മൃതദേഹം പൊലീസ് എത്തി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ ജോബി ദാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്ന് തൊടുപുഴ ഡിവൈഎസ്പി. ആത്മഹത്യക്ക് കാരണം മാനസിക സമ്മർദ്ദമാണോ എന്നത് അന്വേഷിച്ചാലെ മനസ്സിലാകൂവെന്ന് ഡിവൈഎസ്പി പറഞ്ഞു. വീട്ടിനുള്ളിലാണ് ജോബി ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയാണ് മരിച്ച ജോബി ദാസ്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറായിരുന്നു. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചതോടെയാണ് ഡിവൈഎസ്പി […]
മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശി ജോബി ദാസാണ് മരിച്ചത്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറാണ് ജോബി ദാസ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കൂടാതെ കുറിപ്പിൽ രണ്ട് പൊലീസുദ്യോഗസ്ഥരുടെ പേരുകളും ഉണ്ട്. മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാരാണെന്നും ഇവർ ബോധപൂര്‍വ്വം ഇന്‍ക്രിമെന്‍റ് […]
കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ നേരത്തെ സഫര്‍ ഷാ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതിക്കെതിരെ ചുമത്തിയ […]