ത്രീബെൽസ് ഇന്റർനാഷണൽസ് അണിയിച്ചൊരുക്കിയിരിക്കുന്ന “ഒരുവട്ടം കൂടി ” എന്ന സിനിമായുടെ റിലീസ് സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ.വാഗമൺ, മൂന്നാർ, ഉഴവൂർ , തൊടുപുഴ , കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ ലൊക്കേഷനുകളിൽ 2 ഷെഡ്യൂളുകളിൽ പൂർത്തീകരിച്ച സിനിമ പ്രശസ്ത ക്യാമറാമാൻ സാബു ജയിംസ് ഗാന രചന, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു. അമല റോസ് ഡോമിനിക്ക്, മനോജ് നന്ദം, ഊർമ്മിള മഹന്ത, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, സൂരജ് ടോം, ശരത് കോവിലകം, […]
അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവം; വിവിധ അവർഡുകൾക്കുളള അപേക്ഷകൾ ക്ഷണിച്ചു
കാലടി: അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവ കമ്മിറ്റി രണ്ട് വർഷത്തിൽ ഒരിക്കൽ നൽകുന്ന 3 അവർഡുകൾക്ക് എൻട്രികൾ ക്ഷണിക്കുന്നു. വിദേശത്ത് ഭാരതീയ കലകളുടെ വളർച്ചക്ക് തനതു സംഭാവനകൾ നൽകുന്നവർക്ക് എൻ.ആർ.ഐ അവാർഡ്, തനതു കലകളുടെ വളർച്ചക്ക് സംഭാവനകൾ നൽകുന്ന ബിസിനസ് സംരംഭർക്ക് നൽകുന്ന ശ്രീശങ്കരാചാര്യ ബിസിനസ് അവാർഡ്, ശാസ്ത്രീയ കലാരംഗത്തെ മികച്ച പി.എച്ച്.ഡിപ്രബന്ധത്തിന് നൽകുന്നതാണ് ആഗമാനന്ദ സ്വാമി പുരസ്‌ക്കാരം എന്നീ അവാർഡുകൾക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്. ശാസ്ത്രീയ കലാ രംഗത്തെ മികച്ച പുസ്തകവും അവാർഡിനായി പരിഗണിക്കും. നർത്തകിമാരായ രശ്മി […]
ഡോ: എടനാട് രാജൻ നമ്പ്യാർക്ക് മലയാള പുരസ്‌ക്കാരം
കാലടി: ഏഴാമത് മലയാള പുരസ്‌കാരങ്ങൾ പ്രഖാപിച്ചു. മികച്ച ചാക്യാർ കൂത്ത് കലാകാരനായി ഡോ: എടനാട് രാജൻ നമ്പ്യാരെ തിരഞ്ഞെടുത്തു. സ്വദേശത്തും വിദേശത്തുമായി ഇതിനോടകം പതിനായിരത്തിലതികം വേദികളിൽ കൂത്തും പാഠകവും അവതരിപ്പിച്ചിട്ടുണ്ട് എടനാട് രാജൻ നമ്പ്യാർ. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി സെമിനാറുകളിൽ ക്ഷേത്രകലകളെ ആധാരമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യരസത്തിന്റെ അഭിനയം ചാക്യാർകൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തിൽ ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി. രാജൻ നമ്പ്യാർ കൂത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് തുറവൂർ നരസിംഹമൂർത്തി മഹാക്ഷേത്ര സേവാ സമിതി […]
ഷിംനക്കും, എലിസബത് ജാൻസിക്കും സ്വപ്ന സാഫല്ല്യം
കാലടി: ഉദ്യോഗസ്ഥകളായ ഷിംന ടീച്ചർക്കും എലിസബത് ജാൻസിക്കും ഇത് വലിയൊരു സ്വപ്നത്തിന്റെ പുർത്തീകരണം. തൃശ്ശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. അദ്ധ്യാപിക എ. എസ്. ഷിംനയും പെരുമ്പാവൂർ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജർ എലിസബത് ജാൻസിയും 9 വർഷത്തെ നിരന്തരമായ നൃത്തപഠത്തിനു ശേഷം 2 മണിക്കൂർ നീണ്ടു നിന്ന സോളോ ഡ്യൂവറ്റ് നൃത്തപരിപാടി അവതരിപ്പിച്ച് ഉദ്യോഗസ്ഥകൾക്കും വീട്ടമ്മമാർക്കും മാതൃകയായിരിക്കുകയാണ്. മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലടിയിൽ നടന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിലാണ് ഇവർ […]
ടാപ് ഡാൻസ് ഫെസ്റ്റിവലിനു തുടക്കമായി
കാലടി: മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിനു കാലടിയിൽ തുടക്കമായി. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീശങ്കര നാട്യസഭയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. ആദ്യ ദിനത്തിൽ 37 നൃത്തപ്രതിഭകൾ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ഞായറാഴ്ച്ച ഉദ്യോഗസ്ഥകളും സീനിയർ കലാകാരികളുമായ എ. എസ്. ഷിംന, എലിസബത് ജാൻസി എന്നിവർ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന സോളോ, യുഗ്മ നൃത്തപരിപാടികൾ അവതരിപ്പിക്കും. 9 വർഷത്തെ പരിശീലനത്തിനു ശേഷമാണ് തൃശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. […]
ടാപ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 26, 27 തീയതികളിൽ കാലടിയിൽ
കാലടി: മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാപ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 26, 27 തീയതികളിൽ കാലടിയിൽ നടക്കും. അദ്ധ്യാപികമാരെ കൂടാതെ ഉദ്യോഗസ്ഥകളും ജൂനിയർ കലാകാരികളും പങ്കെടുക്കും. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീശങ്കര നാട്യസഭയുടെ സഹകരണത്തോടെയാണ് പരിപാടി അരങ്ങേറുക. നൃത്തപ്രതിഭകളെ വാർത്തെടുക്കുന്ന തരംഗം, അരങ്ങ്, പരമ്പര എന്നീ പ്രൊജക്റ്റ്‌കളിൽ പരിശീലനം നേടിയ കലാകാരികളാണ് ടാപ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനരീതിയും ടാപ് ഫെസ്റ്റിവൽ എന്ന ആശയവും രുപകരിച്ചിട്ടുള്ളത് കലാസംഘാടകനായ പ്രൊഫ. പി. വി. പീതാംബരനാണ്. […]
അപകീർത്തിപ്പെടുത്തിയെന്ന് ടൊവിനോ; പൊലീസ് കേസെടുത്തു
ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പനങ്ങാട് പൊലീസ് കേസെടുത്തു. നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്.ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ് ടൊവിനോ പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.
സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ
കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഫ്രണ്ട്സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ സൂര്യയും വിജയ്‌യുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. ”ചെറിയ സീനില്‍ […]
ലോകത്തിലെ ഏറ്റവും വിലയേറിയ ടീപ്പോട്ട് ; വില 24.84 കോടി രൂപ
ചായയിഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. രാവിലെത്തെ ചായയോടൊപ്പമാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. ഉറക്കക്ഷീണത്തില്‍ നിന്നുന്മേഷം പകരാനാണ് പലരും രാവിലെ ചായ പതിവാക്കുന്നത്. കട്ടന്‍ ചായ, മസാല ചായ, പാല്‍ച്ചായ തുടങ്ങി വ്യത്യസ്തങ്ങളായ ചായകള്‍ നമ്മള്‍ കുടിക്കാറുണ്ട്. ചായ ഒഴിക്കാനായി ഒരു കപ്പ്, സോസര്‍, ടീപോട്ട് എന്നിവയും നമ്മുടെ ടേബിളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആ ടീപോട്ട് കുറച്ച് വിലപിടിപ്പുള്ളതായാലോ എന്നു ചിന്തിച്ചിട്ടുണ്ടോ. 2016 മുതല്‍ ലോകത്തിലെ ഏറ്റവും വിലക്കൂറിയ ടീ പോട്ടെന്ന ഗിന്നസ് റെക്കോഡ് […]
ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പുരസ്ക്കാര നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്നാരോപിച്ചായിരുന്നു ഹർജി. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലുകളും അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍റെ ഭാഗത്തു നിന്നും ഉണ്ടായി, ഇതിന്‍റെ തെളിവുകളടക്കം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ […]