Crime
ആലപ്പുഴ: ആലപ്പുഴ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ […]
കൊച്ചി: കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എരൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം രൂപ പിഴയുമടക്കണം. പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലനത്തിത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി കുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തെന്നും […]
കളമശേരി: ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശേരി പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവാവും മൂന്ന് യുവതികളുമാണ് പിടിയിലായത്. അശ്വിൻ വിജയ് സോളാങ്കി (44), ജ്യോത്സ്ൻ സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോർ, സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാർ (42) എന്നിവരാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ പ്രവർത്തിക്കുന്ന രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിൽ […]
കൊച്ചി∙ സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ […]
തിരുവനന്തപുരം: പിറന്നാള്‍ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ […]
ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി […]
ആലുവ: ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ നടത്തിയ അഞ്ച് പേർക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ഇലക്ഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഇലക്ട്രൽ സമ്പ്രദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വിധത്തിൽ പോസ്റ്റിട്ടതിനാണ് നടപടി. ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ പേർ നിരീക്ഷണത്താലാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ ഒരു മാസമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ അനധികൃത മദ്യവിൽപ്പനയും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട് 1213 കേസുകൾ രജിസ്റ്റർ ചെയ്തു. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ മാത്രം 94 കേസുകളുണ്ട്. പറവൂരിൽ 69, കൂത്താട്ടുകളും 63 വീതവും കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 282കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്നത്തുനാട് 28, പെരുമ്പാവൂർ 24, മൂവാറ്റുപുഴ 22 വീതം കേസുകളെടുത്തു. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 401 പേരെ […]
പെരുമ്പൂവാർ: താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. അസം നൗഗാവ് സ്വദേശി ഹാറൂൺ റഷീദ് ആണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിൽ ആയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനു, ഇന്റലിജിൻസ് ബ്യൂറോ അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.എൻ അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതി വാടകയ്ക്ക് താമസിക്കുന്ന കുറ്റിപ്പാടത്തെ വീട്ടുമുറ്റത്ത് മൂന്ന് കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തി വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. 107 സെന്റീമീറ്റർ, 100 സെന്റീമീറ്റർ, 34 സെന്റീമീറ്റർ എന്നിങ്ങനെ ഉയരത്തിലുള്ള കഞ്ചാവ് […]
പെരുമ്പാവൂർ: പെരുമ്പാവൂർ ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 9 ന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പോലീസ് പ്രത്യേക […]
കോഴിക്കോട്: വീട്ടില്‍ ചാരായം നിര്‍മിച്ചുവന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവങ്ങാട് കീഴ്‌വലത്ത് താഴെ മുതിരക്കത്തറമ്മല്‍ ശരത്തി(29)നെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 1200 ലിറ്റര്‍ വാഷും 200 ലിറ്റര്‍ ചാരായവും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വിഷുവും തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് യുവാവ് വൻതോതിൽ വാറ്റ് നിർമിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. വീട്ടില്‍ സ്റ്റെയര്‍ റൂമിനകത്ത് തന്നെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഇയാള്‍ ചാരായ നിര്‍മാണം […]
പത്തനംതിട്ട: പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38 കാരനെ മൂന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വിധി പ്രസ്താവച്ചത്. ഇതിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പെൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന […]
അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ സ്പെയർ കീ ഉപയോഗിച്ച് ഓടിച്ചു പോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടർന്ന് അങ്കമാലി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തിരുന്നാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദ്ദീൻ (43) നെ പോലീസ് അറസ്റ്റ് ചെയ്തു. 15 ന് രാത്രി പത്ത് മണിയോടെയാണ് വാഹനവുമായി ഇയാൾ സ്റ്റേഷൻ വളപ്പിൽ നിന്നും പുറത്ത് കടന്നത്. കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാൾ അവിടെക്കണ്ട പോലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച […]
പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട്ടിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുള്ള വഴക്കിനിടെ ശാന്ത രത്നാകരന്‍റെ തലയിൽ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. […]
പട്ടാമ്പി: കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കവറും കണ്ടെത്തിയിരുന്നു. യുവതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ യുവാവിനെ കണ്ടെത്തിയത്. യുവതിയെ ആക്രമിച്ച […]
അങ്കമാലി: നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി. തിരുത്തിശ്ശേരി വിനു വിക്രമനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. 2019 ൽ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. തിരുക്കൊച്ചിയിലെ ബാറിൽ ഇന്നലെ മദ്യപിക്കുന്നതിനെ ഒരാളെത്തി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ […]
കിളിമാനൂർ : തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി […]
ന്യൂഡൽഹി: ദ്വാരകയിലെ വീട്ടിൽ 26കാരിയുടെ മൃതദേഹം അലമാരയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ലിവ്-ഇൻ പങ്കാളിയായ വിപൽ ടെയ്‌ലറെയാണ് പൊലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയത് അവളുടെ ലിവ്-ഇൻ പങ്കാളിയാണെന്ന് ഇരയുടെ പിതാവിന് സംശയമുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി പെൺകുട്ടിയെ ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.40 ന് തൻ്റെ മകൾ കൊല്ലപ്പെടുമെന്ന് കോൾ വന്നെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. […]
കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉള്‍പ്പടെ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും മധ്യേയായിരുന്നു സംഭവം. ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഹാന്‍ഡ് ബാഗുകളും യാത്രക്കാര്‍ പാന്റ്‌സിന്റെയും മറ്റും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുള്‍പ്പടെ കവര്‍ന്ന് ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ചയ്ക്ക് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കാന്‍ സേലം […]
മൂവാറ്റുപുഴ: മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ കൊലപ്പെടുത്തിയ കേസ്സിൽ പത്ത് പേർ അറസ്റ്റിൽ. വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ(56), മക്കളായ കേശവ് സത്യൻ(20), സൂരജ് സത്യൻ (26). […]