Crime
കൊച്ചി: മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ഞാറക്കൽ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടിൽ ആനന്ദൻ (49) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ക്യാൻസർ രോഗിയായ സ്ത്രീക്ക് സാമ്പത്തിക സഹായം വാങ്ങി തരാം എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂട്ടർ നിറുത്തി കൈയ്യിൽ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. സമാനമായ കേസിൽ അപ്പീൽ ജാമ്യത്തിലും, മറ്റു രണ്ടു കേസുകളിൽ ജാമ്യത്തിലും ആണ് ഇയാളെന്ന് […]
തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച് കടത്തിയ 2 പേർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കിഭാരതപുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോവുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലാവുന്നത്. പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പെൺസുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് […]
പെരുമ്പാവൂർ: കക്കൂസിൽ ചാരായ വാറ്റ്, യുവാവ് പോലീസ് പിടിയിൽ. മഴുവന്നൂർ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയിൽ അരൂപ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ കക്കൂസിൽ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ലിറ്റർ ചാരായം, വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, കുക്കർ എന്നിവ കണ്ടെടുത്തു. ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.
അങ്കമാലി: അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടൻറ് പിടിയിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടിൽ ഷിജൂ (45) വിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ, എറണാകുളം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനർഹരായവർക്ക് ലോണുകൾ അനുവദിച്ച് പണാപഹരണവും, ക്രമക്കേടും നടത്തിയും സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തി വച്ചിരിക്കുന്നു എന്നാണ് പരാതി. 13 പേരടങ്ങുന്ന […]
തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളി രജനീകാന്ത് പാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്. അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ […]
തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒഡിഷയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ അതിഥി തൊഴിലാളി രജനീകാന്ത് പാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്
മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലക്കാട് സ്വദേശി അറുമുഖനാണ് വെട്ടേറ്റത്. ക്വാര്‍ട്ടേഴ്‌സ് താമസക്കാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറുമുഖന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളും വിവാഹിതരുമാണ്. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. […]
ആലുവ: യുവതിയുടെ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. നായരമ്പലം കുടുങ്ങാശേരി ചുള്ളിപ്പറമ്പിൽ വിനു (35) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. വീട്ടിലേക്ക് ബിയർ കുപ്പി എറിയുകയും, ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ വിരോധത്തിലാണ്, ഒറ്റയ്ക്ക് കാറോടിച്ച് പോവുകയായിരുന്ന യുവതിയുടെ കാറിന് മുമ്പിൽ കയറിനിന്ന് വാഹനം തടഞ്ഞ് നിർത്തി യുവതിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ ബലമായി കവർച്ച ചെയ്തത്. ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ […]
വരാപ്പുഴ: ഭീഷണി പ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ . വരാപ്പുഴ മണ്ണം തുരുത്ത് വെളുത്തേപ്പിള്ളി മനു ബാബു (34) നെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. വരാപ്പുഴ ചിറക്കകം ബാറിനു സമീപമുള്ള വളപ്പിൽ വച്ച് 4 പേരും ചേർന്ന് വടക്കേക്കര സ്വദേശിയായ മധ്യവയസ്ക്കനെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ, നവരത്ന മോതിരം, വാച്ച് എന്നിവ തട്ടിയെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ എ.ടി.എം കാർഡ് കൈവശപ്പെടുത്തി പണമെടുക്കാനും […]
ആലുവ: ഒൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്നു പറഞ്ഞ് വൻ തുക തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃപ്രയാർ കെ.കെ കോംപ്ലക്സിൽ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂൺപീസിൽ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേര വളപ്പിൽ മുഹമ്മദ് സമീർ (34) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ആലുവ ചൂണ്ടി സ്വദേശിക്ക് ഒൺലൈൻ ട്രേഡിംഗ് വഴി ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുപ്പത്തിമൂന്നര ലക്ഷത്തോളമാണ് പിടികൂടിയവർ […]
പെരുമ്പാവൂർ: വധശ്രമക്കേസില പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കൂവപ്പടി ആലാട്ടുചിറ തേനൻ വീട്ടിൽ ജോമോൻ(34) നെയാണ് കാപ്പ ചുമത്തി ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കോടനാട്, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിനദേഹോപദ്രവം, കവർച്ച, തട്ടികൊണ്ട് പോകൽ, മയക്കുമരുന്ന് , ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. […]
ആലുവ:പതിനാറ് ഗ്രാം ബ്രൗൺ ഷുഗറുമായി അതിഥിത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി അബ്ദുൾ കാഷിം (23) ആലങ്ങാട് പോലീസിന്‍റെ പിടിയിലായി. മനയ്ക്കപ്പടി ആലുംപറമ്പിലെ ഫാം ഹൗസ് ജീവനക്കാരനാണ്. ബാഗിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികൾക്കും യുവക്കാൾക്കുമാണ് വിൽപ്പന. ഇത്തരം നിരവധി ഡപ്പികളും കണ്ടെടുത്തു. ആസാമിൽ നിന്നുമാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്. നിരീക്ഷണത്തിലായിരുന്ന ഇയാളെ വ്യാഴാഴ്ച രാത്രിയാണ് പിടികൂടിയത്. ഇൻസ്പെക്ടർ സി.കെ.രാജേഷ്, എസ്.ഐ ടി.ജി.രാജേഷ്, എ.എസ്.ഐ കെ.കെ.മനോജ് കുമാർ, സീനിയർ സിപിഒമാരായ ഇ.എം.ജലീഷ്, മുഹമ്മദ് […]
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ നടക്കുന്ന സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 89 കേസുകൾ രജിസ്റ്റർ ചെയ്തു. കുന്നത്തു നാട് 8, മുളന്തുരുത്തി 7 വീതം കേസുകളെടുത്തു. മദ്യവിൽപ്പനയും പൊതുസ്ഥലത്തുള്ള ഉപയോഗവുമായി ബന്ധപ്പെട്ട് 253 കേസുകൾ രജിസ്റ്റർ ചെയ്തു. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. 18 കേസുകൾ. പറവൂരിൽ 16, നെടുമ്പാശേരിയിൽ 14 എന്നിങ്ങനെ കേസുകൾ എടുത്തിട്ടുണ്ട്. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 97 പേരെ കണ്ടെത്തി അവർക്ക് […]
ആലപ്പുഴ:ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ് വീട്ടില്‍ നീനു വര്‍ഗീസ് (28), പാലയാട് മുണ്ടുപറമ്പില്‍ വീട്ടില്‍ മാത്യു (26), കൂത്തുപറമ്പ് നെഹല മഹല്‍ വീട്ടില്‍ സഹല്‍ (19) എന്നിവരാണ് പിടിയിലായത്. മൂന്നു പേര്‍ അടങ്ങിയ സംഘം 2.15 ലക്ഷം രൂപയാണ് മുഹമ്മ സ്വദേശിയില്‍ നിന്നും പല തവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് ഇവര്‍ […]
മുവാറ്റുപുഴ: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് പി.വി അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതൽ തടവും ശിക്ഷയിൽ പറയുന്നുണ്ട്. 2018 ൽ ആണ് സംഭവം. അന്വേഷണ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.എ […]
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽവിട്ടു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വരും ദിവസങ്ങളിൽ പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഹാജരാക്കും. മാർച്ച് പതിനൊന്നിനാണ് സംഭവം. പേരാമ്പ്ര വാളൂർ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്മാൻ കൊലപ്പെടുത്തിയത്. ബൈക്കിൽ ലിഫ്റ്റ് നൽകിയശേഷം യുവതിയെ തോട്ടിൽ തള്ളിയിട്ട പ്രതി, വെള്ളത്തിൽ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. കൊലപാതകമെന്ന സത്യം വെളിവായപ്പോൾ, പ്രതിയെ കണ്ടെത്താൻ പേരാമ്പ്ര […]
ചെറായി: ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് മുനമ്പം പോലീസിനു കൈമാറി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്. നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് അജ്മലിന് പരിക്കുണ്ട്. പറവൂര്‍ ഏഴിക്കര സ്വദേശിയായ യുവതി ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാന്‍ […]
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മലപ്പുറത്തെ […]