Crime
അങ്കമാലി: പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്.പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. സംഭവം സമയം വീട്ടിൽ മാനസിക അസ്വസ്ഥതയുള്ള മകൾ മാത്രമാണ് ഉണ്ടായിരുന്നത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പിന്നീട് ഒളിവിൽ പോവുകയായിരുന്നു ജോലിക്ക് പോയിരിക്കുകയായിരുന്ന മകൻ രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത് പിന്നീട് അങ്കമാലി പോലീസിൽ വിവരം അറിയിച്ചു.അങ്കമാലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ തന്നെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. […]
കാലടി: കാപ്പ ഉത്തരവ് ലംഘനം നടത്തിയ കേസിൽ നിരന്തര കുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ അങ്കമാലിയിൽ പ്രവേശിച്ചതിനാണ് അങ്കമാലി ഫേലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ന്യായ വിരോധമായി സംഘം ചേരൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പോലീസ് പിടിയിൽ ചൂണ്ടി ചങ്ങനം കുഴിയിൽ മണികണ്ഠൻ( ബിലാൽ 30) ചൂണ്ടി പുറത്തും മുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലാകുന്നത്. ഒറിസയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. കിലോയ്ക്ക് […]
കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മഞ്ഞപ്ര ശാന്തിനഗർ ഭാഗത്ത് കിലുക്കൻ വീട്ടിൽ സോണൽ ഡേവിസ് (23) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, അങ്കമാലി, അയ്യമ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, അതിക്രമിച്ച് കയറൽ, സ്ഫോടന നിയമം, ആയുധ നിയമം, ഭീഷണിപ്പടുത്തൽ തുടങ്ങിയ കേസുകളിൽ […]
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് ഇരുപത് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ വീട്ടിൽ ജെയ്ലാനി (44) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി.അനീഷ് കുമാർ ശിക്ഷിച്ചത്. 2019 ൽ ആണ് സംഭവം. പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐ എം.എസ്.മനോജ്, എ.എസ്.ഐമാരായ സലിം, ബിജു ഭാസ്കർ സീനിയർ സി.പി.ഒ മാരായ സുജ കുമാരി, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് അന്വേഷണ […]
മൂവാറ്റുപുഴ: ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃക്കാരിയൂർ വിനായകം വീട്ടിൽ രാജശ്രീ (52) ഇവരുടെ മകൾ ലക്ഷ്മി നായർ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ ആയുർവ്വേദ ഉൽപനങ്ങൾ നിർമ്മിക്കുന്ന ദ്രോണി എന്നസ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. 2021 മുതൽ രാജശ്രീ ഈ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തു വരുന്നു. ഉൽപ്പന്നങ്ങൾ വിറ്റു ലഭിക്കുന്നതുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്. […]
പോത്താനിക്കാട്: കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. മണക്കുന്നം ഉദയംപേരൂർ പത്താംമൈൽ ഭാഗത്ത് മനയ്ക്കപ്പറമ്പിൽ വീട്ടിൽ അഞ്ജു (38) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പിടവൂർ ഭാഗത്തെ വീട്ടിൽ കുട്ടിയെ നോക്കാനെത്തിയതാണ് അഞ്ജു. എട്ടാം തീയതി സംഭവം നടന്നത്. ഒന്നര വയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. പുതിയ കാവിലെ ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ കെ .എ […]
ബംഗളൂരു: ഭര്‍ത്താവിനെ തലയ്ക്ക് അടിച്ച കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബംഗളൂരു എച്ച്എസ്ആര്‍ ലേ ഔട്ട് മേഖലയില്‍ താമസിക്കുന്ന നന്ദിനി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. 30കാരന്‍ വെങ്കട്ട് നായ്ക്കിനെയാണ് ഇരുവരും ചേര്‍ന്ന് കൊന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്‍പതാം തീയതി വെങ്കട്ട് നായിക്ക് വീടിന് പുറത്ത് പോയ സമയത്ത് നന്ദിനി നിതീഷിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. പെട്ടെന്ന് തിരിച്ചുവന്ന വെങ്കട്ട്, നന്ദിനിക്കൊപ്പം നിതീഷിനെ കണ്ടതോടെ പ്രകോപിതനായി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നന്ദിനി ഭര്‍ത്താവിന്റെ തലയില്‍ കല്ല് […]
കാലടി: കോളേജ് വിദ്യാർത്ഥികൾക്കിടയിലും യുവതി യുവാക്കൾക്കിടയിലും രാസലഹരി മരുന്ന് എത്തിച്ചു വിൽപന നടത്തി വരുന്ന യൂട്യൂബറായ യുവതിയെ കാലടി എക്‌സൈസ് പിടികൂടി. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. ഇവരിൽ നിന്നും 2.781 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവാവും കണ്ടെത്തി. മറ്റൂരിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. യുവതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ വി.ടി ജോൺസൺ, സിവിൽ എക്‌സൈസ് ഓഫിസർ […]
ആലുവ: ചോറ്റാനിക്കരയിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു എന്ന പരാതിയിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടിൽ ഷൈജു (37) ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു.25നാണ് സംഭവം നടന്നത് ഇയാളുടെ ഭാര്യ ശാരി വീട്ടിലെ കിടപ്പുമുറിയിലെ കഴക്കോലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു എന്നാണ് പോലീസിൽ ലഭിച്ച പരാതി. രക്ഷിക്കുന്നതിനു വേണ്ടി ഭർത്താവ് ഷാൾ മുറിച്ച് ശാരിയെ ചോറ്റാനിക്കരയിലെ […]
കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ മേരി സാബു (34) നെയാണ് കാലടി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശി കിഷോർ വെനേറാമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അസർബൈജാനിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂർ സ്വദേശി സിബിനിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ […]
വടക്കേക്കര: പോലീസിന്‍റെ സമയോചിതമായ ഇടപെടൽ അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. ആസാം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. പോലീസ് നൽകിയ വിവരത്തെ തുടർന്ന് കുട്ടികളേയും, സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും ഗോഹട്ടി വിമാനത്താവളത്തിൽ തടഞ്ഞ് വച്ചിരിക്കുകയാണ്. വടക്കേക്കര മച്ചാം തുരത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശികളായ ദമ്പതികളുടെ അഞ്ചിലും, മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് അകന്ന ബന്ധുവായ സാഹിദയുടെ നേതൃത്വത്തിൽ […]
അങ്കമാലി : ഏഴ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. ജോസ് പുരം വെളിയത്ത് വീട്ടിൽ ബിബിൻ (34) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് ചാരായം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചതാണിത്. എസ്.എച്ച്. ഒ പി.ലാൽ കുമാറിന്റെ നേതൃത്വ ലായിരുന്നു പരിശോധന. വ്യാജമദ്യത്തിനെതിരെ റൂറൽ ജില്ലയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികൾ പിടിയിലായത് പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാൾ പെൺകുട്ടിയുമായി അടുപ്പമുള്ളയാളാണ്. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. 14 കാരിയെ കടത്തിയ ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികില്‍ ഓട്ടോ […]
ആലുവ: ദമ്പതികളെ മർദ്ദിച്ച് വാഹനവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. കൊടികുത്തുമല പുത്തൻ പറമ്പിൽ വീട്ടിൽ ഷെഫീക്ക് (30) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. 29 ന് രാത്രി ആലുവ അസീസി ഭാഗത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കാറുമായി ഷഫീക്ക് കടന്നു കളയുകമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കളമശേരിയിലെ ഒളിത്താവളത്തിൽ […]
ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 13 വർഷം തടവും 65000 രൂപ പിഴയും വിധിച്ചു. കവരപ്പറമ്പ് മേനാച്ചേരി ജിംകോ ജോർജ് (55) നെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് വി.ജി അനുപമ തടവും പിഴയും വിധിച്ചത്. 2022 മാർച്ചിലാണ് സംഭവം. ചെങ്ങമനാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജി.എസ് നായർ, പി.ബി ഷാജി, എ.എസ്.ഐ സിനു മോൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ ജസീന […]
മൂവാറ്റുപുഴ: രാജു മണ്ഡൽ കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അസാം സ്വദേശികളായ ബബുൽ ചന്ദ്ര ഗോഗോയ് (36), അനൂപ് ബോറ (35) എന്നിവരെയാണ് മൂവാറ്റുപുഴ അഡീഷ്ണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി ടോമി വർഗ്ഗീസ് ശിക്ഷ വിധിച്ചത്.പ്രതികൾ രണ്ടു പേരും ഓരോ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവായി. നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ ഓരോ വർഷം വീതം തടവും കോടതി വിധിച്ചിട്ടുണ്ട്. പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന മുഹമ്മദ് റിയാസാണ് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. […]
പെരുമ്പാവൂർ: പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോൺട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴിൽ ജോലിയെടുക്കുകയായിരുന്ന സുദർശന ഷെട്ടിയെയാണ് മർദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിൻറെ കൂലി നൽകാനുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, കെ.ജിദിനേഷ് കുമാർ , എ.എസ്.ഐ ജോഷി തോമസ്, സീനിയർ സി.പി.ഒമാരായ എം.കെ.സാജു, […]